Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് എൻ്റെ ബന്ധു, നടൻ്റെ സ്വഭാവത്തിൽ ഇങ്ങനെയൊരു എലമെൻ്റ് ഉണ്ട്'; അഡ്വ ജയശങ്കർ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് എന്ന് പറഞ്ഞ സിനിമ താരത്തിൻ്റെ പങ്കിനെ കുറിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്ന് അഡ്വ ജയശങ്കർ. കോടതിയെ സംബന്ധിച്ചത്തോളം പക്ഷെ തെളിവുകളാണ് ആവശ്യം. ഗൂഢാലോചന സ്ഥാപിക്കാനുള്ള തെളിവുകൾ കോടതിക്ക് മുൻപിൽ ഇല്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ വെറുതെ വിട്ടത്. അതേസമയം ദിലീപിന്റെ ഇടപെടൽ പ്രകടമാകത്തക്ക രീതിയിൽ കിട്ടിയ തെളിവുകൾ പര്യാപ്തമാണോ എന്ന് പുനഃപരിശോധിക്കുകയും പങ്കുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താൽ ഹൈക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. കൌമുദി ന്യൂസിനോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകൾ

'ഗൂഢാലോചന എന്ന് പറയുന്നത് തെളിയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ഗൂഢാലോചനയിൽ വേറെ സാക്ഷികൾ ആരും ഉണ്ടാവില്ല. ഈ കുറ്റം ചെയ്ത ആളും, അതിനെ പ്രേരിപ്പിച്ച ആളും, അതുപോലുള്ള ആളുകൾ മാത്രമേ ഉണ്ടാവുള്ളൂ. അതിൽ ഏതെങ്കിലും ഒരാൾ പുറത്തു വന്നിട്ട് ഇന്ന മാതിരി സംഭവം ഉണ്ടായി എന്ന് പറഞ്ഞാൽ മാത്രമേ അത് തെളിയിക്കാൻ പെറ്റുള്ളൂ. മാത്രമല്ല ഗൂഢലോചനയിൽ പങ്കെടുത്ത ഒരാൾ വന്ന് മാപ്പുസാക്ഷിയായി ആ മൊഴി കൊടുത്താലും ആ മാപ്പ്സാക്ഷിയുടെ മൊഴി പോലും കോടതി ഒരു നുള്ള് ഉപ്പും കൂടി കൂട്ടിയിട്ട് വിഴുങ്ങുകയുള്ളൂ.

advocatejaya-

വിധിയെ സംബന്ധിച്ച് പലർക്കും പല എതിരാഭിപ്രായങ്ങളും ഉണ്ട്. അതിന് ഇനി പരിഹാരമാർഗം എന്ന് പറയുന്നത് ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുക എന്നുള്ളത് മാത്രമാണ്. ഹൈക്കോടതി ഈ തെളിവും അതുപോലെ രേഖകളും മൊഴികളും എല്ലാം പരിശോധിച്ച് പുനപ്പരിശോധിച്ച് ഒരു അന്തിമവിധി പുറപ്പെടുവിക്കും. അതുവരെ നമ്മൾ ക്ഷമിച്ചിരുന്നേ പറ്റൂ.

ദുർബലമായ തെളിവുകൾ എന്ന് തോന്നിയതുകൊണ്ടാണല്ലോ വിചാരണ കോടതി ദിലീപിനും മറ്റുമൊക്ക സംശയത്തിന്റെ ആനുകൂല്യം നൽകി അവരെ വിട്ടയച്ചത്. ഹൈക്കോടതി ഈ തെളിവുകൾ പുനപരിശോധിക്കും. പുനപരിശോധിച്ചിട്ട് ദിലീപിന്റെ ഇൻവോൾമെന്റ് പ്രകടമാകത്തക്ക രീതിയിൽ കിട്ടിയ തെളിവുകൾ പര്യാപ്തമാണോ എന്ന് പുനപ്പരിശോധിക്കും. ദിലീപിന് പങ്കുണ്ട് എന്നാണ് ഹൈക്കോടതിക്ക് ബോധ്യപ്പെടുന്നതെങ്കിൽ അദ്ദേഹത്തെ അടക്കമുള്ളവരെ ശിക്ഷിക്കാം, മറ്റ് പ്രതികളുടെ ശിക്ഷ ശരിവെക്കാം, അവരുടെ ശിക്ഷ വർദ്ധിപ്പിക്കുകയോ കുറയക്കുകയോ ചെയ്യാം. അതിനൊക്കെ ഹൈക്കോടതിക്ക് അധികാരമുണ്ട്.

അവിടെ നടക്കാൻ പോകുന്നത് ഈ തെളിവുകളുടെ പുനപ്പരിശോധനയാണ്. പുതിയ തെളിവുകൾ സാധാരണ ഗതിയിൽ ഹൈക്കോടതിയിൽ അനുവദനീയമല്ല. പക്ഷേ ഉള്ള തെളിവുകൾ ഹൈക്കോടതി പുനപ്പരിശോധിക്കും. വിശദമായ ഒരു വാദത്തിനു ശേഷം ഇതിൽ ഒരു അന്തിമമായ വീധി ഉണ്ടാകും.

ഇങ്ങനെയുള്ള കേസുകളിൽ ഈ പ്രതിഭാഗം വളരെ ശക്തമാകുമ്പോൾ പോലീസും അതനുസരിച്ചുള്ള മറുമരുന്നുകൾ പ്രയോഗിക്കുകയാണ് സാധാരണ ചെയ്യുക. ശക്തരായ പോലീസ് ഉദ്യോഗസ്ഥന്മാരെ വെക്കും, പിന്നെ സാക്ഷികൾ മറുകണ്ട ചാടാതിരിക്കാനുള്ള മറ്റ് വഴികൾ ആലോചിക്ക പ്രോസിക്യൂട്ടർമാരായിട്ട് കൊലകൊമ്പന്മാരെ നിയോഗിക്കും.

