'ദിലീപ് ബുദ്ധിയുള്ള ബിസിനസ് മാൻ..നടിയെ ആക്രമിച്ചതിന് പിന്നിൽ ഒരു മാസ്റ്റർ മൈൻഡ് ഉണ്ട്,..'; മഹേഷ്
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി അടക്കമുള്ളവർക്കെതിരായ ശിക്ഷാ വിധിയിൽ നിരാശ പ്രകടിപ്പിച്ച് ദിലീപ് അനുകൂലി കൂടിയായ നടൻ മഹേഷ്. ഒന്നാം പ്രതിക്കെങ്കിലും മരണം വരെ ജയിൽ ശിക്ഷ വിധിക്കണമായിരുന്നുവെന്ന് മഹേഷ് പറഞ്ഞു. ന്യൂസ് 18 കേരള ചർച്ചയിലാണ് പ്രതികരണം. വായിക്കാം
'കുറഞ്ഞപക്ഷം ഒന്നാം പ്രതിയെങ്കിലും ജയിലിനുള്ളിൽ കഴിയും എന്ന് തന്നെയാണ് ഞാൻ കരുതിയത്. അങ്ങനെ ഒരു വിധി വരും. പക്ഷെ നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ വരുന്നത്. എന്നാൽ കൂടി അയാൾക്ക് ഡയറക്റ്റ് ആയിട്ട് ഇതിനകത്ത് ബന്ധമുണ്ട് അയാളാണ് ബാക്കി അഞ്ചു പേരെയും കൊണ്ടുവന്നിരിക്കുന്നത് .അയാൾക്കാണ് ഫിസിക്കലി ബന്ധം ഉണ്ടായിട്ടുള്ളത്. അങ്ങനെ ഓരോ കാര്യങ്ങൾ എടുത്തു നോക്കുകയാണെങ്കിലും എങ്ങനെ മറ്റുള്ളവരുമായിട്ട് ഒരേ തലത്തിൽ ഒരേ ലെവലിൽ ഇയാളുടെ കുറ്റങ്ങൾ കാണാൻ സാധിക്കും എന്നുള്ളതാണ് എന്റെ ഒന്നാമത്തെ ചോദ്യം.

രണ്ടാമത്തെ ചോദ്യം എന്നെ ഞെട്ടിക്കുന്നത് അയാൾ ഏഴര വർഷം വിചാരണ തടവുകാരനായിട്ട് നിന്നു. 20 വർഷം കഠിന തടവ് എന്നാണ് പറയുന്നത്. ഏഴര വർഷം സാധാരണ തടവുകാരനെ പോലെ വിചാരണ തടവുകാരനായി കഴിഞ്ഞു പന്ത്രണ്ടര വർഷം കഴിഞ്ഞിട്ട് ആദ്യം പുറത്തിറങ്ങാൻ പോകുന്ന പ്രതികളിൽ ഒരാൾ പൾസർസുനിയാണ് .അതിനകത്തും പരോളോ അല്ലെങ്കിൽ ഓരോ വർഷം കഴിഞ്ഞിട്ട് കിട്ടുന്ന ചില ആനുകൂല്യങ്ങൾ ഒക്കെ വെച്ചിട്ടാണെങ്കിൽ അതിനും വളരെ മുമ്പ് തന്നെ ഇയാളെ സമൂഹത്തിൽ പ്രതീക്ഷിക്കാം. അത് നൽകുന്ന സന്ദേശം എന്താണെന്നുള്ളതാണ് നമ്മൾ ആദ്യം ചിന്തിക്കേണ്ടത്.
ഇതിന് പിന്നിൽ മാസ്റ്റർ മൈൻഡ് ഉണ്ടാകാം. എനിക്ക് ആദ്യം തൊട്ടയുള്ള തർക്കം മാസ്റ്റർ മൈൻഡ് ദിലീപ് ആണ് എന്ന് പറയുന്ന വിഷയത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നു തൊട്ട് ആറു വരെയുള്ള കുറ്റവാളികളിൽ എനിക്ക് സംശയമില്ല. അതിന്റെ പിന്നിൽ ഒരു മാസ്റ്റർ മൈൻഡ് ഉണ്ടാകാം എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അവരെ പിക്ചറിലേ കൊണ്ടുവന്നിട്ടില്ല അല്ലെങ്കിൽ വന്നിട്ടില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതിന്റെ പിന്നിലൽ എന്തായാലും ഒരാൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇതേ പ്രതി തന്നെ ഇതേപോലത്തെ കുറ്റപ്രവർത്തികൾ ഇതിനു മുമ്പ് ചെയ്തിട്ടുള്ള ഒരാളാണ് .എനിക്ക് എനിക്ക് ഒരു സംശയവുമില്ല ദിലീപ് എന്നു പറഞ്ഞ വ്യക്തി ഇത് ചെയ്തിട്ടുണ്ടെന്ന്. ഒരുപാട് കഠിന അധ്വാനം കൊണ്ട് മലയാള സിനിമയിൽ എത്തിയ ആളാണ് . അയാൾ വളരെ ഷാർപ്പ് ആയിട്ടുള്ള ബുദ്ധിമാനായിട്ടുള്ള ഒരുബിസിനസ്കാരൻ കൂടിയാണ്. അയാളൊന്നും ഇതുപോലുള്ള ഒരു ചീപ്പ് ആയിട്ടുള്ള ഒരു ഒരാളെ ഏൽപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അഥവാ ഏൽപ്പിക്കണമെങ്കിൽ തന്നെ നല്ല ഏതെങ്കിലും ആൾക്കാരെ ഏൽപ്പിക്കുകയേ ഉള്ളൂ.
പോലീസ് എങ്ങനെയാണ് ഒരു കുറ്റകൃത്തി കണ്ടുപിടിക്കുന്നത്, ഇതേപോലെുള്ള കുറ്റകൃത്യങ്ങൾ ഇതിനു മുൻപ് നടന്നിട്ടുണ്ടോ എന്ന് നോക്കി അങ്ങനെയാണ് പെട്ടെന്ന് പ്രതികളിലോട്ട് ഈ പോലീസുകാർ എത്തിച്ചേരുന്നത്. നമ്മുടെ പോലീസ് ഒക്കെ വളരെ ബുദ്ധിയുള്ള, വളരെ കഴിവുള്ളവർ തന്നെയാണ്. അവർ എത്രയും പെട്ടെന്ന് എത്തിച്ചേരുന്നത് സിമിലർ ആയിട്ടുള്ള ഇതിനു മുമ്പ് കുറ്റകൃത്യം ചെയ്തിട്ടുണ്ടോ അങ്ങനെയൊക്കെ തന്നെയാണ് പൾസ സുനിയിലോട്ടും ഈ അന്വേഷണം ഒക്കെ എത്തിയത് തന്നെ. പക്ഷേ അങ്ങനെ അവർ എത്തും എന്ന് ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ ആ മനുഷ്യനുണ്ട് . വളരെ ബുദ്ധികൂടിയ ഒരു ഒരു ബിസിനസ്കാരൻ തന്നെയാണ് അദ്ദേഹം. അദ്ദേഹം ഇങ്ങനത്തെ ഒരു പ്രവർത്തി ചെയ്യില്ല എന്നുള്ള വിശ്വാസത്തിലാണ് ഞാൻ.
വീണ്ടും ആണയിട്ട് പറയട്ടെ ഒന്ന് മുതൽ ആറു വരെ കിട്ടിയ പ്രതികൾക്ക് കിട്ടിയ ശിക്ഷ തീരെ കുറഞ്ഞു പോയി. പ്രത്യേകിച്ചും ഒന്നാം പ്രതിക്ക്, അയാൾ ജയിലിനകത്ത് തന്നെ കിടക്കണമായിരുന്നു. ഈ ആറു പേരുടെ പ്രായം, അവരുടെ കുടുംബം ഇതൊന്നും ക്രൈം ചെയ്യുമ്പോൾ ഇവർ ഓർത്തില്ലേ. ഇവിടെ ഏറ്റവും കൂടുതൽ ക്രൈം ചെയ്യുന്നത് ചെറുപ്പക്കാരാണെന്ന് ഓർക്കണ്ടേ. ഇവരെ നന്നാക്കുക എന്നുള്ളതിനെക്കാൾ ഇവരെ മാതൃകപരമായിട്ട് ശിക്ഷിച്ചുകയായിരുന്നില്ലേ വേണ്ടത്', മഹേഷ് ചോദിച്ചു.












Click it and Unblock the Notifications