ആക്രമണത്തിന് പിന്നില്‍ ദിലീപാണെന്ന് വിശ്വസിക്കുന്നില്ല; ദിലീപ് കടുത്ത മനോവിഷമത്തിലെന്നും ലാല്‍
വളരെയധികം ദൈവാധീനമുള്ള താരമാണ് ആക്രമിക്കപ്പെട്ട നടി. നടിക്ക് നല്ല മനസുള്ള വരനെ തന്നെയാണ് ലഭിച്ചതെന്നുള്ള കാര്യം ഈ ഘട്ടത്തില്‍ വളരെയധികം സന്തോഷം തരുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.
കൊച്ചി: യുവ നടിയെ അക്രമിച്ചതിന് പിന്നില്‍ നടന്‍ ദിലീപാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. ഈ കേസിലെ പ്രതി പള്‍സര്‍ സുനി പിടിക്കപ്പെടുന്നതുവരെ ദിലീപ് കടുത്ത മനോവിഷമത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് നടിയോട് അക്രമികള്‍ പറഞ്ഞിരുന്നു.
ഇക്കാര്യം അന്വേഷിച്ച് യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടു വരണമെന്നും ലാല്‍ പറഞ്ഞു. വളരെയധികം ദൈവാധീനമുള്ള താരമാണ് ആക്രമിക്കപ്പെട്ട നടി. നടിക്ക് നല്ല മനസുള്ള വരനെ തന്നെയാണ് ലഭിച്ചതെന്നുള്ള കാര്യം ഈ ഘട്ടത്തില്‍ വളരെയധികം സന്തോഷം തരുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.

അന്വേഷിക്കണം
ഇതൊരു ക്വട്ടേഷനാണെന്നാണ് നടിയോട് അക്രമികള്‍ പറഞ്ഞത്. ഇത് അന്വേഷിക്കണം. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ലാല്‍ പറഞ്ഞു.

അബദ്ധത്തില്‍ പറഞ്ഞത്
ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അവര്‍ തട്ടികൊണ്ട് പോകുന്നതിനിടെ അബദ്ധത്തില്‍ പറഞ്ഞതാണെന്നാണ് കരുതുന്നതെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൂശിക്കരുത്
നടന്‍ ദിലീപിനെ ഇതിന്റെ പേരില്‍ ക്രൂശിക്കുന്നതിനോട് യോജിപ്പില്ല. ഈ വാര്‍ത്ത അറിഞ്ഞതിന് ശേഷം കടുത്ത മാനസിക വിഷമത്തിലാണ് ദിലീപെന്നും ലാല്‍ പറഞ്ഞു.

പ്രതികളെ പിടികൂടാന്‍ സാധിച്ചു
സംഭവം നടന്ന ദിവസം മാര്‍ട്ടിനെ സംശയിക്കാന്‍ തോന്നിയതുകൊണ്ടാണ് കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്നും ലാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications