ദിലീപിന് ഇതുകൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല..മുകളിലേക്ക് നോക്കി അയാൾ പറഞ്ഞത്..;ശാന്തിവിള ദിനേശ്
ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന തനിക്ക് മുൻപേ തന്നെ ലഭിച്ചിരുന്നുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഇക്കാര്യം താൻ ദിലീപുമായി പങ്കുവെച്ചിരുന്നു. എന്നാൽ അതൊക്കെ സംഭവിക്കുമോയെന്നൊര ഭാവമായിരുന്നു അദ്ദേഹത്തിനെന്നും ശാന്തിവിള പറഞ്ഞു.ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
' ഒരു അമ്പലത്തിൽ രാവിലെ എത്തി ദൈവത്തോട് പറയാനുള്ളതൊക്കെ പറഞ്ഞ് പ്രസാദം വാങ്ങി കുറി അടിച്ച് ഇറങ്ങുമ്പോഴാണല്ലോ ഒരു പോലീസുകാരൻ ദിലീപിനെ വിളിക്കുന്നത്. താങ്കൾ ഞങ്ങൾക്ക് തന്ന പരാതിയിൽ പറയുന്ന ചില കാര്യങ്ങളിൽ മാഡത്തിന് ചില കാര്യങ്ങളുടെ വിശദീകരണം വേണം ഒന്ന് ഞങ്ങളുടെ ക്യാമ്പ് വരെ വരാമോ എന്ന് പറഞ്ഞ് വിളച്ചത്. ഞാൻ വരാം എന്ന് ദിലീപ് പറഞ്ഞു. അയാൾ മാസ ശമ്പളം കൊടുക്കുന്ന അയാളുടെ പേഴ്സണൽ വക്കീൽ ഉണ്ട്, ആ വക്കീലിനെ പോലും കൂട്ടാതെ തൊഴുതുകൊണ്ടുവന്ന ദൈവത്തിന്റെ മാത്രം പറഞ്ഞിട്ട് ചെന്ന് കേറി, കൊടുത്തു പിടിച്ച അകത്തോട്ട് 88 ദിവസം.

മിസ്റ്റർ ഡിങ്കന്റെ പൂജയ്ക്ക് തലസ്ഥാനത്ത് വന്ന ദിലീപിനെ മാറ്റി നിർത്തി ഞാനൊരു കാര്യം പറഞ്ഞു. ഈ കേസ് ഒന്നും വരുമെന്ന് ആർക്കും അറിയില്ലല്ലോ. ദിലീപേ അടുത്ത രണ്ടു ദിവസത്തിനകം നിന്നെ അറസ്റ്റ് ചെയമെന്ന് പറഞ്ഞു. അതുകൊണ്ട് മുൻകൂർ ജാമ്യം വല്ലതുമെടുത്ത് തടയിടണമെന്ന്. അത് കേട്ട ദിലീപിന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. ഒരിക്കലും നടക്കാത്ത കാര്യമാണ് എന്നായിരുന്നു ദിലീപിന്റെ ഭാവം, എന്തോന്ന് ഭായി ഈ പറയണേ എന്നുള്ള രീതിയിലാണ് ദിലീപ് എന്നെ നോക്കിയത്. ഞാൻ അറിഞ്ഞത് ഞാൻ പറഞ്ഞു. ഇനി എന്താ വേണ്ടതെന്ന് താങ്കൾക്ക് തീരുമാനിക്കാം എന്ന് പറഞ്ഞ് ഞാൻ അതങ്ങ് ഒഴിവാക്കി.
