അടൂർ പ്രകാശിൻ്റെ നിലപാട് പൊതുവികാരത്തിനെതിര്; ദിലീപ് സ്വയം ന്യായീകരിക്കുന്നു';മുഖ്യമന്ത്രി
നടി ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിൻ്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി. യുഡിഎഫിൻ്റെ രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. നാടിൻ്റെ പൊതുവികാരത്തിനെതിരാണത്അ. അപ്പീൽ സംബന്ധിച്ച് ഇത്രയും ധൃതിപ്പെട്ടൊരു പ്രതികരണം എങ്ങനെ വന്നുവെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെതിരായ ദിലീപിൻ്റെ ആരോപണങ്ങൾ അദ്ദേഹത്തിൻ്റെ തോന്നലുകൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'തെളിവുകൾ മുന്നിൽ വരുമ്പോൾ പോലീസ് പോലീസിന്റെതായ നടപടികൾ സ്വീകരിച്ചു പോകും. അതാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരെയാണ് ഗൂഢാലോചന നടന്നിട്ടുള്ളതെന്ന പ്രസ്താവനയൊക്കെ അദ്ദേഹത്തിന്റെ തോന്നലുകളുടെ ഭാഗമാണ്. അതിന്റെ ഭാഗമായി അദ്ദേഹം ചില കാര്യങ്ങൾ ഇപ്പോൾ ന്യായീകരിക്കാൻ വേണ്ടി പറയുന്നതാണ്.

അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ അവരുടെ മുന്നിൽ തെളിവുകളായിട്ട് ചില കാര്യങ്ങൾ വരുന്നു. ആ തെളിവുകൾ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ നടപടികളിലേക്ക് നീങ്ങുന്നത് . മാധ്യമങ്ങൾ പല കാര്യങ്ങളും റിപ്പോർട്ട് ചെയ്യുമെങ്കിലും അതിന്റെ ഭാഗമായല്ല അന്വേഷണ ഉദ്യോഗസ്ഥർ നിലപാടുകൾ എടുക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു വ്യക്തിക്കെതിരെയുള്ള ഗൂഢലോചനയുടെ ഭാഗമാണ് എന്ന് കാണാൻ കഴിയില്ല.
കേസിൽ പ്രോസിക്യൂഷൻ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു.എല്ലാ ഘട്ടത്തിലും ആ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളും നല്ല അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. എല്ലാ ഘട്ടത്തിലും അതിജീവിതക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിച്ചത്. അതുതന്നെയാണ് ഇനിയും തുടരുക.
ദിലീപന് നീതി കിട്ടിയെന്നത് യുഡിഎഫ് കണ്‍വീനറുടെ രാഷ്ട്രീയം വെച്ചുള്ള നിലപാടാണ് . പൊതുസമൂഹം എല്ലാ ഘട്ടത്തിലും അതിജീവിതക്കൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഗവൺമെന്റും ആ നില തന്നെയാണ് എടുത്തു പോകുന്നത് . അപ്പീലിന്റെ കാര്യം നിയമപരമായി പരിശോധിച്ച് തീരുമാനിക്കേണ്ടതാണ്. അത് പരിശോധന നടക്കാനിരിക്കുന്നതേയുള്ളൂ .പക്ഷെ അദ്ദേഹം അഡ്വാൻസ് ആയിട്ട് തന്നെ പറഞ്ഞു കഴിഞ്ഞു എന്തിനാണ് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാണോ ഗവൺമെന്റ് അപ്പീലിന് പോകുന്നത് എന്ന്. എന്തുകൊണ്ടാണ് അത്ര ധൃധിപ്പെട്ട് ഒരു പ്രതികരണം വന്നത് എന്നത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. നമ്മുടെ നാടിൻറെ പൊതുവായ വികാരത്തിനെതിരെയുള്ള ഒരു പറച്ചലായി പോയി അത് എന്നാണ് തോന്നുന്നത്',മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അടൂർ പ്രകാശിനെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കേസില്‍ സർക്കാർ അപ്പീൽ പോകണമെന്നാണ് കോണ്‍ഗ്രസിൻ്റെ അഭിപ്രായം എന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ന്യായത്തിൻ്റെ പക്ഷത്താണ് നിൽക്കേണ്ടതെന്ന് ശശി തരൂരും അടൂർ പ്രകാശിന്റെ പരാമർശം വ്യക്തിപരമെന്ന് എംഎം ഹസനും പ്രതികരിച്ചു.
അതിനിടെ ദിലീപിനെ അനുകൂലിച്ചുള്ള പ്രതികരണം വിവാദമായതോടെ നിലപാടിൽ മലക്കം മറിഞ്ഞ് അടൂർ പ്രകാശ് രംഗത്തെത്തി. അതിജീവിതക്കൊപ്പമാണ് താനെന്നും മാധ്യമങ്ങൾ തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
' അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് പറഞ്ഞത്. നീതിന്യായ കോടതിയിൽ നിന്നും ഒരു വിധി ഉണ്ടാകുമ്പോൾ ആ വിധി തള്ളിപ്പറയുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം അതിന് ബുദ്ധിമുട്ടുള്ള കാര്യമാണ് .അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അതിജീവിതക്ക് നീതി കിട്ടിയില്ല അവർക്ക് നീതി കിട്ടാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നിശ്ചയമായും നടക്കണം എന്ന്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് ഇന്ന് ഗവൺമെന്റ് ഉരുണ്ട് കളിക്കേണ്ട ഒരു കാര്യവുമില്ല. പ്രോസിക്യൂഷൻ നോക്കേണ്ട കാര്യങ്ങളിൽ നിന്നും അത് വിട്ടുപോയിരിക്കുന്നു പ്രോസിക്യൂഷന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഗവൺമെന്റ് അക്കാര്യങ്ങൾ പറയുകയാണ് ചെയ്യേണ്ടത്',അടൂർ പ്രകാശ് പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications