• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിനെ തകര്‍ക്കണമെന്ന് ഉദ്ദേശിക്കുന്നവരാണ് വ്യാജ പ്രചാരണം നടത്തുന്നത്; അന്നത്തെ സഹായം മറക്കില്ല

തിരുവനന്തപുരം: വിജയ് ചിത്രം മാസ്റ്ററിന്‍റെ പ്രദര്‍ശനത്തിനായി തിയേറ്ററുകള്‍ തുറക്കുന്നതില്‍ നടന്‍ ദിലീപ് എതിര്‍പ്പുന്നയിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. നിർമ്മാതാവും ഫിയോക്കിന്റെ പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂർ ദിലീപിന്റെ തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍ മാസ്റ്റര്‍ ജനുവരി 13 ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവും കേരളത്തിലെ വിതരണക്കാരനുമായ റാഫി മാതിര വ്യക്തമാക്കുന്നത്.

ദിലീപിനും അന്‍റണി പെരുമ്പാവൂരിനും

ദിലീപിനും അന്‍റണി പെരുമ്പാവൂരിനും

കാര്യമറിയാതെയാണ് ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. നടന്‍ ദിലീപിനും സംവിധായകന്‍ അന്‍റണി പെരുമ്പാവൂരിനും മേലുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും റാഫി അഭിപ്രായപ്പെടുന്നു. മുമ്പ് വിജയ് യുടെ തന്നെ ഭൈരവ എന്ന ചിത്രത്തിന്‍റെ കേരളത്തിലെ പ്രദര്‍ശനത്തിന് തടസങ്ങള്‍ നേരിട്ടപ്പോള്‍ സഹായത്തിന് എത്തിയത് ദിലീപ് ആയിരുന്നു. അദ്ദേഹത്തെ തകര്‍ക്കണമെന്ന ഉദ്ദേശമുള്ളവരാണ് ഈ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ തിയേറ്ററുകള്‍

സംസ്ഥാനത്തെ തിയേറ്ററുകള്‍

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലില്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ ഒരു വര്‍ഷത്തോളമായി അടഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം വന്നത്. എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്സഡസ് ചാര്‍ജ് ഉള്‍പ്പടേയുള്ള ഇളവുകളും മറ്റാവശ്യങ്ങളും ഒന്നും പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പെന്നും റാഫി പറയുന്നു.

ദിലീപും ആവശ്യപ്പെട്ടത്

ദിലീപും ആവശ്യപ്പെട്ടത്

പ്രതിസന്ധിയില്‍ നിന്നുകൊണ്ട് തീയേറ്ററുകള്‍ തുറക്കുമ്പോള്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫിയോക്കിന്‍റെ അടിയന്തര ജനറല്‍ ബോഡി യോഗത്തില്‍ ആന്‍റണി പെരുമ്പാവൂരും ദിലീപും ആവശ്യപ്പെട്ടത്. ഫിലിം ചേംബര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവരെല്ലാം ചേര്‍ന്ന് ഇളവുകള്‍ക്ക് വേണ്ടി നിവേദനം നല്‍കിയിട്ടുണ്ട്.

മാസ്റ്ററിനായി മാത്രം

മാസ്റ്ററിനായി മാത്രം

സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാറില്‍ നിന്നും അനുകൂല സാഹചര്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 13-ന് വിജയ്‌ ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും. മാസ്റ്ററിനായി മാത്രം തിയേറ്ററുകള്‍ തുറക്കേണ്ടെന്ന് ദിലീപ് അഭിപ്രായപ്പെട്ടെന്നും ആന്‍റണി പെരുമ്പാവൂര്‍ ഈ തീരുമാനത്തെ പിന്താങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.

വിജയ് ചിത്രമായ ഭൈരവ

വിജയ് ചിത്രമായ ഭൈരവ

വിജയ് ആരാധകര്‍ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. വിജയ് ചിത്രമായ ഭൈരവ റിലീസ് ചെയ്യുന്ന സമയത്ത് തിയേറ്റര്‍ സമരത്തിന്‍റെ ഭാഗമായി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ തരില്ലെന്ന് തീര്‍ത്ത് പറയുകയും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നില്‍ക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയറ്റര്‍ ഫെഡറേഷന്‍ മുതലാളി ഈ പ്രചരണത്തിന് പിന്നില്‍ ചുക്കാന്‍ പിടിക്കുന്നുവോയെന്ന സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു

ദിലീപ് സാഹയത്തിനെത്തും

ദിലീപ് സാഹയത്തിനെത്തും

ഭൈരവയുടെ പ്രശ്നത്തില്‍ എന്നോട് നൂറ് ശതമാനം സഹകരിക്കുകയും സഹായിക്കുകയും ചെയ്ത, അക്കാരണത്താല്‍ പുതിയ തിയേറ്റര്‍ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകന്‍ ദിലീപനോട് തീര്‍ത്താല്‍ തീരത്ത പക വച്ച് പുലര്‍ത്താതിരിക്കാന്‍ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അന്നത്തെ വിഷയങ്ങള്‍ ഓര്‍ത്തെടുത്താല്‍ ഇപ്പോഴും ദിലീപ് സാഹയത്തിനെത്തും എന്ന് തിരിച്ചറിയാന്‍ സാധിക്കും.

മമ്മൂട്ടിയുടെ വണ്‍

മമ്മൂട്ടിയുടെ വണ്‍

തിയേറ്ററുകള്‍ തുറന്നാല്‍ രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വൺ ഉള്‍പ്പടെ നിരവധി മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. കടയക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയെ ആണി വണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാന്‍ സാധ്യതയുള്ള ആ ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോള്‍ ഇളവുകള്‍ അനുവദിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

English summary
Dileep helped me, False propaganda is being waged by those who want to destroy him; Rafi Mathira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X