കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവിടം മുതലാണ് ദിലീപ് സിനിമയില്‍ ആധിപത്യം ഉറപ്പിക്കുന്നത്: കുറ്റവാളിയെന്ന് സ്വയം എഴുതി വെച്ചു'

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച സംഭവം തീർത്തും അസാധാരണമായ ഒരു കേസാണെന്ന് ആവർത്തിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ക്വട്ടേഷന്‍ കൊടുത്ത് പിഡിപ്പിക്കാന്‍ ശ്രമിക്കുക എന്നുള്ളത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഇതിലെ ഗൂഡാലോചന തെളിയിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ പൊലീസിന്റെ കയ്യില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്.

അതുകൊണ്ടാണല്ലോ കേസില്‍ അദ്യം തന്നെ ദിലീപിനെ പൊലീസ് കേസില്‍ പ്രതിചേർത്തത്. ആ തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ പ്രതിചേർക്കാന്‍ സാധിക്കുമായിരുന്നുവോയെന്നും റിപ്പോർട്ടർ ചാനലിന്റെ പ്രൈം ടൈം ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

മഞ്ജുവാര്യരുടെ പേജില്‍ നിന്നും കാണാതായ മേപ്പടിയാന്‍ പോസ്റ്റർ, താരം ഭയന്നോ: പിന്നലെ സത്യാവസ്ഥ ഇങ്ങനെമഞ്ജുവാര്യരുടെ പേജില്‍ നിന്നും കാണാതായ മേപ്പടിയാന്‍ പോസ്റ്റർ, താരം ഭയന്നോ: പിന്നലെ സത്യാവസ്ഥ ഇങ്ങനെ

ദിലീപ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അന്ന് മുതല്‍

ദിലീപ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അന്ന് മുതല്‍ തന്നെ കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് വേറൊരു ഗൂഡാലോചനയാണ്. അന്ന് മുതല്‍ നടക്കുന്ന എല്ല കാര്യങ്ങളും എടുത്ത് നോക്ക്. ഈ കേസില്‍ സിനിമയില്‍ നിന്നുള്ള എത്ര പേരാണ് കൂറുമാറിയിരിക്കുന്നത്. എന്ത് ഉദ്ദേശത്തിലാണ് അവർ കൂറുമായിരിക്കുന്നത്. ഒരു നേട്ടവും ഇല്ലാതെ ആരെങ്കിലും ഇതുപോലൊരു കേസില്‍ കുറുമാറുമോ. അവരെ പണം നല്‍കിയോ, അല്ലെങ്കില്‍ വേറെ എന്തെങ്കിലും നേട്ടം ഉണ്ടാകുന്ന രീതിയിലോ പറഞ്ഞ് പ്രലോഭിച്ചിരിക്കാം. അല്ലാതെ കൂറുമാറേണ്ട ആവശ്യമെന്താണ്.

സ്കേർട്ട് അണിഞ്ഞ് അതി സുന്ദരിയായി അമല; കൂടെ സാരിയിലും: വൈറലായി ചിത്രങ്ങള്‍

കുറ്റവാളിയാണ് താനെന്ന് സ്വയം എഴുതി വെച്ചിരിക്കുകയാണ്

ഇത്രയും പേരെ കൂറുമാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ കുറ്റവാളിയാണ് താനെന്ന് സ്വയം എഴുതി വെച്ചിരിക്കുകയാണ് ദിലീപ്. ഞാന്‍ കുറ്റവാളിയാണെന്ന് നെറ്റിയില്‍ എഴുതി വെച്ചത് കൊണ്ടാണല്ലോ ഇത്രയും കൂറുമാറ്റങ്ങള്‍ നടത്തുന്നത്. അക്കാര്യം മനസ്സിലുള്ളത് കൊണ്ടാണല്ലോ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് പറഞ്ഞത്. ഇക്കാര്യങ്ങള്‍ ഏതെങ്കിലും പത്രങ്ങളും ചാനലകളും ചൂണ്ടിക്കാട്ടിയാല്‍ അവരുടെ കൂടെ വായടിക്കാന്‍ ഹൈക്കോടതിയില്‍ കൊണ്ടുപോയി ഹർജി കൊടുക്കുന്നുവെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു.

ന്യായീകരണ തൊഴിലാളികളെ രംഗത്ത് ഇറക്കിയിരുന്നു

ഇതിനോടൊപ്പം തന്നെ തനിക്ക് വേണ്ടി വാദിക്കാന്‍ കുറച്ച് ന്യായീകരണ തൊഴിലാളികളെ രംഗത്ത് ഇറക്കിയിരുന്നു. അവർക്ക് പണം കൊടുത്തതായും ആരോപണം ഉണ്ട്. അതിന് ശേഷം അവരില്‍ പലരേയും ഇപ്പോള്‍ കാണാനില്ല. തന്റെ ഇമേജ് വർധിപ്പിക്കാന്‍ തിരുവനന്തപുരത്ത് ജാഥ നടത്താന്‍ ഉദ്ദേശിക്കുന്നു. ശക്തമായ തെളിവുകള്‍ പൊലീസിന്റെ കൈവശം ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് പലരും ആരോപണത്തില്‍ നിന്നും ഇപ്പോള്‍ പിന്‍മാറിയിരിക്കുന്നത്

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരയ്ക്കൊപ്പമെന്ന് മാധ്യമങ്ങള്‍ എഴുതമല്ലോ

ഈ പറയുന്ന സിനിമ താരങ്ങളൊക്കെ ഇപ്പോള്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായി വന്നത് തന്നെ വ്യക്തമായ ഉദാഹരണമാണ്. ഈ കേസില്‍ ചിലപ്പോള്‍ പ്രതിക്ക് ഒരു പണികിട്ടാം, അല്ലെങ്കില്‍ ഇയാള്‍ ഇത് ചെയ്തത് തന്നെയാണ് എന്ന ബോധ്യം വന്നത് കൊണ്ടാണ് ഈ പറയുന്ന വല്യ മാന്യന്‍മാരൊക്കെ അഞ്ച് വർഷത്തിന് ശേഷം നേരം വെളുത്തത് പോലെ രംഗത്ത് വന്നത്. ഞങ്ങളുടെ ഇമേഡ് പോകരുത് എന്നാണ് ഇവർ കരുതുന്നത്. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരയ്ക്കൊപ്പമെന്ന് മാധ്യമങ്ങള്‍ എഴുതമല്ലോ. എന്നാല്‍ അവരൊക്കെ ഇതുവരെ സ്വീകരിച്ച മൌനം ഒരു മാനുഷിക വശത്തിന് ചേർന്നതല്ല. ഈ പറയുന്ന താരങ്ങളൊക്കെ അന്ന് കൂടെ ഉണ്ടായിരുന്നെങ്കില്‍ ഈ കേസ് നേരത്തെ തന്നെ കൂടുതല്‍ ശക്തമായേനെ.

ദിലീപാണ് പ്രതിയെന്നും ആരും പറയണ്ട

ആരും ദിലീപിനെ കുറ്റം പറയേണ്ടതില്ല. ദിലീപാണ് പ്രതിയെന്നും ആരും പറയണ്ട. പക്ഷെ ആ പെണ്‍കുട്ടിക്ക് സംരക്ഷണം കൊടുക്കുന്ന രീതിയില്‍ കൂടെ പ്രവർത്തിക്കുന്ന സിനിമ താരങ്ങളുണ്ടായിരുന്നെങ്കില്‍ അത് വലിയൊരു കാര്യമാവുമായിരുന്നു. എന്നാല്‍ അവർക്കൊന്നും ഇതിനല്ലായിരുന്നു തിടുക്കം. ഇക്കാര്യത്തില്‍ കുറച്ച് റിസ്ക് എടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന് ആരും തയ്യാറായിരുന്നില്ല. 20-20 എന്ന സിനിമ ചെയ്തുകൊണ്ടാണ് ദിലീപ് സിനിമയില്‍ ആധിപത്വം സ്ഥാപിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ട്വന്റി-ട്വന്റി സിനിമ എടുക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും

ട്വന്റി-ട്വന്റി സിനിമ എടുക്കുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടേയുള്ള സർവ്വ ആളുകളേയും ദിലീപ് പൊട്ടന്‍ കളിപ്പിച്ചെന്നാണ് പറയുന്നത്. അതിന് പിന്നിലൊക്കെ വേറെ കഥകളുണ്ട്. അതൊന്നും ഇവിടെ പറയുന്നില്ല. ഏതായാലും അതിന് ശേഷമാണ് ദിലീപ് മലയാള സിനിമയുടെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിക്കുന്നത്. വിതരണം, നിർമ്മാണം, തിയേറ്റർ, താരസംഘട എന്നീ സംഘടനയിലെല്ലാം ദിലീപ് സ്വാധീന ശക്തിയായി. എത്ര സംഘടനകളിലാണ് അദ്ദേഹം അംഗമായിരിക്കുന്നത്. ദിലീപ് എത് സംഘടനയില്‍ കേറിച്ചെല്ലുന്നോ അവിടെ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കി അതിനെ രണ്ടാക്കും. ഇതിലൂടെ നേട്ടങ്ങള്‍ കൊയ്യലാണ് ലക്ഷ്യം. ഇത് കോടികളുടെ ബിസിനസ് ആയതുകൊണ്ട് പണത്തിന്റെ ഹുങ്ക് എല്ലായിടത്തും ഉണ്ട്.

ദിലീപിന്റെ മാത്രമല്ല, സിനിമയിലെ ഏത് സ്റ്റാറിന്റേയും

ദിലീപിന്റെ മാത്രമല്ല, സിനിമയിലെ ഏത് സ്റ്റാറിന്റേയും സാമ്പത്തിക സ്രോതസ് അന്വേഷിച്ചാല്‍ കണക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. നിർമ്മാതാക്കളുടെ സംഘടനകളില്‍ ഇവർ കൊടുക്കുന്ന ഒരു കണക്കുണ്ട്. അതും ഇവർക്ക് കിട്ടുന്ന പണവും തമ്മില്‍ വലിയൊരു അന്തരമുണ്ട്. 12 കോടി വാങ്ങിക്കുന്നവരൊക്കെ പുറത്ത് പറയുന്നത് 50 ലക്ഷമാണ് വാങ്ങിക്കുന്നതെന്നാണ്. സിനിമ മേഖലയില്‍ നൂറ് ശതമാനം കള്ളപ്പണ ഇടപാട് നടക്കുന്നുണ്ട്. ഈ പറയുന്ന വലിയ താരങ്ങളുടേയും വലിയ ടെക്നീഷ്യന്‍മരുടെയൊക്കെ വഴി അറിയണം.

15 കോടി രൂപയ്ക്ക് ഒരു സിനിമയെടുക്കുകയാണെങ്കില്‍

15 കോടി രൂപയ്ക്ക് ഒരു സിനിമയെടുക്കുകയാണെങ്കില്‍ 7 കോടിയോളം രൂപ ഒരു വലിയ താരത്തിന് കൊടുക്കുന്നുവെന്ന് വെക്കുക. എന്നാല്‍ ഈ താരം ഇതൊരിക്കലും കണക്കില്‍ കാണിക്കില്ല. ആകപ്പാടെ കാണിക്കുന്നത് ഒരുകോടിയില്‍ താഴെ എന്നായിരിക്കും. സംശയമുള്ളവർക്ക് നിർമ്മാതാക്കളുടെ സംഘടനയിലും മറ്റുമുള്ള തെളിവുകള്‍ എടുത്ത് പരിശോധിക്കാം. ഇതിന്റെയെല്ലാം ഓവർസീസ് റൈറ്റാണ് പലരും എഴുതി വാങ്ങിക്കുന്നത്. ദുബായില്‍ പ്രവർത്തിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ ഗുല്‍ഷനാണ് ഈ ഇടപാടുകള്‍ മൊത്തം ചെയ്തിരുന്നത്. പണം ഏത് വഴിയാണെങ്കിലും അവർ എത്തിച്ച് നല്‍കും. ഹവാല ഇടപടിലൂടെ വേണമെങ്കില്‍ അങ്ങനേയും എത്തിക്കും. അവര് തീരുമാനിക്കും ആരാണ് സ്റ്റാറുകള്‍ വേണ്ടത്, മറ്റ് അഭിനേതാക്കള്‍ ആരൊക്കെയെന്നത്. ഹിന്ദി സിനിമ പോലെയായി ഇവിടുത്തെ കാര്യങ്ങളെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയില്‍ പറഞ്ഞു.

Recommended Video

cmsvideo
20 സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സഹായത്തോടെ, ജാമ്യാപേക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍

English summary
Dileep Influence Started After Mammootty-Mohanlal Starrer Twenty20; baiju kottarakkara opens up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X