ഈ കേസിൽ ദിലീപുമായിട്ട് കോർത്തിണക്കുന്ന പ്രോസിക്യൂഷൻ എവിഡൻസിന്റെ ആ ഭാഗം അത്ര തന്നെ ഫലവത്തായില്ല എന്നാണ് നമ്മൾ ഇപ്പോൾ മനസ്സിലാക്കേണ്ടത് .അതിന് കാരണം ഈ സാക്ഷികൾ കൂറുമാറിയതും പിന്നെ മറ്റു സാഹചര്യങ്ങളും സിനിമയുമായി ബന്ധപ്പെട്ട എല്ലാ ആളുകളും ദിലീപിന് അനുകൂലമായിട്ട് നിന്നു.

പീഡിപ്പിക്കപ്പെട്ട നടിയും പീഡകനായ ദിലീപും തമ്മിൽ യഥാർത്ഥത്തിൽ ഒരു വിരോധമോ വൈരാഗ്യമോ ഉണ്ട് എന്ന് സ്ഥാപിക്കുന്നതിലും, പിന്നെ ആ വൈരാഗ്യം ഇതിന് ഇതുപോലെ ഒരു ഹീനമായ കുറ്റകൃത്യം ചെയ്യാനായിട്ട് പ്രേരകമായി എന്ന കാര്യമൊക്കെ തെളിയിക്കാൻ ബുദ്ധിമുട്ട് വരും. ജഡ്ജ് പ്രകടമായിട്ടും പ്രതികൾക്ക് അനുകൂലമായി വരുന്നു അല്ലെങ്കിൽ പ്രോസിക്യൂഷന് എതിരായിരുന്നു എന്നാണ് പ്രോസിക്യൂട്ടർമാർ പരാതിപ്പെട്ടത്. പക്ഷേ വിധി വന്നപ്പോൾ ഒന്ന് മുതൽ ആറു വരെ പ്രതികളെ ശിക്ഷിച്ചിരിക്കുകയാണ്. അവർ കുറ്റക്കാരെന്ന് കണ്ടെത്തി. ദിലീപിന് മാത്രമേ ഒരു ആനുകൂല്യം കിട്ടിയുള്ളൂ. ദിലീപിന വേണ്ടിയാണ് എന്ന് തെളിയിക്കാൻ വേണ്ടത്ര മെറ്റീരിയൽ കോടതിയുടെ മുമ്പിൽ ഇല്ല. അതുകൊണ്ട് ദിലീപിന് ഒഴിവാക്കി, ഇതാണ് സംഭവിച്ചത്.

ഈ ദിലീപ് പുണ്യവാനാണ് പരിശുദ്ധനാണ് എന്ന് പറയുന്ന ആളുകൾ നമ്മുടെ നാട്ടിലെ ചില ഹിന്ദുത്വ സൈബർ തീവ്രവാദികളാണ്. ഈ കേസ് വിധിച്ച ജഡ്ജി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ്. എന്നിട്ട് പോലും എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ബിജെപിക്കാർക്ക് അല്ലെങ്കിൽ ആർഎസ്എസ് ചിന്താഗതിക്കാരായ ആളുകൾക്ക് സൈബർ ഗുണ്ടകൾക്ക് ഈ ജഡ്ജിയുടെ നിഷ്പക്ഷതയെ കുറിച്ച് യാതൊരു സംശയവും ഇല്ലാത്തത്, അല്ലെങ്കിൽ ദിലീപിന്റെ നിഷ്കളങ്കതയെ കുറിച്ച് ഇത്രയും നിർബന്ധം . ദിലീപ് ഒരു കാലത്തും ആർഎസ്എസുകാരനോ ബിജെപിക്കാരനോ അല്ല. പുള്ളി കോൺഗ്രസ്ുകാരനാണ് ,ഞങ്ങൾ അയൽവാസികളും ബന്ധുക്കളുമാണ് .എനിക്ക് കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തെ അറിയാം. അതുകൊണ്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് എന്ന് അറിഞ്ഞപ്പോൾ തന്നെ ഇതിന്റെ പുറകിൽ പുള്ളി ആയിരിക്കും എന്ന് ഞാൻ ഊഹിച്ചത്.

അദ്ദേഹത്തിൻറെ സ്വഭാവത്തിൽ ഇങ്ങനെ ഒരു എലമെന്റ് ഉണ്ട്. അത് പിന്നെ പിന്നെ അത് കൂടുതൽ കൂടുതൽ പ്രകടമായി എന്നുള്ളതാണ് എന്റെ അനുഭവം. അതുകൊണ്ട് കോടതിയുടെ വിധി എന്തുതന്നെയാണെങ്കിലും എനിക്ക് എന്റെതായ ഒരു നിഗമനം അന്ന് തന്നെ ഉണ്ട്. പിന്നീട് പുറത്തുവന്ന തെളിവുകളും അതിനെ സാധൂകരിക്കുന്ന രീതിയിലായിരുന്നു. കോടതിയെ സംബന്ധിച്ചത്തോളം തെളിവാണ് പ്രധാനം തെളിവിന്റെ അഭാവത്തിൽ അദ്ദേഹത്തെ വെറുതെ വിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+