Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ജാമ്യം കിട്ടിയതറിഞ്ഞ് മഞ്ജു വാര്യര്‍ ചെയ്തത്... അവര്‍ എന്ത് പിഴച്ചു?

കോട്ടയം: ദിലീപിന്റെ ജാമ്യ വാര്‍ത്ത അറിഞ്ഞ ഉടന്‍ പലരും പാഞ്ഞത് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലേക്കായിരുന്നു. എന്താണ് മഞ്ജുവിന്റെ പ്രതികരണം എന്നതായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.

എന്നാല്‍ മഞ്ജു വാര്യര്‍ ഒരു വാക്കുപോലും മിണ്ടില്ല. അതുകൊണ്ട് മഞ്ജു പ്രതികരിച്ചില്ല എന്ന അര്‍ത്ഥവും ഇല്ല.

കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് മഞ്ജു വാര്യര്‍ ആ വാര്‍ത്ത അറിഞ്ഞത്. അതിന് ശേഷം മറ്റ് പലരേയും വേദനിപ്പിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ ആ തീരുമാനം.

കോട്ടയത്ത്

കോട്ടയത്ത്

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുമ്പോള്‍ മഞ്ജു വാര്യര്‍ കോട്ടയത്തായിരുന്നു. ചില പരിപാടികളില്‍ പങ്കെടുക്കാനാണ് മഞ്ജു കോട്ടയത്ത് എത്തിയത്.

അരമണിക്കൂറിന് ശേഷം

അരമണിക്കൂറിന് ശേഷം

ദിലീപിന് ജാമ്യം കിട്ടിയ വാര്‍ത്ത മഞ്ജു വാര്യര്‍ അറിയുന്നത് അരമണിക്കൂറിന് ശേഷം ആണ്. കോട്ടയത്തെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മഞ്ജു അപ്പോള്‍.

പ്രതികരണം

പ്രതികരണം

ദിലീപിന്റെ ജാമ്യത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ മഞ്ജു വാര്യ തയ്യാറായില്ല. കൊച്ചിയിലേക്ക് മടങ്ങാനായിരുന്നു മഞ്ജുവിന്റെ തീരുമാനം.

വേദനിച്ചത് അവര്‍ക്ക്

വേദനിച്ചത് അവര്‍ക്ക്

ഉച്ചയ്ക്ക് ശേഷവും കോട്ടയത്ത് ചില പരിപാടികളില്‍ പങ്കെടുക്കാം എന്ന് മഞ്ജു വാര്യര്‍ ഏറ്റിരുന്നു. എന്നാല്‍ ജാമ്യ വാര്‍ത്ത അറിഞ്ഞതോടെ മഞ്ജു കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. മഞ്ജുവിനെ കാത്തിരുന്നവര്‍ക്ക് നിരാശയായി ഫലം.

ടിവിയില്‍ വാര്‍ത്ത കണ്ടു

ടിവിയില്‍ വാര്‍ത്ത കണ്ടു

വീട്ടിലെത്തിയ മഞ്ജു വാര്യര്‍ ദിലീപ് പുറത്തിറങ്ങുന്ന വാര്‍ത്ത ടിവിയില്‍ കണ്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഞെട്ടിപ്പിക്കുന്ന സ്വീകരണം തന്നെ ആയിരുന്നു ദിലീപിന് ജയിലിന് പുറത്ത് ലഭിച്ചത്.

ഭയം കൊണ്ടോ?

ഭയം കൊണ്ടോ?

ദിലീപ് ആരാധര്‍ ആവേശത്തിലായിരുന്നു എന്നതാണ് സത്യം. അത്തരം ഒരു സാഹചര്യത്തില്‍ ഭയം കൊണ്ടാണോ മഞ്ജു വാര്യര്‍ കോട്ടയത്തെ പരിപാടികള്‍ ഉപേക്ഷിച്ച് കൊച്ചിയിലേക്ക് മടങ്ങിയത് എന്നും സംശയിക്കുന്നുണ്ട്.

ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ നല്‍കിയ താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വനിത സംഘടനയാണ് കേസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതും.

ആദ്യത്തെ ആരോപണം

ആദ്യത്തെ ആരോപണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യ ആരോപണം ഉയര്‍ത്തിയതും മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു. കേസിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം എന്നായിരുന്നു അന്ന് മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടത്.

എല്ലാത്തിന്റേയും തുടക്കം

എല്ലാത്തിന്റേയും തുടക്കം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംശയങ്ങള്‍ ദിലീപിലേക്ക് വന്ന് തുടങ്ങിയതും അന്ന് മുതലായിരുന്നു. പിന്നീട് അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന ഘട്ടത്തില്‍ വനിത സംഘടന ശക്തമായി ഇടപെടുകയും ചെയ്തു.

ദിലീപ് ഫാന്‍സ്

ദിലീപ് ഫാന്‍സ്

ഇതിന് മുമ്പ് പലപ്പോഴും മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജില്‍ ദിലീപ് ഫാന്‍സ് പൊങ്കാലയിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒറ്റയ്ക്കും തെറ്റയ്ക്കും അത് നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+