കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

  • By Anamika
Google Oneindia Malayalam News

കൊച്ചി: ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച വാദം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നേക്ക് നീട്ടിവെയ്ക്കുകയായിരുന്നു. പോലീസിന്റെ തെളിവുകളെ ഖണ്ഡിക്കുന്ന വാദങ്ങളാണ് ഉടനീളം പ്രതിഭാഗം മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ശക്തമായി തന്നെ പ്രോസിക്യൂഷന്‍ ഇവയെ എതിര്‍ക്കുന്നു. ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകള്‍ പ്രതിഭാഗം പറയുന്നത് പോലെ അത്ര നിസ്സാരമല്ലെന്നാണ് മനസ്സിലാക്കേണ്ടത്.

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു... കളി നടന്നത് പുറത്ത്... പൊളിച്ചടുക്കി രാമൻപിള്ള...!ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു... കളി നടന്നത് പുറത്ത്... പൊളിച്ചടുക്കി രാമൻപിള്ള...!

സുനിയുടെ മൊഴി

സുനിയുടെ മൊഴി

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ പണം നല്‍കിയതായി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനും ഇക്കാര്യം ശരിവെയ്ക്കുന്ന വാദമാണ് ഹൈക്കോടതിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

കാവ്യ പണം നൽകിയെന്ന്

കാവ്യ പണം നൽകിയെന്ന്

ദിലീപിന്റെ നിര്‍ദേശ പ്രകാരം കാവ്യാ മാധവന്‍ പണം നല്‍കിയതായി സുനി മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യാ മാധവനും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സുനി മൊഴി നല്‍കിയിട്ടുണ്ടത്രേ.

പണം ആവശ്യപ്പെട്ടു

പണം ആവശ്യപ്പെട്ടു

കാവ്യയുടെ വാഹനം സുനി ഓടിച്ചിട്ടുണ്ട്. കാവ്യയുടെ ഫോണില്‍ നിന്നും വിളിച്ച് ദിലീപിനോട് സുനി പണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുനിയെ കണ്ടതായി കാവ്യയും പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

മൊഴി എതിര്

മൊഴി എതിര്

കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരെ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ കീഴടങ്ങാനെത്തുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സുനി ചെന്നിരുന്നതായും കാവ്യ വഴി ദിലീപ് 25000 രൂപ നല്‍കിയതായും പ്രോസിക്യൂഷന്‍ വാദിച്ചു.

ലക്ഷ്യയിൽ ചെന്നു

ലക്ഷ്യയിൽ ചെന്നു

കാവ്യാ മാധവന്റെയും കുടുംബത്തിന്റേയും തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവറെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് കിംഗ് ലയര്‍ ആണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു.

ഒരേ ലൊക്കേഷനുകൾ

ഒരേ ലൊക്കേഷനുകൾ

ദിലീപും സുനിയുടെ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്ന വാദത്തെ നടന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെയും സുനിയുടേയും ഫോണുകള്‍ സ്ഥിരമായി എങ്ങനെ ഒരു ടവര്‍ ലൊക്കേഷനില്‍ വരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

രഹസ്യ മൊഴി ലഭിച്ചു

രഹസ്യ മൊഴി ലഭിച്ചു

തൃശൂര്‍ ടെന്നീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനേയും സുനിയേയും ഒരുമിച്ച് കണ്ടുവെന്ന് രഹസ്യമൊഴി പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിനെതിരെ 169 രേഖകള്‍, 223 തെളിവുകള്‍, 15 രഹസ്യമൊഴി എന്നിവയാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

തെളിവുകൾ കൈമാറി

തെളിവുകൾ കൈമാറി

ദിലീപിനെ ഗൂഢാലോചനക്കേസില്‍ കുരുക്കാന്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷനും പോലീസും പറയുന്നത്. പുതിയ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുകയും ചെയ്തു. പോലീസിന്റെ തെളിവുകളെ മുഴുവന്‍ ഖണ്ഡിക്കുന്നതാണ് പ്രതിഭാഗത്തിന്റെ വാദം.

കേസുമായി ബന്ധമില്ലെന്ന്

കേസുമായി ബന്ധമില്ലെന്ന്

ദിലീപിന് കേസുമായി ഒരു ബന്ധവും ഇല്ലെന്നും ഗൂഢാലോചനുടെ ഭാഗമല്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സുനി അയച്ചെന്ന് പറയുന്ന കത്ത് എന്നിവയെല്ലാം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാന്‍ പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയാണ് പ്രതിഭാഗം ചോദ്യം ചെയ്തിരിക്കുന്നത്. ആ കത്ത് സുനി എഴുതിയിതല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

കത്ത് പുറത്ത് നിന്ന്

കത്ത് പുറത്ത് നിന്ന്

ഗൂഢാലോചനയുടെ ഭാഗമായി പുറത്ത് നിന്നും തയ്യാറാക്കിയതാണ് ദിലീപ് അയച്ച കത്തെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്. കത്തിലേത് സുനിയുടെ ഭാഷയല്ല. അത് മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. പോലീസ് തന്നെ മര്‍ദിച്ചതായി കാണിച്ച് മുന്‍പ് സുനി ഒരു കത്ത് അയച്ചിരുന്നു. എന്നാല്‍ ഈ കത്തിന്റെ ഭാഷയും ഘടനയുമല്ല സുനി പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്തിനെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

English summary
Prosecution against Dileep in High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X