അന്നത്തെ മാനസിക സമ്മര്‍ദ്ദം നടിയെ പിന്നോട്ടുവലിക്കുകയായിരുന്നു; ആ പ്രഖ്യാപനം ഉടനുണ്ടാകും: ആഷിഖ് അബു
കൊച്ചി: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് പൊതുസമൂഹത്തോട് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ബര്ഖദത്തിന്റെയും ഗ്ലോബല്‍ ടൗണ്‍ ഹാള്‍ സമ്മിറ്റിലൂടെയായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. ആ സംഭവത്തിന് ശേഷം താന്‍ നേരിട്ട വിഷമതകളെ കുറിച്ചും കുടുംബത്തിന് നേരെയുണ്ടായ വിഷമതകളെ കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അന്ന് ഒപ്പം നിന്ന് പിന്തുണ നല്‍കിയവരെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ സംഭവം നടന്നതിന് സേഷം നടി പിന്നെ മലയാള സിനിമയില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ താരം മലയാള സിനിമയിലേക്ക് സജീവമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സംവിധായകന് ആഷിഖ് അബു പറയുന്നത്. ആഷിഖ് അബുവിന്റെ വാക്കുകളിലേക്ക്...

കൂടെക്കൂടെയുള്ള നമ്മളുടെ സിനിമ ആലോചനകളില്‍ നടി വരാറുണ്ടായിരുന്നു. അവയെ കുറിച്ച് എല്ലാം അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ നടി മലയാള സിനിമയിലേക്ക് കടന്നുവരും. ഒരു കഥ അവര്‍ കേട്ടിട്ടുണ്ട്. അത് അവര്‍ക്ക് ഇഷ്ടമായിട്ടുണ്ട്. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഷിഖ് അബു പറയുന്നു.

മുമ്പ് പലതവണ നടിയോട് സിനിമയിലേക്ക് പറഞ്ഞിരുന്നെങ്കിലും അന്നത്തെ മാനസിക സമ്മര്‍ദ്ദം നടിയെ പിന്നോട്ടുവലിക്കുകയായിരുന്നെന്ന് ആഷിഖ് അബു വ്യക്തമാക്കുന്നു. മലയാള സിനിമയിലേക്ക് ഇന്ന് തിരിച്ചുവരുമെന്ന് ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മറ്റ് ചില കാര്യങ്ങളും നടി വെളിപ്പെടുത്തിയിരുന്നു.

ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. കേസ് നടപടികളാല്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ല. പക്ഷെ പിന്നീട് എനിക്ക് നിരവധി പേര് സിനിമയിലേക്ക് വിളിച്ചു. മലയാളത്തില്‍ തിരിച്ചു വരണമെന്ന് പലരും നിര്‍ബന്ധിച്ചു. പ്രിഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേര്.

എന്നാല്‍ ആ സിനിമകള്‍ എനിക്ക് തിരസ്കരിക്കേണ്ടി വന്നു. അതേ ഇന്ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ടെന്ന് നടി പറയുന്നു.

അതേസമയം, അതിജീവിക്കാനുള്ള ശ്രമങ്ങള്ക്കിടെയിലും നടി നേരിട്ട ഭീകരമായ അതിക്രമണത്തെ കുറിച്ച് ആഷിഖ് അബു തുറന്നുപറഞ്ഞു. ചില മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു സംഘം അത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നെന്ന് ആഷിഖ് അബു പറയുന്നു. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരും മാധ്യമങ്ങളും നീതിക്കൊപ്പം നിന്നു എന്നും ആഷിഖ് അബു പറഞ്ഞു.

ഇരയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ ഉള്ള ഒരു സംഘം ശ്രമിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തിഹത്യ നടന്നു. എന്നാല്‍ കേരളത്തിലെ വലിയ വിഭാഗം ജനങ്ങളും മാധ്യമങ്ങളും സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവരും കുറ്റകൃത്യം എന്ന നിലയില്‍ തന്നെ നിന്നെന്ന് ആഷിഖ് അബു പറയുന്നു.

തനിക്ക് നേരെയുണ്ടായ അതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞ നടിയുടെ നിലപാടിനെ ആഷിഖ് അബു അഭിനന്ദിക്കുകയും ചെയ്തു. വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് നടിയുടെ നിലപാടിനെ നോക്കിക്കാണുന്നത്. കുറേ നാളുകള്‍ക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഷിഖ് അബു പറഞ്ഞു.

ഇത് ആര്‍ക്കും സംഭവിക്കാവുന്ന ഒരു അപകടം മാത്രമാണ്. അങ്ങനെ കണ്ടാല്‍ ഇത്തരം അപകടം സംഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാവുകയും ട്രോമയില്‍ നിന്നും മുന്നേറാന്‍ സാധിക്കുകയും ചെയ്യും. ഇത് ഒരു ധീരമായ നിലപാട് തന്നെയാണെന്ന് ആഷിഖ് അബു പറയുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications