ദിലീപിന് വിഐപി പരിഗണനയില്ല!! വെറും പ്രതി...പാര്‍പ്പിച്ചത് സാധാരണ സെല്ലില്‍
കേസില്‍ ദിലീപ് 11ാം പ്രതിയാണ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ല. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൂപ്പര്‍ താരത്തെ അറസ്റ്റ് ചെയ്ത കാര്യം പോലീസ് പുറത്തുവിട്ടത്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ദിലീപിന്റെ ആരാധകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. താരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ രാത്രിയില്‍ ആക്രമണം നടന്നിരുന്നു.

ആലുവ സബ് ജയിലില്‍
ഇന്നു രാവിലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ദിലീപിനെ ആലുവ സബ് ജയിലിലേക്കു മാറ്റിയിട്ടുണ്ട്. നിലവില്‍ കേസിലെ 11ാം പ്രതിയായാണ് ദിലീപിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രത്യേക പരിഗണന നല്‍കില്ല
ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല. സാധാരണ തടവുകാരെ പാര്‍പ്പിച്ച സെല്‍ തന്നെയാണ് താരത്തിനും ലഭിച്ചിരിക്കുന്നത്.

മജിസ്ട്രേറ്റ് പറഞ്ഞത്
ജയിലില്‍ വച്ച് ദിലീപിനു നേരെ മറ്റു പ്രതികളുടെ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മജിസ്ട്രേറ്റ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേകമായി പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

മരുന്ന് ഉപയോഗിക്കാം
ദിലീപിന് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ മരുന്ന് ഉപയോഗിക്കാമെന്ന് മജിസ്ടേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ചോദ്യം ചെയ്യലിനിടെ താരത്തിനു ചില ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

പരിഹസിച്ച് പൊതുജനം
ഇന്നു രാവിലെ മജിസ്ട്രേറ്റിനു മുന്നില്‍ ദിലീപിനെ ഹാജരാക്കിയപ്പോള്‍ ആളുകള്‍ പരിഹസിച്ചാണ് വരവേറ്റത്. വെല്‍കം ടു സെന്‍ട്രല്‍ ജയിലെന്ന് ആളുകള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഞെട്ടിച്ച അറസ്റ്റ്
മലയാള സിനിമാലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ദിലീപിനെ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. പത്തു മണിക്കൂറിലധികം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ അറസ്റ്റ് ചെയ്ത കാര്യം പോലീസ് പുറത്തുവിട്ടത്.

പദ്ധതിയിട്ടത് 2013ല്‍
നടിയെ ആക്രമിക്കാന്‍ 2013ലാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ദിലീപ് തന്നെ സുനിലിന് നേരിട്ടു ക്വട്ടേഷനല്‍ നല്‍കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. നാലു തവണ ദിലീപ് നടിയെ ആക്രമികക്കാന് പദ്ധതിയിട്ടിരുന്നു.

മൊബൈല്‍ രേഖകള്‍ നിര്‍ണായകമായി
സുനിലിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് ദിലീപിനെതിരേ പോലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വ്യക്തിവൈരാഗ്യമാണ് നടിയെ ആക്രമിക്കാന്‍ ദിലീപ് സുനിലിന് ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.

രഹസ്യമായി വിളിച്ചുവരുത്തി
അറസ്റ്റിനെക്കുറിച്ച് ഒരു സൂചന പോലും നല്‍കാതെയാണ് ദിലീപിനെ തിങ്കളാഴ്ച പോലീസ് വിളിച്ചുവരുത്തിയയത്. ചോദ്യം ചെയ്യലില്‍ പോലീസ് ഒന്നിനു പിറകെ ഒന്നായി തെളിവുകള്‍ നിരത്തിയപ്പോള്‍ താരം കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നാണ് വിവരം.

19 തെളിവുകള്‍
19 തെളിവുകളാണ് ദിലീപിനെതിരേ പോലീസിന്റെ പക്കലുള്ളത്. അറസ്റ്റ് ചെയ്ത ശേഷം പോലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് പൊട്ടിക്കരഞ്ഞെന്നും മകളെയും കുടുംബത്തെയും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നുമെന്നാണ് റിപ്പോര്‍ട്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications