ദിലീപ് തമിഴ്നാട്ടിലേക്ക്... മുടങ്ങിപ്പോയ സിനിമ പൂര്‍ത്തിയാക്കും
തമിഴ്നാട്ടിലേക്ക് പോവുന്നതിനു മുന്‍പ് താരം നിയമോപദേശം തേടും
കൊച്ചി: ഹൈക്കോടതിയുടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് തന്റെ സിനിമകളുടെ തിരക്കിലേക്ക് നീങ്ങുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച താരം 85 ദിവസത്തിനു ശേഷമാണ് പുറം ലോകം കണ്ടത്.
നാലു തവണ ജാമ്യാപേക്ഷയുമായി ദിലീപ് കോടതികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും താരത്തിനു ജാമ്യം നിഷേധിക്കുകയായിരുന്നു. ഒടുവില്‍ അഞ്ചാം തവണയാണ് ഹൈക്കോടതി ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മൂന്നര മാസത്തെ ഇടവേള
മൂന്നര മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ദിലീപ് ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിവരുന്നത്. കമ്മാരസംഭവം എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിനിടെയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നിര്‍മാണം ദിലീപ് തന്നെ
സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ ഗ്രാന്റ് ഫിലിംസിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് കമ്മാരസംഭവമെന്ന ചിത്രമൊരുക്കുന്നത്. രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്.

തമിഴ്നാട്ടിലേക്ക്
തമിഴ്നാട്ടിലാണ് ഈ സിനിമയുടെ ഷൂട്ടിങ് നേരത്തേ നടന്നത്. ശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തമിഴ്നാട്ടിലേക്ക് പോവാനൊരുങ്ങുകയാണ് ദിലീപ്.

നിയമോപദേശം തേടും
കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇവ ലംഘിച്ചാല്‍ വീണ്ടും അകത്തുപോവേണ്ടി വരുമെന്നതിനാല്‍ ശ്രദ്ധയോടെയാണ് താരത്തിന്റെ ഓരോ നീക്കവും. തമിഴ്നാട്ടില്‍ ഷൂട്ടിങിനായി പോവുന്നതുമായി ബന്ധപ്പെട്ട് ദിലീപ് നിയമോപദേശം തേടിയിട്ടുണ്ട്.

രാമലീലയുടെ വിജയം
ദിലീപ് ജയിലിലുള്ളപ്പോള്‍ തിയേറ്ററിലെത്തി രാമലീലയെന്ന സിനിമ ഇതിനകം ഹിറ്റായി മാറിയിട്ടുണ്ട്. താരത്തിന് ഇപ്പോഴും ലഭിക്കുന്ന ആരാധക പിന്തുണ കമ്മാരസംഭവത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രൊഫസര്‍ ഡിങ്കന്
പ്രൊഫസര്‍ ഡിങ്കനെന്ന ദിലീപ് നായകനായ ചിത്രവും പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. കമ്മാരസംഭവം പൂര്‍ത്തിയായാലുടന്‍ ഈ സിനിമയുടെ ശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനായിരിക്കും ദിലീപിന്റെ ശ്രമം. ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

പാസ്പോര്‍ട്ട് നല്കി
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് തന്റെ പാസ്പോര്‍ട്ട് ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏഴു ദിവസത്തിനകം പാസ്പോര്‍ട്ട് ഹാജരാക്കാന്‍ ജാമ്യം അനുവദിക്കവെ കോടതി ആവശ്യപ്പെട്ടിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications