Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയും മീനാക്ഷിയുമില്ല, ദിലീപിനൊപ്പം ഒരാള്‍ മാത്രം... ദുബായിലേക്ക് തിരിച്ചു

ദേ പുട്ടിന്‍റെ ഉദ്ഘാടനത്തിനായാണ് ദിലീപിന്‍റെ വിദേശ യാത്ര

Recommended Video

cmsvideo
    കാവ്യയെയും മീനാക്ഷിയും കൂട്ടാതെ ദിലീപ് ദുബായ്ക്ക്? കാരണം? | Oneindia Malayalam

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ നടന്‍ ദിലീപ് ദുബായിലേക്ക് യാത്ര തിരിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ശാഖ ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടിയാണ് ദിലീപിന്റെ ദുബായ് യാത്ര.
    നേരത്തേ കര്‍ശന ഉപാധികളോടെയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. താരത്തിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം തിരികെ വാങ്ങിയാണ് ദിലീപ് ദുബായിലേക്ക് പറന്നത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെയാണ് താരത്തിനു വിദേശത്തേക്ക് പറക്കാന്‍ പച്ചക്കൊടി ലഭിച്ചത്.

    ദിലീപിനൊപ്പം കാവ്യയും മകളുമില്ല

    ദിലീപിനൊപ്പം കാവ്യയും മകളുമില്ല

    ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനോടൊപ്പം ദുബായിലേക്ക് പോവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇവരെ രണ്ടു പേരെയും കൂട്ടാതെയാണ് താരം വിമാനം കയറിയത്.
    നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് അമ്മയ്‌ക്കൊപ്പമാണ് ദിലീപ് വിമാനം കയറിയത്.

    നാലു ദിവസം വിദേശത്ത്

    നാലു ദിവസം വിദേശത്ത്

    അടുത്തു നാലു ദിവസം ദിലീപ് വിദേശത്തു തങ്ങും. ആറു ദിവസത്തെ കാലാവധിയാണ് ഹൈക്കോടതി ദിലീപിനു അനുവദിച്ചിരിക്കുന്നത്.
    നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നതിനാലും ജാമ്യത്തില്‍ ഇളവ് അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവ തള്ളിയാണ് കോടതി താരത്തിനു അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

    കടയുടെ ഉദ്ഘാടനം

    കടയുടെ ഉദ്ഘാടനം

    ദിലീപിന്റെ അമ്മയും സുഹൃത്തും ദേ പുട്ടിന്റെ സഹ ഉടമയുമായ സംവിധായകന്‍ നാദിര്‍ഷായുടെ ഉമ്മയും ചേര്‍ന്നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്നത്.
    നാദിര്‍ഷായുടെ കുടുംബവും ദുബായിലെത്തുമെന്നാണ് സൂചന. ദിലീപിനോടൊപ്പം മറ്റു അഞ്ചു വ്യവസായങ്ങളിലും പങ്കാളിയാണ് നാദിര്‍ഷാ. ദുബായിലെ കരാമയിലാണ് ദേ പുട്ടിന്റെ ശാഖ ആരംഭിക്കുന്നത്. വിദേശത്ത് ദേ പുട്ടിന്റെ ആദ്യ സംരഭം കൂടിയാണിത്. ബുധനാഴ്ചയാണ് ദുബായിലെ ദേ പുട്ടിന്റെ ഉദ്ഘാടനം നടക്കുന്നത്.

    ദേ പുട്ട് വന്‍ വിജയം

    ദേ പുട്ട് വന്‍ വിജയം

    ദിലീപും നാദിര്‍ഷായും ചേര്‍ന്നു തുടങ്ങിയ ദേ പുട്ട് വന്‍ വിജയമായി മാറിയിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും ഇതിനു ശാഖകളുണ്ട്. കൊച്ചിയിലാണ് ദേ പുട്ട് ആദ്യമായി പ്രവര്‍ത്തനം ആരഭിച്ചത്. ഇതു വലിയ ഹിറ്റായതോടെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
    കോഴിക്കോട്ടാണ് ദേ പുട്ടിന്റെ കഴിഞ്ഞ ശാഖ തുറന്നത്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു നാദിര്‍ഷായുടെ ഉമ്മയായിരുന്നു.

    പോലീസ് സംശയം പ്രകടിപ്പിച്ചു

    പോലീസ് സംശയം പ്രകടിപ്പിച്ചു

    ദിലീപിന്റെ ദുബായ് യാത്രയില്‍ പോലീസ് നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ, കേസിലെ നിര്‍ണായക തൊണ്ടി മുതല്‍ കൂടിയായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിനായിരുന്നില്ല. ഇതില്ലാതെയാണ് അനുബന്ധ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചത്. ഈ ഫോണ്‍ ദുബായിലേക്ക് കടത്തിയിരിക്കാമെന്നതിനെ കുറിച്ച് പോലീസ് അന്വേണം നടത്തുന്നതിനിടെയാണ് ദിലീപ് ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പറന്നത്.

    ദുബായില്‍ വച്ചും ഗൂഡാലോചന നടത്തിയെന് പോലീസ്

    ദുബായില്‍ വച്ചും ഗൂഡാലോചന നടത്തിയെന് പോലീസ്

    നടിയെ ആക്രമിക്കുന്നതിനെ കുറിച്ച് കേരളത്തില്‍ വച്ചു മാത്രമല്ല ദുബായില്‍ വച്ചും പ്രതികള്‍ ഗൂഡാലോചന നടത്തിയതിനു പോലീസിനു തെളിവുകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിനെ ദുബായില്‍ പോവാന്‍ അനുവദിക്കുന്നത് കേസിനു തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ നേരത്തേ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+