Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ജയിലില്‍ 'വിഐപി'!! സെല്ലിലെത്തുന്നത് കിടക്കാന്‍ മാത്രം!! ബാക്കി സമയം...വെളിപ്പെടുത്തല്‍!!

ദിലീപിന് ജയിലില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതെന്ന് തടവുകാരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നതായി സഹതടവുകാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജയിലിലുണ്ടായിരുന്ന സനൂപെന്ന തടവുകാരനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നേരത്തേ ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യരങ്ങളൊന്നും നല്‍കില്ലെന്നാണ് പോലീസ് അറിയിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കാന്‍ ജിയില്‍ എഡിജിപി ആര്‍ ശ്രീലേഖ ജയിലില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദിലീപിന് യാതൊരു സൗകര്യവും നല്‍കുന്നില്ലെന്ന് അവര്‍ അതിനുശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്ന് തെളിയിക്കുന്നതാണ് തടവുകാരന്റെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തിയത്

വെളിപ്പെടുത്തിയത്

ആലുവ സ്വദേശിയായ സനൂപെന്ന തടവുകാരനാണ് ദിലീപിന് വിഐപി പരിഗണനയാണ് സബ് ജയിലില്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ സബ് ജയിലിലെത്തിയത്. രണ്ടു ദിവസം ദിലീപിന് തൊട്ടടുത്തുള്ള സെല്ലിലാണ് തന്നെ പാര്‍പ്പിച്ചിരുന്നതെന്ന് സനൂപ് പറഞ്ഞു.

പകല്‍ സെല്ലില്‍ ഉണ്ടാവില്ല

പകല്‍ സെല്ലില്‍ ഉണ്ടാവില്ല

പകല്‍ സമയം ദിലീപ് സെല്ലിനുള്ളില്‍ ഉണ്ടാവാറില്ലെന്ന് സനൂപ് പറയുന്നു. മിക്ക സയമവും ജയില്‍ അധികൃതരുടെ മുറിയിലാണ് ദിലീപ് ഉണ്ടായിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.

പ്രത്യേക ഭക്ഷണം

പ്രത്യേക ഭക്ഷണം

ദിലീപിന് ജയിലില്‍ പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. ജയില്‍ അധികൃകര്‍ക്കുള്ള ഭക്ഷണമാണ് ദിലീപ് കഴിക്കുന്നത്. ജയില്‍ അധികൃതരുടെ മുറിയിലെത്തിച്ച് ദിലീപിന് ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്. മാത്രമല്ല അവരുടെ ബാത്ത്‌റൂമും മറ്റുമാണ് ദിലീപ് ഉപയോഗിക്കുന്നതെന്നും സനൂപ് പറഞ്ഞു.

കിടക്കാന്‍ മാത്രം സെല്ലിലെത്തും

കിടക്കാന്‍ മാത്രം സെല്ലിലെത്തും

ജയിലില്‍ ദിലീപ് പൂര്‍ണ സ്വാതന്ത്ര്യമാണുള്ളത്. രാത്രി കിടക്കാന്‍ മാത്രമാണ് താരം സെല്ലിലേക്കു വരുന്നതെന്നും സനൂപ് വെളിപ്പെടുത്തി

സഹതടവുകാര്‍ക്ക് അറിയാം

സഹതടവുകാര്‍ക്ക് അറിയാം

ദിലീപിന് ജയിലില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനയെക്കുറിച്ച് സഹ തടവുകാര്‍ക്കെല്ലാം അറിയാം. എന്നാല്‍ മര്‍ദ്ദനം ഭയന്നാണ് അവര്‍ മിണ്ടാതിരിക്കുന്നതെന്ന് സനൂപ് പറഞ്ഞു.

സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാവും

സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാവും

ജയിലിലെ സിസിടിവി പരിശോധിച്ചാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണമെന്ന് വ്യക്തമാവുമെന്നും സനൂപ് കൂട്ടിച്ചേര്‍ത്തു.

റിമാന്‍ഡ് കാലാവധി അവസാനിക്കും

റിമാന്‍ഡ് കാലാവധി അവസാനിക്കും

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ വീണ്ടും ജയിലില്‍ അടച്ചത്. ഹൈക്കോടതിയില്‍ താരം വീണ്ടും ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+