കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ജാമ്യം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കാനില്ലെന്ന് സെബാസ്റ്റ്യൻ പോൾ! ഒടുവിൽ അംഗീകരിച്ചു....

കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയുണ്ടായെന്ന് പറയാനാകില്ല. പക്ഷേ, മൊബൈൽ ഫോൺ അടക്കമുള്ള പ്രധാന തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: ദിലീപിന് ലഭിച്ചത് ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോൾ. ദിലീപിന് ജാമ്യം ലഭിച്ചതിൽ അത്ര ആഹ്ലാദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒരു രാത്രി കൂടി ദിലീപ് ജയിലിൽ കഴിയേണ്ടി വരുമോ? അഞ്ച് മണിക്കുള്ളിൽ ഇതെല്ലാം തീരണം! ഒരു രാത്രി കൂടി ദിലീപ് ജയിലിൽ കഴിയേണ്ടി വരുമോ? അഞ്ച് മണിക്കുള്ളിൽ ഇതെല്ലാം തീരണം!

ദിലീപേട്ടൻ പുറത്തേക്ക്! കവർ ഫോട്ടോ മാറ്റി ദിലീപ് ഓൺലൈൻ! സന്തോഷം കൊണ്ടിരിക്കാൻ വയ്യേ...ദിലീപേട്ടൻ പുറത്തേക്ക്! കവർ ഫോട്ടോ മാറ്റി ദിലീപ് ഓൺലൈൻ! സന്തോഷം കൊണ്ടിരിക്കാൻ വയ്യേ...

ദിലീപ് ജാമ്യത്തിന് അർഹത നേടിയിരിക്കുന്നുവെന്നത് ഇപ്പോൾ കോടതി അംഗീകരിച്ചിരിക്കുകയാണെന്നും, പ്രോസിക്യൂഷന് തിരിച്ചടിയുണ്ടായെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗത്ത് ലൈവ് ചീഫ് എഡിറ്ററായ സെബാസ്റ്റ്യൻ പോൾ ദിലീപിന് ജാമ്യം നിഷേധിക്കുന്നതിനെതിരെ നേരത്തെ രംഗത്തെത്തിയ വ്യക്തിയാണ്. സൗത്ത് ലൈവിൽ പ്രസിദ്ധീകരിച്ച ദിലീപ് അനുകൂല ലേഖനത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നിരുന്നെങ്കിലും സെബാസ്റ്റ്യൻ പോൾ നിലപാടിൽ നിന്ന് വ്യതിചലിച്ചിരുന്നില്ല.

അഹ്ലാദം പ്രകടിപ്പിക്കുന്നില്ല...

അഹ്ലാദം പ്രകടിപ്പിക്കുന്നില്ല...

ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതി ദിലീപിനും ലഭിച്ചെന്നായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ പ്രതികരണം. എന്നാൽ ജാമ്യ വിധിയിൽ അത്ര ആഹ്ലാദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ....

പക്ഷേ....

കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയുണ്ടായെന്ന് പറയാനാകില്ല. പക്ഷേ, മൊബൈൽ ഫോൺ അടക്കമുള്ള പ്രധാന തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം പോകട്ടെ...

അന്വേഷണം പോകട്ടെ...

ദിലീപ് ജാമ്യത്തിന് അർഹത നേടിയിരിക്കുന്നുവെന്ന് കോടതിയും ഇപ്പോൾ അംഗീകരിച്ചു. പ്രധാന തെളിവുകളെല്ലാം കണ്ടെത്തേണ്ടതുള്ളതിനാൽ അന്വേഷണം ആ വഴിക്ക് പോകട്ടെയെന്നും സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു.

എല്ലാ പരിഗണനയും....

എല്ലാ പരിഗണനയും....

ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിക്ക് നിയമം നൽകുന്ന എല്ലാ പരിഗണനയും പരിരക്ഷയും ദിലീപിന് കൂടി അവകാശപ്പെട്ടതാണ്.

വിചാരണ നേരിടട്ടെ...

വിചാരണ നേരിടട്ടെ...

ജാമ്യം ലഭിച്ച സാഹചര്യത്തിൽ ദിലീപ് ഇനി പുറത്തിറങ്ങി കേസിന്റെ വിചാരണയെ നേരിടട്ടെയെന്നും സെബാസ്റ്റ്യൾ പോൾ പറഞ്ഞു.

ജാമ്യം....

ജാമ്യം....

നടിയെ ആക്രമിച്ച കേസിൽ 85 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. അഞ്ചാം തവണ സമർപ്പിച്ച ജാമ്യഹർജിയിലാണ് അദ്ദേഹത്തിന് അനുകുല വിധി ലഭിച്ചത്.

ജസ്റ്റിസ് സുനിൽ തോമസ്...

ജസ്റ്റിസ് സുനിൽ തോമസ്...

ഇത് മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് സുനിൽ തോമസാണ് ജാമ്യഹർജിയിൽ വിധി പ്രസ്താവിച്ചത്.

English summary
dileep gets bail;sebastian paul's response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X