നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം, പ്രത്യേക സംഘത്തെ നിയോഗിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം മുന്നോട്ടുപോകുക.

കേസില്‍ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ് മേധാവി ഉത്തരവിറക്കിയത്. കെപി ഫിലിപ്പ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച അന്വേഷണം നടത്തിയ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു ഈ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു.
Recommended Video
നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടു എന്നീ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്ര കുമാര്‍ അടുത്തിടെ വാര്‍ത്താ ചാനലകള്‍ക്ക് മുമ്പില്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം. ഈ മാസം 20ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനാല്‍ വളരെ വേഗത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തെ നിയോഗിച്ചാല്‍ ആദ്യം പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇയാള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.












Click it and Unblock the Notifications