താക്കോല്‍ തരാന്‍ ജനപ്രിയന് എത്തുമെന്ന പ്രതീക്ഷ, ദിലീപില്ലാതെ സിനിയും കുടുംബവും പുതിയ വീട്ടിലേക്ക്
താരപരിവേഷത്തിനും അപ്പുറത്ത് നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് താനെന്ന് ദിലീപ് തെളിയിച്ച നിരവധി സംഭവങ്ങളുണ്ട്.
കറുകച്ചാല്‍: നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ജനപ്രിയ നായകന് അറസ്റ്റിലായതോടെ ആരാധകര്‍ ഏറെ വിഷമത്തിലാണ്. കുടുംബ സദസ്സുകള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ സിനിമകളോട് കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പ്രായഭേദമന്യേ എല്ലാവര്ക്കും ആസ്വദിക്കാവുന്ന സിനിമകളാണ് ദിലീപിന്റേത്.
പ്രിയതാരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. സംശയമുനകളും ആരോപണങ്ങളും താരത്തിന് നേരെ നീങ്ങുമ്പോഴും അതില്‍ കഴമ്പില്ലെന്ന് വിശ്വസിക്കുകയായിരുന്നു അവര്‍. പൂര്‍വ്വാധികം ശക്തിയോടെ താരത്തിന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

താരത്തിനും അപ്പുറത്ത്
താരപരിവേഷത്തിനും അപ്പുറത്ത് നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് താനെന്ന് ദിലീപ് തെളിയിച്ച നിരവധി സംഭവങ്ങളുണ്ട്. ദിലീപ് ഫാന്‍സിന്റെ നേതൃത്വത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

സഹായിക്കാനായി നേരിട്ടിറങ്ങാറുണ്ട്
അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനായി ദിലീപ് തന്നെ പലപ്പോഴും നേരിട്ട് ഇറങ്ങാറുണ്ട്.

സിനിയുടെ കുടുംബത്തിന് താങ്ങായെത്തി
ബസ് ഡ്രൈവറായിരുന്ന ചേലക്കൊമ്പ് പനയം തെങ്ങില്‍ ഷാബിദാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കുടുംബത്തിനെ സഹായിക്കുന്നതിനായി സഹായനിധി രൂപീകരിച്ചിരുന്നു. സംവിധായകനായ ജോണി ആന്റണി ഇക്കാര്യം ദിലീപിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ദിലീപ് ഇവര്‍ക്ക് വീടു വെച്ച് നല്‍കാമെന്ന് അറിയിച്ചു.

വീട് പണിക്ക് തുടക്കം കുറിച്ചത്
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദിലീപ് തന്നെയാണ് തറക്കല്ലിട്ട് വീടു പണിക്ക് തുടക്കം കുറിച്ചത്. അന്ന് ഈ കുടുംബത്തിനൊപ്പം തന്റെ പിറന്നാളും താരം ആഘോഷിച്ചിരുന്നു.

താക്കോല്‍ കൈമാറാന്‍ എത്തുമെന്ന് ഉറപ്പ് നല്കി
വീട് പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ താക്കോല്‍ കൈമാറ്റത്തിന് താന്‍ എത്തുമെന്ന് ഇവര്‍ക്ക് ദിലീപ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ താരത്തിന്റെ വരവ് അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ഇവര്‍ പുതിയ വീട്ടിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രാര്‍ത്ഥനയോടെ ആരാധകര്‍
ഒന്നരമാസത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥനയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്. വാദം പൂര്‍ത്തിയായ കേസ് വിധി പറയുന്നതിനായി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications