കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറിന് പുതിയ പട്ടം; മീഡിവണ്‍ ചര്‍ച്ചയില്‍ 'ദിലീപ് അനുകൂലി'; ചോദ്യം ചെയ്ത് രാഹുല്‍

Google Oneindia Malayalam News

കൊച്ചി: ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് രാഹുല്‍ ഈശ്വര്‍. വലതു നിരീക്ഷകന്‍, സാമൂഹ്യ നിരീക്ഷന്‍, ശബരിമല കര്‍മസമിതി അംഗം, രാഷ്ട്രീയ വിമര്‍ശകന്‍ എന്നീ പേരുകളിലാണ് അദ്ദേഹം ഓരോ ചാനലുകളിലും ചര്‍ച്ചയ്ക്ക് എത്താറുള്ളത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ ചര്‍ച്ചയ്‌ക്കെതിരെ രാഹുല്‍ ഈശ്വറിന് പുതിയ പട്ടം കൂടി ലഭിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വറിന്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ അനുകൂലി എന്ന വിശേഷണമാണ് രാഹുല്‍ ഈശ്വറിന് ലഭിച്ചിരിക്കുന്നത്.

2

ദിലീപ് അനുകൂലി എന്ന അദ്ദേഹത്തിന്റെ പേരിന് സമീപത്തായി എഴുതിയത് കാണാവുന്നതാണ്. മീഡിയ വണില്‍ നടന്ന സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയിലാണ് ദിലീപ് അനുകൂലിയായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. സ്മൃതി പരുത്തിക്കാടായിരുന്നു ചര്‍ച്ച നയിച്ചത്. സജി നന്ദ്യാട്ട്(നിര്‍മാതാവ്), അഡ്വ. അജകുമാര്‍(നിയമവിദഗ്ദന്‍), അഡ്വ. ആശ (നിയമവിദഗ്ദ) എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍.

3

അതേസമയം, ചര്‍ച്ചയില്‍ തന്നെ എന്തിനാണ് ദിലീപ് അനുകൂലി എന്ന് വിശേഷിപ്പിച്ചത് എന്തിനാണെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷനെന്നോ മറ്റോ നല്‍കിക്കൂടെ എന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇങ്ങനെ ഒരു വിഷയത്തില്‍ രാഷ്്ട്രീയ നിരീക്ഷകന്‍ എന്ന് വിളിക്കുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് സ്മൃതി ചോദിച്ചു.

4

ഇതേ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ സാമൂഹ്യ നിരീക്ഷന്‍ എന്നാണ് രാഹുല്‍ ഈശ്വറിന് നല്‍കിയത്. എന്നാല്‍ കടുത്ത ദിലീപ് അനുകൂല നിലപാടായിരുന്നു രാഹുല്‍ ഈശ്വര്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മീഡിയ വണ്‍ ദിലീപ് അനുകൂലിയെന്ന് വിശേഷമം നല്‍കിയത്.

5

അതേസമയം, നേരത്തെ വലതുനീരീക്ഷകന്‍ എന്ന് മീഡിയ വണ്‍ വിശേഷബിപ്പിച്ചതിന്റെ പേരില്‍ ശ്രീജിത്ത് പണിക്കര്‍ ചാനലുമായി ഇടഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്രീജിത്ത് പണിക്കറിന് അവതാരകന്‍ നിഷാദ് റാവുത്തര്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു. തന്റെ ആശയങ്ങള്‍ക്ക് വലത് നിരീക്ഷകന്‍ എന്ന വിശേഷണത്തോട് യോജിക്കാത്തത് കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

6

എന്നാല്‍ ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി കേരളം പോലെ ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നത് അപഹാസ്യമാണെന്ന് നിഷാദ് റാവുത്തര്‍ പ്രതികരിച്ചു. എന്നാല്‍ താന്‍ വലത് നിരീക്ഷകനല്ലെന്നും തന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശ്രീജിത് പണിക്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്തിയ ഒരാളാണ് ഞാന്‍. തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണയിക്കുന്നത് ജനാധിപത്യപരമല്ലെന്നും നേരത്തെയും മീഡിയ വണ്‍ ചാനലില്‍ സമാനമായ രീതിയില്‍ വലത് നിരീക്ഷകനെന്ന് അവതരിപ്പിച്ചിരുന്നെന്നും ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
ദിലീപിന്റെ സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് അറിയിച്ചത് ബാലചന്ദ്രകുമാറെന്ന് സംവിധായകന്‍ റാഫി
7

ചാനലിന്റെ എഡിറ്റോറിയല്‍ പോളിസി പ്രകാരമാണ് തന്നെ വലത് നിരീക്ഷനാക്കുന്നതെന്ന് മീഡിയ വണ്‍ അറിയിച്ചിരുന്നെന്ന് ശ്രീജിത്ത് പണിക്കര്‍ പറയുന്നു. ശ്രീജിത്തിനെ നിക്ഷ്പക്ഷനമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് മീഡിയ വണ്‍ നിലപാട് എടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളിലും പാര്‍ട്ടി ചാനലായ കൈരളിയിലും തന്നെ സാമൂഹ്യ നിരീക്ഷകനായി അംഗീകരിക്കുന്നുണ്ടെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞിരുന്നു.

'ദിലീപ് പറഞ്ഞിട്ട് സുനി പെട്ട് പോയതാണ്', ജീവനോടെയുണ്ടെങ്കിൽ എല്ലാം പറയുമെന്ന് പൾസർ സുനിയുടെ അമ്മ'ദിലീപ് പറഞ്ഞിട്ട് സുനി പെട്ട് പോയതാണ്', ജീവനോടെയുണ്ടെങ്കിൽ എല്ലാം പറയുമെന്ന് പൾസർ സുനിയുടെ അമ്മ

English summary
Dileep Involved Actress Case: Rahul Easwar gets new designation in Media One channel discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X