Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ എന്തുകൊണ്ട് വിലക്കിയില്ല' ഞങ്ങള്‍ പണത്തിനും പ്രിവിലേജിനുമൊപ്പം'; ഭാസി വിഷയത്തില്‍ വിമർശനം

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ യുവനടന്‍ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന് അന്ന് തന്നെ പുറത്തിറങ്ങാനും സാധിച്ചു. പൊലീസ് നടപടിക്ക് പിന്നെയാണ് താരത്തിനെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് എത്തുന്നത്.

ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നുമായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം. അതേസമയം സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.

ദിലീപിനും വിജയ് ബാബുവിനുമെതിരെ യാതൊരു നടപടിയും

സ്ത്രീ പീഡന കേസിലെ പ്രതികളായ ദിലീപിനും വിജയ് ബാബുവിനുമെതിരെ യാതൊരു നടപടിയും എടുക്കാത്ത അവരെ ഇപ്പോഴും സംഘടനയുടെ ഭാഗമായി നിലനിർത്തുന്ന സംഘടനയ്ക്ക് ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി എടുക്കാന്‍ എന്ത് ധാർമ്മികതയാണ് ഉള്ളതെന്നാണ് പലരും ചോദിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സിന്‍സി അനില്‍ പങ്കുവെച്ച ഒരു പരിഹാസ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. അവരുടെ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ശ്രീനാഥ് ഭാസിക്ക് പ്രമുഖ സംഘടനയുടെ കത്ത്

ശ്രീനാഥ് ഭാസിക്ക് പ്രമുഖ സംഘടനയുടെ കത്ത്....

പ്രിയപ്പെട്ട ശ്രീനാഥ് ഭാസി...

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂ യിൽ അവതാരകയോട് മോശമായി പെരുമാറി എന്ന കേസ് ൽ നിങ്ങൾ അറസ്റ്റിൽ ആയിരിക്കുകയാണല്ലോ. ചുളുവിൽ ഒരു സാമൂഹിക പ്രതിബദ്ധത കാണിക്കാൻ പറ്റിയ സമയം ആയതിനാൽ നിങ്ങളെ ഞങ്ങൾ സിനിമയിൽ നിന്നും വിലക്കുകയാണ്...

ബലാത്സംഘ കൊട്ടെഷൻ കൊടുത്തു എന്ന കേസ്ൽ

ബലാത്സംഘ കൊട്ടെഷൻ കൊടുത്തു എന്ന കേസ്ൽ അറസ്റ്റിൽ ആയി ജയിലിൽ കിടന്ന ദിലീപിനെ ഞങ്ങൾ വിലക്കാതിരുന്നതിനു കാരണം കോടതി പറഞ്ഞിട്ടില്ല അയാൾ കുറ്റം ചെയ്തു എന്നത് കൊണ്ട് മാത്രമാണ്. ബലാൽസഗം ചെയ്ത വിജയ് ബാബുവിനെയും സമാനമായ രീതിയിൽ ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രഥമദൃഷ്ട്ടിയാൽ അയാൾ കുറ്റം ചെയ്തതായി ഞങ്ങൾക്ക് കണക്കാക്കാൻ കഴിയുന്നില്ല..

ചുരുളി സിനിമയ്ക്ക് കൈയടിച്ചു പ്രോത്സാഹിപ്പിച്ച

ചുരുളി സിനിമയ്ക്ക് കൈയടിച്ചു പ്രോത്സാഹിപ്പിച്ച ഞങ്ങൾക്ക് അവതാരകയോട് പ്രയോഗിച്ച താങ്കളുടെ ഭാഷ ഉൾകൊള്ളാൻ ആകുന്നതല്ല. നിങ്ങൾ മാപ്പ് പറയാൻ തയാറായലും അത് സ്വീകരിക്കാൻ ഞങ്ങൾ തയാറല്ല. അവതാരക പരാതി പിൻവലിക്കാമെന്നു പറഞ്ഞാലും ഞങ്ങൾ നിങ്ങളെ വിലക്കും. ഇനി സിനിമയുടെ ഏഴു അയലത്തു പോലും വരാതിരിക്കുക. ഞങ്ങൾ സിനിമാക്കാർക്ക് അപമാനം ആകാതിരിക്കുക..

ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക്

ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്. നിങ്ങൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന ആരോപണം വരെ കേൾക്കുന്നുണ്ട്. ലഹരി എന്ന വാക്ക് മലയാള സിനിമയോട് ആദ്യമായി ചേർത്തു വയ്ക്കാൻ കാരണക്കാരൻ ആയ നിങ്ങളോട് ഒരു തരത്തിലും ഞങ്ങൾക്ക് ഇനി പൊരുത്തപ്പെടാൻ ആവില്ല.

ഞങ്ങൾക്ക് കൈയടി വാങ്ങാൻ പറ്റുന്ന ഒരു

പിന്നെ... ഞങ്ങൾക്ക് കൈയടി വാങ്ങാൻ പറ്റുന്ന ഒരു അവസരം ഉണ്ടാക്കിയതിന് പ്രത്യേകിച്ച് നന്ദി പറയേണ്ടതില്ലല്ലോ. എന്ന് എരയോടൊപ്പമുള്ള സംഘടന....ഒപ്പ്‌

NB കുറച്ച് പൊട്ടചോദ്യങ്ങൾ ചോദിച്ചു എന്ന കാരണത്തിന് ആ അവതാരകയ്ക്ക് നേരെ പ്രയോഗിച്ച ഭാഷയിൽ ഈ സംഘടനയ്ക്ക് മറുപടി കൊടുക്കാൻ ധൈര്യമുണ്ടോ ഭാസി താങ്കൾക്ക്? താങ്കളുടെ ഭാഷ കൂടുതൽ അർഹിക്കുന്നത് ഇത്തരം ഇരട്ടത്താപ്പ് കളിക്കുന്നവരോടാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+