വീട്ടില്‍ കാറുണ്ട്, പള്‍സര്‍ സുനി ഇല്ല; അമ്മ നല്കിയ മറുപടി ഇങ്ങനെ, ദിലീപ് ഡബ്ബിങ് പൂര്‍ത്തിയാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ഇന്നത്തെ നീക്കം എല്ലാവരും ഉറ്റുനോക്കുകയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പെരുമ്പാവൂരിലെ വീട്ടില്‍ ഇല്ല. അമ്മ മാത്രമാണുള്ളത്. അതേസമയം, എട്ടാം പ്രതി ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിലുണ്ട്. പുതിയ സിനിമയുടെ ഡബ്ബിങ് ഇന്നലെ രാത്രി തന്നെ പൂര്‍ത്തിയാക്കി.
ദിലീപിന്റെ ഒടുവിലെ നീക്കങ്ങള്‍ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. കോടതി ശിക്ഷിക്കുകയാണെങ്കില്‍ കോടതിയില്‍ നിന്ന് നേരെ ജയിലിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുക. അതുകൊണ്ടാണ് സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത് എന്നാണ് ഒരു വ്യാഖ്യാനം. അതേസമയം, അദ്ദേഹം വളരെ ആത്മവിശ്വാസത്തിലാണെന്നും ഇന്നലെ രാത്രിയും സിനിമാ കാര്യങ്ങളില്‍ വ്യാപൃതനായത് അതുകൊണ്ടാണ് എന്നും ചിലര്‍ പറയുന്നു.

ദിലീപിനെ വെറുതെ വിടുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ. ചില മേഖലയില്‍ ആഹ്ലാദം പ്രകടിപ്പിക്കാനുള്ള ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞുവത്രെ. രാവിലെ 9.30ന് ശേഷം ദിലീപ് കോടതിയിലേക്ക് പുറപ്പെട്ടു. 11 മണിക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കുക. ഇന്ന് കുറ്റക്കാരെന്ന് വിധിക്കുക മാത്രമാകും ചെയ്യുക. ശിക്ഷാ വിധി മറ്റൊരു ദിവസമായേക്കും. നടി കോടതിയില്‍ എത്തില്ല. അവര്‍ വീട്ടില്‍ തന്നെയാണുള്ളത്.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കോടതിയില്‍ നിന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുക്കും. കേസില്‍ പത്ത് പേരാണ് പ്രതികളായുള്ളത്. എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരല്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് കോടതിയില്‍ നിന്ന് മടങ്ങാന്‍ കഴിയും. ഒന്ന് മുതല്‍ ആറ് വരെ പ്രതികളാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍.
ഏഴാം പ്രതി മറ്റു പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന കുറ്റക്കാരനാണ്. ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്കി എന്നതാണ് ദിലീപിനെതിരായ കുറ്റം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ദിലീപിന്റെ സുഹൃത്ത് കൂടിയായ ശരതിനെതിരായ കുറ്റം. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണം നടത്തിയ വേളയിലാണ് ശരതിനെ പ്രതിയാക്കിയത്.
പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞത്
പള്‍സര്‍ സുനി ഇന്നലെ മുതല്‍ തന്നെ പെരുമ്പാവൂരിലെ വീട്ടില്‍ ഇല്ല. ഇയാള്‍ ഇടയ്ക്ക് മാത്രമാണ് വീട്ടില്‍ വരാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. അമ്മ ശോഭന മാത്രമാണ് വീട്ടിലുള്ളത്. വീടിന് പുറത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ എത്തിയിരുന്നുവത്രെ. കൊച്ചിയിലാണ് സുനി ഉള്ളത് എന്നാണ് വിവരം. സുനി ഇവിടെ ഇല്ല എന്നാണ് അമ്മ പ്രതികരിച്ചത്. ശേഷം അവര്‍ കതകടയ്ക്കുകയും ചെയ്തു.
കൊച്ചിയിലെ അഭിഭാഷക ഓഫീസില്‍ സുനി എത്തുമെന്ന് വിവരങ്ങളുണ്ട്. അഭിഭാഷകനൊപ്പം കോടതിയില്‍ വരാനാണ് സാധ്യത. കേസില്‍ ഏഴര കൊല്ലം ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് പള്‍സര്‍ സുനി. കോടതി ശിക്ഷ വിധിച്ചാല്‍ അപ്പീല്‍ പോകുമെന്ന് ഇയാളുടെ അഭിഭാഷകന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് കോടതി വിധി പ്രഖ്യാപിച്ചാലും നടപടികള്‍ തുടരുമെന്ന് ഉറപ്പാണ്. അപ്പീലുമായി സര്‍ക്കാരും പ്രതിഭാഗവും മേല്‍ക്കോടതിയില്‍ എത്തും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications