Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയിൽ തിരിച്ചെത്തും, പകവീട്ടിയവർക്ക് മറുപടി? അണിയറയിൽ സൂപ്പർമാൻ ആകാൻ ദിലീപ്... കൊത്തിപ്പറിച്ചവരോ?

Recommended Video

cmsvideo
    ദിലീപ് അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി, പകവീട്ടിയവര്‍ക്ക് ഉടന്‍ പണി | Oneindia Malayalam

    കൊച്ചി: കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പരസ്യ പ്രതികരണങ്ങള്‍ക്കൊന്നും താരം മുതിരില്ലെന്നാണ് സൂചന.

    എന്നാല്‍ അറസ്റ്റിലായതിന് പിറകെ തന്നെ പുറത്താക്കിയ സിനിമ സംഘടനകളിലേക്ക് ദിലീപ് തിരിച്ചെത്തുക തന്നെ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ പോകുന്നതിന് മുമ്പ് എങ്ങനെ ആയിരുന്നോ അതിലും ശക്തമായിട്ടായിരിക്കും ദിലീപിന്റെ തിരിച്ചുവരവ്.

    അവസാന നിമിഷം വരെ ദിലീപിനൊപ്പം നിന്നവരായിരുന്നു സിനിമ സംഘടനകള്‍. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പുറത്താക്കുകയല്ലാതെ അവര്‍ക്ക് മുന്നില്‍ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല. ദിലീപ് അമ്മയില്‍ തിരിച്ചെത്തിയാല്‍ ഇനി എന്ത് സംഭവിക്കും?

    ആദ്യം സിനിമ

    ആദ്യം സിനിമ

    ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് കുറേയേറെ സിനിമകള്‍ പ്രതിസന്ധിയില്‍ ആണ്. ചിത്രീകരണം പൂര്‍ത്തിയാകാത്ത സിനിമകള്‍ പൂര്‍ത്തിയാക്കുക എന്നത് തന്നെ ആയിരിക്കും ദിലീപിന്റെ പ്രഥമ പരിപാടി.(ചിത്രത്തിന് കടപ്പാട്:ദിലീപ് ഓൺലൈൻ)

    അമ്പത് കോടി

    അമ്പത് കോടി

    ദിലീപ് അറസ്റ്റിലായതോടെ അമ്പത് കോടിയില്‍ പരം രൂപയുടെ സിനിമ പ്രൊജക്ടുകള്‍ ആയിരുന്നു വെള്ളത്തിലായത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തന്നെ ആയിരിക്കും ദിലീപ് ആദ്യം ചെയ്യുക.(ചിത്രത്തിന് കടപ്പാട്:ദിലീപ് ഓൺലൈൻ)

    അമ്മയില്‍ ഇല്ലെങ്കില്‍

    അമ്മയില്‍ ഇല്ലെങ്കില്‍

    നിലവില്‍ താര സംഘടനയായ അമ്മയില്‍ അംഗമല്ല ദിലീപ്. ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കുക ആയിരുന്നു. അതുകൊണ്ട് അമ്മയില്‍ തിരികെ എത്തുക എന്നത് ദിലീപിന് നിര്‍ണായകമാണ്.

    ജനറല്‍ ബോഡി ചേര്‍ന്നില്ല

    ജനറല്‍ ബോഡി ചേര്‍ന്നില്ല

    ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മയുടെ അടിയന്തര ജനറല്‍ ബോഡി ചേരും എന്ന് പറഞ്ഞിരുന്നു. അതില്‍ അധികാരമാറ്റവും പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.

    ഇനി അത് സംഭവിക്കും

    ഇനി അത് സംഭവിക്കും

    ദിലീപ് പുറത്തിറങ്ങിയ സ്ഥിതിക്ക് അമ്മ ജനറല്‍ ബോഡി അധികം വൈകാതെ തന്നെ ചേരാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. അതില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയവും ചര്‍ച്ചയാകും.

    ഭാരവാഹിയാകുമോ?

    ഭാരവാഹിയാകുമോ?

    അമ്മയുടെ ട്രഷറര്‍ സ്ഥാനത്തിരിക്കുമ്പോള്‍ ആണ് ദിലീപ് പുറത്താക്കപ്പെടുന്നത്. സംഘടയില്‍ അംഗത്വം തിരിച്ചുകിട്ടിയാലും ഭാരവാഹിത്വം കിട്ടുന്ന കാര്യത്തില്‍ സംശയമാണ്.

    കുറ്റവിമുക്തനല്ല

    കുറ്റവിമുക്തനല്ല

    ദിലീപ് ഇപ്പോഴും കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ജാമ്യം ആണെങ്കില്‍ കര്‍ശന ഉപാധികളോടേയും ആണ്.

    പ്രഥമദൃഷ്ട്യാ തെളിവ്

    പ്രഥമദൃഷ്ട്യാ തെളിവ്

    ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു മുമ്പ് ഹൈക്കോടതി വിലയിരുത്തിയത്. ആ വിലയിരുത്തല്‍ ഇതുവരെ പിന്‍വലിച്ചിട്ടും ഇല്ല എന്നത് തന്നെയാണ് താരത്തെ ഏറെ ആശങ്കപ്പെടുത്തുന്നത്.

    പിന്തുണയുണ്ട്

    പിന്തുണയുണ്ട്

    സിനിമ സംഘടനയായ അമ്മയില്‍ ഇപ്പോഴും ദിലീപിന് ശക്തമായ പിന്തുണ തന്നെയാണ് ഉള്ളത്. ദിലീപിനെ പിന്തുണച്ചുകൊണ്ട് ഗണേഷ് കുമാര്‍ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. സാധാരണ താരങ്ങള്‍ക്കിടയിലും ദിലീപിന് പിന്തുണ കൂടിയിട്ടുണ്ട്.

    കേസിന്റെ കാര്യം

    കേസിന്റെ കാര്യം

    നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് ദിലീപിന്റെ തീരുമാനം. എന്നാല്‍ കുറ്റപത്രത്തില്‍ പോലീസ് നിരത്തുന്ന തെളിവുകള്‍ എന്തൊക്കെയാകും എന്ന ആശങ്കയും ശക്തമാണ്. നിര്‍ണായക തെളിവുകള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.

    സിബിഐ അന്വേഷണത്തിന്

    സിബിഐ അന്വേഷണത്തിന്

    നിലവിലെ പോലീസ് അന്വേഷണത്തെ അട്ടിമറിക്കാന്‍ മറ്റ് ചില നീക്കങ്ങളും ദിലീപ് നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കും എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

    ആരാധകര്‍ ആവേശത്തില്‍

    ആരാധകര്‍ ആവേശത്തില്‍

    രാമലീലയുടെ വിജയത്തിനൊപ്പം ദിലീപ് പുറത്തിറങ്ങുക കൂടി ചെയ്തതോടെ ആരാധകര്‍ ആവേശത്തിലാണ്. ആരാധകരുടെ അമിതാവേശം ദിലീപിന് വിനയാകുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

    വിചാരണ നീളും

    വിചാരണ നീളും

    കേസില്‍ അന്തിമ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുളളത്. അതുകൊണ്ട് തന്നെ വിചാരണ നീളാനും ഇടയുണ്ട്. ദിലീപിന് ജയിലിന് പുറത്ത് സിനിമ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായകരമാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+