Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചു മണിക്കുള്ളിൽ എല്ലാം പൂർത്തീകരിച്ചു! ജനപ്രിയ നടൻ ജയിലിന് പുറത്തിറങ്ങി; ഹർഷാരവം മുഴക്കി ആരാധകർ

ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ച ദിലീപ് ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങി. ജയിലിന് പുറത്ത് കാത്തിരുന്ന വൻ ജനക്കൂട്ടം ഹർഷാരവത്തോടെയാണ് ജനപ്രിയ നടനെ സ്വീകരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കുള്ളിൽ ദിലീപിനെ പുറത്തിറക്കാനായി തിരക്കിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കെട്ടിവെയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ജൂലായ് 10നാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ 85 ദിവസമായി അദ്ദേഹം ആലുവ സബ് ജയിലിൽ തടവിൽ കഴിയുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് തന്നെ...

ചൊവ്വാഴ്ച വൈകീട്ട് തന്നെ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ചൊവ്വാഴ്ച വൈകീട്ട് തന്നെ അദ്ദേഹത്തിന് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇങ്ങനെ...

ഇങ്ങനെ...

ജാമ്യം ലഭിച്ച ഹൈക്കോടതിയിൽ നിന്ന് വിധിയുടെ സർട്ടിഫൈഡ് പകർപ്പ് വാങ്ങി ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണം.

ജയിലിലേക്ക്...

ജയിലിലേക്ക്...

അങ്കമാലി കോടതിയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം ഇവിടെ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ആലുവ സബ് ജയിലിൽ എത്തിക്കണം.

ഇല്ലെങ്കിൽ...

ഇല്ലെങ്കിൽ...

വൈകീട്ട് അഞ്ചു മണിക്ക് മുൻപായി ഈ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിക്കാൻ കഴിഞ്ഞാലേ ദിലീപിന് ചൊവ്വാഴ്ച വൈകീട്ട് ജയിലിന് പുറത്തിറങ്ങാനാകുകയുള്ളു.

എല്ലാം പെട്ടെന്ന്...

എല്ലാം പെട്ടെന്ന്...

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ ജാമ്യം ലഭിച്ചതിനാൽ വൈകീട്ട് അഞ്ചു മണിക്കുള്ളിൽ ഈ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിക്കാനാകുമെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ പ്രതീക്ഷ.

അരമണിക്കൂർ മാത്രം...

അരമണിക്കൂർ മാത്രം...

അങ്കമാലി കോടതിയിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് ആലുവ സബ് ജയിലിലെത്തിച്ചാൽ അര മണിക്കൂറിനുള്ളിൽ ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാകും.

ജയിലിന് പുറത്ത്...

ജയിലിന് പുറത്ത്...

ജനപ്രിയ നടന് ജാമ്യം ലഭിച്ചതറിഞ്ഞതോടെ ആലുവ സബ് ജയിലിന് മുന്നിലേക്ക് ആരാധകരുടെ ഒഴുക്കാണ്.

ആഘോഷം...

ആഘോഷം...

ആലുവ സബ് ജയിലിന് മുന്നിൽ തടിച്ചുകൂടിയ ആരാധകർ മധുരം വിതരണം ചെയ്തും, മുദ്രാവാക്യം വിളിച്ചുമാണ് ജാമ്യ ഹർജിയിലെ വിധി ആഘോഷിച്ചത്. പുറത്തിറങ്ങുന്ന ജനപ്രിയ നടന് ഗംഭീര സ്വീകരണം നൽകുമെന്നാണ് ആരാധകർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+