Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പുറത്ത്... നടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഇതാണ്!!

കൊച്ചി: അങ്ങനെ 86 ദിവസത്തെ കാരാഗൃഹ വാസത്തിന് ശേഷം ദിലീപ് ജയിലിന് പുറത്തെത്തി. കേസ് അന്വേഷണം ഏകദേശം പൂര്‍ത്തിയായി എന്ന് പോലീസ് പറയുന്നു. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയെ കണ്ണുംപൂട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതിന് കാരണവും അന്വേണം അവസാനഘട്ടത്തിലെത്തി എന്നതിന് സൂചനയാണ്.

ഇനി എന്ത് സംഭവിക്കും?

ഇനി എന്ത് സംഭവിക്കും?

കുറ്റപത്രം സമര്‍പ്പിക്കാതെ കസ്റ്റഡിയില്‍ സൂക്ഷിക്കാവുന്നതിന്റെ പരമാവധി സമയം ദിലീപിനെ അകത്തിടാന്‍ കേരള പോലീസിന് സാധിച്ചു. അങ്ങനെയാണ് ഈ ഘട്ടത്തിലെങ്കിലും ദിലീപ് പുറത്തെത്തുന്നത്. കോളിളക്കം സൃഷ്ടിച്ച ഈ കേസിന് ദിലീപ് ജയില്‍ മോചിതനാകുന്നതോടെ എന്ത് സംഭവിക്കും. ഇതാണ് ഓരോരുത്തര്‍ക്കും അറിയാനുള്ളത്.

സാക്ഷികളെ സ്വാധീനിക്കുമോ?

സാക്ഷികളെ സ്വാധീനിക്കുമോ?

ജയില്‍മോചിതനായി പുറത്തെത്തുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുമോ. അതിന് സാധ്യതയില്ല എന്ന് തന്നെ വേണം കരുതാന്‍. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന് ജാമ്യവ്യവസ്ഥയില്‍ കോടതി കര്‍ശനമായി പറയുന്നുണ്ട്. അത് മാത്രമല്ല, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കേണ്ട കാര്യവുമില്ല.

ദിലീപ് ഇനി എന്ത് ചെയ്യും?

ദിലീപ് ഇനി എന്ത് ചെയ്യും?

കര്‍ശന വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് ഇനി എന്താണ് ചെയ്യുക, ദിലീപിന്‍റെ സിനിമാ ഭാവി എന്തായിരിക്കും. പുറത്താക്കിയ സംഘടനകളില്‍ തിരിച്ചുകയറാന്‍ പഴയ പോലെ താക്കോല്‍ സ്ഥാനത്ത് എത്താനും ദിലിപിന് കഴിയുമോ. ചുരുങ്ങിയ പക്ഷം അഭിനേതാവ് ആയിട്ടെങ്കിലും ദിലീപിനെ ഇനി കാണാന്‍ കഴിയുമോ. ചോദ്യങ്ങള്‍ നിരവധിയാണ്.

ദിലീപിന് പിന്തുണയുണ്ടോ?

ദിലീപിന് പിന്തുണയുണ്ടോ?

ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച പലരും ദിലീപിന്‍റെ അറസ്റ്റോടെ പിന്നാക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. അറസ്റ്റിന് തൊട്ടുപിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ദിലീപിനെ പുറത്താക്കി. പിന്നാലെ താരസംഘടനയായ അമ്മയും. യുവതാരങ്ങളില്‍ പലരും ദിലീപിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തു.

ദിലീപ് തിരിച്ചുവരും

ദിലീപ് തിരിച്ചുവരും

അറസ്റ്റ് ചെയ്തപ്പോഴും തെളിവെടുപ്പിനായി പുറത്ത് കൊണ്ടുവന്നപ്പോഴുമെല്ലാം ദിലീപിനെ ആളുകള്‍ കൂവി വിളിക്കുകയായിരുന്നു. എന്നാല്‍ ജാമ്യം കിട്ടി പുറത്ത് വരുന്പോള്‍ ഇതല്ല സ്ഥിതി. ജാമ്യം കിട്ടിയ ദീലിപിനെ സ്വീകരിക്കാന്‍ നൂറ് കണക്കിന് പേരാണ് ജയിലിന് പുറത്ത് തടിച്ചുകൂടിയത്. സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള പിന്തുണയും കൂടി.

കേസിനെ ബാധിക്കുമോ

കേസിനെ ബാധിക്കുമോ

ദിലീപ് കുറ്റക്കാരനല്ല എന്നാണ് ദിലീപിനെ പിന്തുണക്കുന്നവരുടെ നിലപാട്. ദിലീപ് പറയുന്നതും ഇത് തന്നെ. കോളിളക്കം സൃഷ്ടിച്ചതെങ്കിലും ഇങ്ങനെ ഒരു കേസ് തേച്ച് മായ്ച്ച് കളയാന്‍ ദിലീപിനെ പോലെ ഒരു അതികായന് പ്രയാസമുണ്ടാകില്ലെന്നും അതിന് ജാമ്യം ഉപകരിക്കുമെന്നും പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. എന്താകും ഇനി എന്ന് കാത്തിരുന്ന് കാണണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+