കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് മിണ്ടരുത്? ഉപാധികൾ ലംഘിച്ചാൽ പിടിച്ച് അകത്തിടും... അന്നത്തെപോലെ ഇന്റർവ്യൂ ഇനി പ്രതീക്ഷിക്കണ്ട

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ആയിരുന്നു മനോരമ ഓണ്‍ലൈനില്‍ വിവാദമായ ആ അഭിമുഖം വന്നത്. അതില്‍ ദിലീപ് പറഞ്ഞ പലതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

എന്നാല്‍ ജാമ്യത്തിലിറങ്ങുന്ന ദിലീപ് അത്തരത്തിലുള്ള ഒരു പ്രതികരണവും ഇനി നടത്താന്‍ ഇടയില്ല. അത്രയ്ക്കും ശക്തമാണ് ദിലീപിന്റെ ജാമ്യ വ്യവസ്ഥയിലെ ഉപാധികള്‍.

സാധാരണ ഉപാധികള്‍ക്കപ്പുറത്ത് മറ്റ് ചില കാര്യങ്ങള്‍ കൂടി കോടതി വിധിയില്‍ പറയുന്നുണ്ട്. എന്തൊക്കെയാണത്?

സാക്ഷികളെ സ്വീധീനിക്കരുത്

സാക്ഷികളെ സ്വീധീനിക്കരുത്

കേസിലെ സാക്ഷികളെ സ്വീധീനിക്കരുത് എന്നതാണ് പ്രധാന ഉപാധികളില്‍ ഒന്ന്. സാധാരണ കേസുകളില്‍ എല്ലാം ജാമ്യം അപേക്ഷിക്കുമ്പോള്‍ കോടതി വയ്ക്കുന്ന ഉപാധി തന്നെയാണിത്.

ദിലീപിന്റെ കാര്യത്തില്‍

ദിലീപിന്റെ കാര്യത്തില്‍

എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ദിലീപ് ശക്തനാണെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കം ഉണ്ടാകും എന്നും ആയിരുന്നു പ്രോസിക്യൂഷന്റെ വാദം.

 മാധ്യമങ്ങളില്‍ കൂടി

മാധ്യമങ്ങളില്‍ കൂടി

മാധ്യമങ്ങളില്‍ കൂടി പ്രതികരിക്കുന്നതിനും ദിലീപിന് നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ദിലീപില്‍ നിന്ന് വലിയ പ്രതികരണങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഭീഷണിയോ സ്വാധീനമോ

ഭീഷണിയോ സ്വാധീനമോ

സാക്ഷിയെ നേരിട്ട് ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത് എന്ന് കോടതി പറയുന്നുണ്ട്. മാധ്യമങ്ങളില്‍ കൂടി പോലും സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന പ്രതികരണങ്ങള്‍ നടത്താന്‍ പാടില്ല.

ഉപാധി ലംഘിച്ചാല്‍

ഉപാധി ലംഘിച്ചാല്‍

ജാമ്യ ഉത്തരവിലെ ഉപാധികള്‍ ഏതെങ്കിലും ലംഘിച്ചാല്‍ ദിലീപിന് കടുത്ത നടപടി തന്നെ നേരിടേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ജാമ്യം ഏകപക്ഷീയമായി റദ്ദാക്കും എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യം വിടാതിരിക്കാന്‍

രാജ്യം വിടാതിരിക്കാന്‍

ജാമ്യം ലഭിച്ചതിന് ശേഷം പ്രതികള്‍ രാജ്യം വിടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അങ്കമാലി കോടതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം.

രണ്ട് ആള്‍ ജാമ്യം

രണ്ട് ആള്‍ ജാമ്യം

ദിലീപിന് പുറത്തിറങ്ങാന്‍ രണ്ട് ആള്‍ജാമ്യം വേണം എന്നും കോടതി ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദിലീപിനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

ഒരു ലക്ഷം രൂപ

ഒരു ലക്ഷം രൂപ

ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടി വയ്ക്കുകയും ചെയ്യണം. ഇതും ദിലീപിനെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത കാര്യമാണ്.

വിളിക്കുമ്പോള്‍ വരണം

വിളിക്കുമ്പോള്‍ വരണം

ജാമ്യത്തില്‍ ഇറങ്ങിയാലും അന്വേഷണവുമായി സഹകരിക്കണം എന്നും ജാമ്യ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.

എല്ലാം ശ്രദ്ധിക്കും

എല്ലാം ശ്രദ്ധിക്കും

85 ദിവസത്തിന് ശേഷം പുറത്തിറങ്ങുന്ന ദിലീപ് എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ മാത്രമേ ഇടപെടുകയുള്ളൂ എന്ന് ഉറപ്പാണ്. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടാല്‍ അത് വലിയ പ്രത്യാഘാതം ആയിരിക്കും സൃഷ്ടിക്കുക.

English summary
Dileep gets Bail: The restrictions imposed by court to Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X