Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടൻ പുറത്തേക്ക്! കവർ ഫോട്ടോ മാറ്റി ദിലീപ് ഓൺലൈൻ! സന്തോഷം കൊണ്ടിരിക്കാൻ വയ്യേ...

86 ദിവസം ജയിലിൽ കഴിഞ്ഞ തങ്ങളുടെ ജനപ്രിയ നടൻ തടവറയിൽ നിന്നും പുറത്തിറങ്ങുന്നത് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ് ഫാൻസ്.

Recommended Video

cmsvideo
    ജയിലിന് പുറത്ത് ആരാധകക്കൂട്ടം! ദിലീപിനെ വരവേല്‍ക്കാന്‍ വന്‍ സന്നാഹം | Oneindia Malayalam

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ആരാധകർ ആഹ്ലാദത്തിൽ. കഴിഞ്ഞ 86 ദിവസം ജയിലിൽ കഴിഞ്ഞ തങ്ങളുടെ ജനപ്രിയ നടൻ തടവറയിൽ നിന്നും പുറത്തിറങ്ങുന്നത് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ് ഫാൻസ്.

    ദിലീപിനെ അനുകൂലിക്കുന്നവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ദിലീപ് ഓൺലൈനിൽ അദ്ദേഹത്തിന്റെ സിനിമയിൽ നിന്നുള്ള ചിത്രം നൽകിയതും ശ്രദ്ധേയമായി. ജയിലിൽ നിന്നും ദിലീപ് പുറത്തിറങ്ങുന്നതിനോടൊപ്പം ഇന്റർവെൽ എന്നെഴുതി കാണിക്കുന്ന ചിത്രമാണ് ദിലീപ് ഓണ്‍ലൈൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അഞ്ചാമത്തെ ജാമ്യാപേക്ഷയിലാണ് അദ്ദേഹത്തിന് അനുകൂലമായ വിധി ലഭിച്ചിരിക്കുന്നത്.

    ജാമ്യം...

    ജാമ്യം...

    നടിയെ ആക്രമിച്ച കേസിൽ ജസ്റ്റിസ് സുനിൽ തോമസാണ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.

    ജാമ്യഹർജി...

    ജാമ്യഹർജി...

    ജൂലായ് പത്തിന് അറസ്റ്റിലായ നടൻ ദിലീപ്, അഞ്ചാമത് നൽകിയ ജാമ്യാപേക്ഷയിലാണ് അദ്ദേഹത്തിന് അനുകൂലമായ വിധി ലഭിച്ചത്.

    മൂന്നാം തവണ...

    മൂന്നാം തവണ...

    നടിയെ ആക്രമിച്ച കേസിൽ ആദ്യം കീഴ്ക്കോടതിയെ സമീപിച്ച നടൻ, പിന്നീട് ഹൈക്കോടതിയിൽ മൂന്നു തവണയാണ് ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ നൽകിയ മൂന്നാമത്തെ ജാമ്യ ഹർജിയിലാണ് ദിലീപിന് അനുകൂലമായ വിധി ലഭിച്ചത്.

    ആഹ്ലാദത്തിൽ...

    ആഹ്ലാദത്തിൽ...

    ജനപ്രിയ നടൻ ജയിലിൽ പോയതോടെ നിരവധിപേർ അദ്ദേഹത്തെ എതിർത്ത് രംഗത്തെത്തിയരുന്നെങ്കിലും ദിലീപിന്റെ ആരാധകർ അദ്ദേഹത്തെ കൈവിട്ടിരുന്നില്ല. ദിലീപിന് ജാമ്യം ലഭിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്.

    ഗംഭീര സ്വീകരണം?

    ഗംഭീര സ്വീകരണം?

    ദിലീപ് ഓണ്‍ലൈൻ ഫേസ്ബുക്ക് പേജിൽ കവർ ചിത്രം മാറ്റി വിധി ആഘോഷമാക്കിയ ആരാധകർ, ജയിലിൽ നിന്നും പുറത്തിറങ്ങുന്ന നടന് ഗംഭീര വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ്.

    പാസ്പോർട്ട് സമർപ്പിക്കണം...

    പാസ്പോർട്ട് സമർപ്പിക്കണം...

    ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ച നടന് കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.

    വിളിച്ചാൽ വരണം...

    വിളിച്ചാൽ വരണം...

    ജാമ്യം ലഭിച്ച ദിലീപ് അന്വേഷണ സംഘമായി സഹകരിക്കണമെന്നും ഉപാധിയുണ്ട്. അന്വേഷണ സംഘം എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും, ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നുമാണ് ഹൈക്കോടതി മുന്നോട്ടുവെച്ച മറ്റൊരു ഉപാധി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+