ദിലീപ് വീണ്ടും ജനപ്രിയനാവുന്നു ? ഇത് പുതിയ തന്ത്രമോ ? വിജയരാഘവന്‍, നന്ദു, രഞ്ജിത്ത് ...
സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തുന്നു
ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് സിനിമാമേഖലയില്‍ നിന്നുള്ള പിന്തുണ വര്‍ധിക്കുന്നു. ഓണത്തോട് അനുബന്ധിച്ച് സിനിമാ മേഖലയിലെ പലരും താരത്തെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. വ്യാഴാഴ്ചയും സിനിമാമേഖലയില്‍ നിന്നു പലരും താരത്തെ കാണാന്‍ ജയിലിലെത്തി.
ഹൈക്കോടതി രണ്ടു തവണ ജാമ്യം തള്ളിയതോടെയാണ് ദിലീപിന്റെ കാരാഗൃഹവാസം നീണ്ടത്. ഈ മാസം 10ന് ദിലീപ് ജയിലായിട്ട് രണ്ടു മാസം പൂര്‍ത്തിയാവും. ബുധനാഴ്ച രണ്ടു മണിക്കൂര്‍ സമയത്തേക്ക് ദിലീപിനു പുറത്തുപോവാന്‍ അനുമതി ലഭിച്ചിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

കൂടുതല്‍ പേര്‍ ജയിലിലേക്ക്
ദിലീപിനെ കാണാന്‍ കൂടുതല്‍ പേര്‍ ജയിലിലേക്ക് വന്നുകൊണ്ടിരിക്കുന്നത് കേസിന് തിരിച്ചടിയാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വിജയരാഘവന്‍, രഞ്ജിത്ത്
മുതിര്‍ന്ന നടന്‍ വിജയരാഘവന്‍, നിര്‍മാതാവ് രഞ്ജിത്ത് എന്നിവര്‍ ദിലീപിനെ കാണാന്‍ വ്യാഴാഴ്ച രാവിലെ ആലുവ സബ് ജയിലില്‍ എത്തി.

ദിലീപ് അടുത്ത സുഹൃത്ത്
ദിലീപ് തന്റെ അടുത്ത സുഹൃത്താണെന്നും അതിനാലാണ് അദ്ദേഹത്തെ കാണാന്‍ ജയിലില്‍ പോയതെന്നും രഞ്ജിത്ത് പ്രതികരിച്ചു. ആക്രമണത്തിന് ഇരയായ നടിയെയും താന്‍ സന്ദര്‍ശിച്ചതായി അദ്ദേഹം പറഞ്ഞു.

നന്ദുവും സന്ദര്‍ശിച്ചു
നടന്‍ നന്ദുവും ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലില്‍ വന്നു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ജയിലില്‍ താരത്തെ സന്ദര്‍ശിച്ചത്.

കാവ്യയുടെ വരവ്
സപ്തംബര്‍ രണ്ടിന് ദിലിപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ജയിലില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് ജയിലിലേക്ക് സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തിയത്.

ഹരിശ്രീ അശോകന്‍ എത്തി
തൊട്ടടുത്ത ദിവിസം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ഹരിശ്രീ അശോകന്‍ ജയിലില്‍ സന്ദര്‍ശിക്കാനെത്തി. കൂടാതെ മറ്റൊരു സുഹൃത്തായ നാദിര്‍ഷാ, നടന്‍ സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, കോമഡി താരം ഏലൂര്‍ ജോര്‍ജ് എന്നിവരും ദിലീപിനെ സന്ദര്‍ശിച്ചു.

ഓണക്കോടിയുമായി ജയറാം
തിരുവോണ ദിവസം ദിലീപിനു സമ്മാനിക്കാന്‍ ഓണക്കോടിയുമായി ജയറാം ജയിലില്‍ എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തങ്ങള്‍ പരസ്പരം ഓണക്കോടി കൈമാറാറുണ്ടെന്നും ഇത്തവണ അതിനു മുടക്കം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയറാം പ്രതികരിക്കുകയും ചെയ്തു.

ഹിറ്റ് തിരക്കഥാകൃത്ത്
ദിലീപിന്റെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്കു തിരക്കഥയൊരുക്കിയ ബെന്നി പി നായരമ്പലവും ജയിലില്‍ വന്നിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാതെ അദ്ദേഹം മടങ്ങിപ്പോവുകയും ചെയ്തു.

പിന്തുണ പ്രഖ്യാപിച്ച് ഗണേഷ്
താരങ്ങള്‍ക്കിടയില്‍ ദിലീപിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത് നടനും എംഎല്‍എയുമായ ഗണേഷ് കുമാറായിരുന്നു. സഹായം സ്വീകരിച്ചവര്‍ ദിലീപിന്റെ കൂടെ നില്‍ക്കേണ്ട സമയമാണിതെന്നും പോലീസ് കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയപ്പെട്ട് ദിലീപിനെ തള്ളിപ്പറയരുതെന്നും ഗണേഷ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications