Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് എത്ര പണം ഉണ്ട്, വേറെ എന്തെല്ലാം വഴിയുണ്ട്: ഇങ്ങനെ ചെയ്യാന്‍ ദിലീപ് വിഡ്ഢിയല്ല; സോണിയ മല്‍ഹാർ

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലിപിനെ പിന്തുണച്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി സോണിയ മല്‍ഹാർ. എനിക്ക് നേരിട്ട് അറിയുന്ന വ്യക്തി എന്ന നിലക്ക് അങ്ങനെ ഒരു ക്രൂരത ചെയ്യാന്‍ മാത്രം മണ്ടനാണ് ദിലീപ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു നടിയുടെ മറുപടി. റിപ്പോർട്ടർ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തനിക്ക് മലയാളത്തിലെ ഒരു യുവ സൂപ്പർ സ്റ്റാറില്‍ നിന്നും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്ന നടിയായിരുന്നു സോണിയ മല്‍ഹാർ. ഈ പശ്ചാത്തലത്തില്‍ താരം നേരത്തെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായിരുന്നു. ഇക്കാര്യം അവതാരകന്‍ അരുണ്‍ കുമാർ ചർച്ചയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

dileep-sonia

എന്ത് വൈരാഗ്യം ഉണ്ടെങ്കിലും സ്വന്തം കരിയർ നശിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യില്ല. പുള്ളിക്കാരന്‍ സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമാണല്ലോ. ഒരുപാട് ഡ്രോബാക്സ് മനുഷ്യന്‍മാർക്കും ഉണ്ടാകും. അദ്ദേഹത്തിനും ഉണ്ടാകും, ഞാന്‍ അതിലേക്ക് കടക്കുന്നില്ല. നടി ആക്രമിക്കപ്പെട്ടു എന്നത് സത്യം തന്നെയാണ്. അത് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം. പക്ഷെ എട്ടുംപൊട്ടും തിരിയാത്തെ ഒരു ഡ്രൈവറെക്കൊണ്ടുപോയി കാര്യം ചെയ്യിച്ച് ഒരു നടന്‍ സ്വന്തം കരിയറും സിനിമയും നശിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും സോണിയ പറയുന്നു.

ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യണമെങ്കില്‍ വേറെ ഏതൊക്കെ സ്ഥലത്ത് വെച്ച് ചെയ്യാം. എത്ര അന്തർദേശീയ യാത്ര നടത്തുന്നവരാണ്. എവിടെവെച്ച് എന്തെല്ലാം ചെയ്യാം, നമ്മള്‍ പോലും അറിയില്ല. ഞാന്‍ എന്റെ വിശ്വാസമാണ് ഞാന്‍ പറയുന്നത്. ദിലീപ് കുറ്റക്കാരനാണെങ്കില്‍ അത് കോടതിയാണ് തെളിയിക്കേണ്ടത്.

അതിജീവിതയായ ആ കുട്ടിക്കൊപ്പം തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. എനിക്ക് വേണ്ടപ്പെട്ടയാള്‍ തന്നെയാണ് ആ കുട്ടിയും. ഒരു തരത്തിലും അവർക്കുണ്ടായ അപമാനത്തെ കുറച്ച് കാണുന്നില്ല. അതിന് പിന്നില്‍ ആരായാലും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണമെന്നും ഞാന്‍ കരുതുന്നു. കാരണം ഒരു പെണ്‍കുട്ടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്.

അത് ഒരു വല്ലാത്ത നിലപാട് അല്ലേയെന്ന് ചോദിച്ചാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആ കേസിനെക്കുറിച്ച് ഞാന്‍ ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. പല പൊലീസ് ഒഫീസർമാരുമായും അവരുടെ അടുത്ത് നില്‍ക്കുന്ന ആളുകളുമായൊക്കെ വിവിധ രീതിയില്‍ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ വ്യക്തിയെക്കുറിച്ച് അറിയാവുന്നതുകൊണ്ട് പറയുന്നതാണെന്നും സോണിയ പറയുന്നു.

ഈ ട്രാപ്പിന് പിന്നില്‍ ഏതോ ഒരുത്തനുണ്ട്. ആ തല ഏതാണെന്ന് കണ്ടെത്തണം. ഇത്രയധികം വലിയ ഒരു സൂപ്പർസ്റ്റാർ ഇങ്ങനെ ചെയ്യില്ലെന്ന് കോമണ്‍സെന്‍സുള്ള ഏതൊരു മലയാളിക്കും ചിന്തിക്കാന്‍ സാധിക്കും. വെള്ളം അടിച്ച് പറഞ്ഞുവെന്ന് ചിന്തിച്ചാലും, ഇതൊക്കെ ഇങ്ങനെ നടക്കുന്ന കാര്യങ്ങളാണോ. അങ്ങേർക്ക് എത്ര പണം ഉണ്ട്. ദിലീപാണ് ചെയ്തതെങ്കില്‍ ഇത്തരം നൂലാമാലകളൊന്നും ഇല്ലാതെ ചെയ്യാന്‍ പറ്റില്ലേ.

അവർ തമ്മില്‍ വ്യക്തിപരമായ പല പ്രശ്നങ്ങളും ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ എനിക്ക് അറിയാവുന്ന ദിലീപ് ഒരു പെണ്‍കുട്ടിയോടും അങ്ങനെ ചെയ്യില്ല. അതുകൊണ്ടാണ് സ്വന്തം മകള്‍ ആ നെഞ്ചോട് ഒട്ടി നില്‍ക്കുന്നത്. ദിലീപിനെ കോടതി ശിക്ഷിക്കുകയാണെങ്കില്‍ മാത്രം ഞാന്‍ അത് അംഗീകരിക്കും. അതുവരെ ഞാന്‍ വിശ്വസിക്കുന്നത് അദ്ദേഹം ഈ കേസില്‍ പ്രതിയല്ലെന്ന് തന്നെയാണെന്നും സോണിയ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+