Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇയാളോടൊക്കെ ചാനലുകള്‍ ഇപ്പോഴും അഭിപ്രായം ചോദിക്കുന്നു'; നടിയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ ചിന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പ്രതികരിച്ച് നടി ചിന്നു ചാന്ദ്‌നി രംഗത്ത്. ചാനല്‍ പ്രതികരണത്തില്‍ അബ്യൂസിനെ അതിജീവിച്ച നടിയെ അപമാനിക്കുന്ന തരത്തില്‍ പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നുവിന്റെ വിമര്‍ശനം. പിസി ജോര്‍ജിനെ പോലുള്ള ആള്‍ക്കാകെ ചാനലുകള്‍ പ്രതികരണത്തിന് ഇപ്പോഴും വിളിക്കുന്നുണ്ടല്ലോ എന്ന ചിന്നു ചാന്ദ്‌നി പ്രതികരിച്ചു.

1

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലാണ് ചിന്നുവിന്റെ പ്രതികരണം. നടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന് പിസി ജോര്‍ജ് നല്‍കിയ പ്രതികരണം പങ്കുവച്ചാണ് ചിന്നു വിമര്‍ശനം ഉന്നയിച്ചത്.

2

എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്- ചിന്ദു ചാന്ദിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് പ്രതികരിക്കുന്നത്.

3

അതേസമയം, കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് കേസ് വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഒരു വിഐപി വീട്ടില്‍ എത്തിച്ച് നല്‍കിയെന്നും അത് ദിലീപ് കണ്ടെന്നുമായിരുന്നു ബാചചന്ദ്രന്‍ ആരോപിച്ചത്.

4

കേസുമായി ബന്ധപ്പെട്ട് താന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. ചിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് തന്റെ ആവശ്യം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പൊലീസ് സംഘത്തോട് പറയാനുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+