ഭായി എന്നെ അറസ്റ്റ് ചെയ്യാൻ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിന് ഞാൻ മുൻകൂർ ജാമിയത്തിന് പോകണം എന്നാണ് ദിലീപ് എന്നോട് ചോദിച്ചത് .ശരിയാണ് അയാൾ മുൻകൂർ ജാമ്യത്തിന് പോകുമ്പോൾ ഇയാൾ എന്തോ ചെയ്തുകൊണ്ടാണ് പോകണത് എന്ന് തോന്നാം. എന്നിട്ട് ഒരു നിമിഷം അയാൾ കണ്ണടച്ചു കണ്ണടച്ച് ഇങ്ങനെ മേളിലേക്ക് നോക്കി, അവിടെ ഇരിക്കുന്ന ആൾ നോക്കിക്കോളുമെന്ന് പറഞ്ഞു. ജാമ്യം കിട്ടി പുറത്തു വന്നപ്പോഴും ഞാൻ പറഞ്ഞു നിങ്ങൾ സൂക്ഷിക്കണം പെണ്ണുങ്ങളാണ് നിങ്ങളെ ശത്രുവാക്കിയിരിക്കുന്നത്. എന്തും ചെയ്യും അവറ്റകൾ .കാരണം എതിരാളിയെ കിട്ടിയാൽ അവന്റെ കട്ടപുക കാണുന്നത് വരെ അടങ്ങില്ല. ഈ പെണ്ണിന് ദേഷ്യം വന്നാൽ അങ്ങനെ ഒരു കുഴപ്പമുണ്ട്. അപ്പോഴും അയാൾ പറഞ്ഞത് മേളിൽ ഇരിക്കുന്ന ആൾ നോക്കിക്കൊള്ളും ഭായി എന്നാണ്. പിന്നെ അങ്ങേർക്ക് ഇതല്ലേ പണി.നൂറു നൂറു കൂട്ടം പ്രശ്നങ്ങളിൽ ഇടപെട്ട് കക്ഷി വല്ലാത്ത വിഷമ വൃത്തത്തിലാണ് എന്റെ പൊന്ന ദിലീപേ അതിനിടയിൽ നിങ്ങളുടെ കാര്യം നോക്കാൻ അദ്ദേഹത്തിന് സമയം ഉണ്ടാവില്ല ദിലീപേ എന്ന് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതൊക്കെ ഇപ്പോൾ ഓർമിപ്പിച്ചത് ഈ നാട്ടിൽ ദിലീപിനെതിരെ കാണിക്കുന്ന കൊള്ളരുതായമകൾ കണ്ടപ്പോഴാണ്. അതിന് മുഖ്യമന്ത്രിയുടെ എല്ലാം പിന്തുണയം ഉള്ളതുകൊണ്ടായിരിക്കാം. അയാളും അപ്പുണ്ണിയും സംഘവും ശബരിമലയിൽ പോയി. പൊരി വെയിലത്ത് അയാൾ അയ്യപ്പ തിരുസന്നിധിയിൽ ഭക്തിയിൽ ലയിച്ചു നിൽക്കുന്നു. അതേസമയം അയാളുടെ നാട്ടിലാണെങ്കിലോ എറണാകുളം ശിവക്ഷേത്രത്തിലെ 2026ലെ ഉത്സവത്തിന്റെ ചിലവിലേക്കയുള്ള കാശ് പിരിക്കാൻ കൂപ്പൺ അടിച്ച് ആദ്യ കൂപ്പൺ ഡിസംബർ 16 ന് 6:30 നുള്ള ദീപാരാധനക്ക് ശേഷം പ്രമുഖ ചലച്ചിത്രതാരം ദിലീപ് വിതരണം ആരംഭിക്കുമെന്ന് പോസ്റ്റർ ഒക്കെ ഇറക്കി നിൽക്കുന്നു. ദിലീപ് നിരപരാധിയാണെന്ന് വിധിച്ചപ്പോൾ അയാളെ അതിൽ നിന്നും മാറ്റി ദേവസ്വം എള്ളോളം ആയുസ്സുണ്ടെങ്കിൽ എറണാകുളത്ത് അപ്പൻ കാക്കും രക്ഷിക്കും എന്ന ടാഗ് ലൈൻ ഒക്കെ കൊടുത്ത് പരസ്യമെല്ലാം ദേവസം ബോർഡ് ചെയ്ത ശേഷം ദിലീപിനെ അങ്ങ് ഒഴിവാക്കി. കാരണം അയാൾ നിരപരാധിയാണെന്ന് കോടതി വിധിച്ചു അതാണ് പ്രശ്നം. കുറ്റവാളി ആയിരുന്നെങ്കിൽ അയാൾ തന്നെ ഉദ്ഘാടനം ചെയ്തേനെ.
ഏത് നേതാവ് വിളിച്ചു പറഞ്ഞിട്ടാകും ദിലീപിനെ മാറ്റിയതെന്ന് എനിക്കറിയില്ല. എന്തായാലും ദിലീപ് ഒരു നിരീശ്വരവാദിയോ ദേവന്റെ കട്ടളപ്പാളി അടിച്ചു മാറ്റിയിട്ട് സ്വർണത്തിനു പകരം ചെമ്പ് വെച്ചവനോ അല്ല. അയാൾ ഒരു നല്ല ദൈവവിശ്വാസിയാണ്. ആരെയോ സുഖിപ്പിക്കാൻ ആയിരിക്കും ഈ ചടങ്ങിൽ നിന്നും ക്ഷണിച്ചിട്ട് ദിലീപിനെ മാറ്റിയത്. ഇതുകൊണ്ടൊക്കെ ഭരണകർത്താക്കൾ നാറും എന്നല്ലാതെ ദിലീപിന് ഒരു ചുക്കും സംഭവിക്കാൻ ഇടയില്ല. ഉറങ്ങി കിടക്കുന്നതിനെ വിളിച്ച് ഉണർത്തിയിട്ട് ചോറില്ല എന്ന് പറഞ്ഞ കണക്ക് വളരെ മോശമായ ചെയ്തിയായി പോയി ഇത് എന്ന് മാത്രമേ വാസവൻ മന്ത്രിയോട് പറയാനുള്ളൂ.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications