Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ദിലീപ്', ഇതും കൊട്ടേഷൻ, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ദിലീപിന് എതിരെ സംസാരിക്കുന്നതിന്റ പേരിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീഷണിയോട് പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഇത് പണം കൊടുത്ത് ചെയ്യിക്കുന്നത് തന്നെ ആണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. സിനിമാ രംഗത്ത് നിന്ന് താൻ മാത്രമാണ് ദിലീപിന് എതിരെ സംസാരിക്കുന്നത്. അതുകൊണ്ടാണ് തനിക്കെതിരെ ഭീഷണിയെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു..

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: '' 12.07നാണ് കോള്‍ വന്നത്. ഇങ്ങനെയൊരു കോള്‍ പ്രതീക്ഷിക്കാത്തത് കൊണ്ട് കോള്‍ വന്നപ്പോള്‍ തന്നെ എടുത്തു. പല്ല് കടിച്ച് പിടിച്ച് കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് പറഞ്ഞ് കൊണ്ടിരുന്നത്. നീ ഇനിയും ദിലീപേട്ടന് എതിരെ പറയുമോടീ എന്ന് ചോദിച്ചു. പറയും എന്ന് പറഞ്ഞപ്പോള്‍, അപ്പോള്‍ നിന്റെ മുഖത്ത് ആസിഡ് ഒഴിച്ചാല്‍ നീ എന്ത് ചെയ്യും എന്ന് ചോദിച്ചു. നീ ഒഴിക്ക് എന്ന് പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്തു.

ഇത് പെയ്ഡ് ആണ്. ഇത് വേറൊരു വിധത്തിലുളള കൊട്ടേഷനായിട്ടാണ് തോന്നിയത്. സോഷ്യല്‍ മീഡിയയില്‍ നമ്മളെ തെറി വിളിക്കുന്നു, ഇപ്പോള്‍ നേരിട്ടും വിളിച്ച് തുടങ്ങി. ഇത് വളരെ ഗൗരവമുളള വിഷയം തന്നെയാണ്. സിനിമയില്‍ ഉളള ആരും തന്നെ അയാള്‍ക്കെതിരെ സംസാരിക്കുന്നില്ല. താന്‍ മാത്രമാണ് സംസാരിക്കുന്നത്.സാധാരണക്കാരാണ് അവളോടൊപ്പം നില്‍ക്കുന്നത്.

bagya

സാധാരണക്കാരെ വിളിച്ച് ഭീഷണിപ്പെടുത്താനാകില്ലല്ലോ. അതുകൊണ്ടാണ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. താന്‍ ഈ ഭീഷണിക്കൊന്നും വഴങ്ങില്ല. ഇത് കൊണ്ടൊന്നും വഴങ്ങില്ല. പരാതി കൊടുക്കുന്നുണ്ട്. അത് കൊണ്ട് കാര്യമുണ്ടോ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഒരുപാട് സൈബര്‍ പരാതികള്‍ കൊടുത്തിട്ടുണ്ട്. അതിലൊന്നും നീതി കിട്ടിയിട്ടില്ല.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഭീഷണിക്കോള്‍ വന്നപ്പോള്‍ പരാതി കൊടുത്തിരുന്നു. അവര്‍ പറഞ്ഞത് അത് പശ്ചിമ ബംഗാളില്‍ നിന്നാണ് എന്നാണ്. ഇതും പരാതി കൊടുക്കും. അത് എന്റെ കടമ. അതിനേക്കാളും ആളുകള്‍ അറിയട്ടെ എന്ന് കരുതിയാണ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. ഇയാളുടെ കോള്‍ കട്ട് ചെയ്തതിന് ശേഷം വന്ന കോളുകള്‍ എല്ലാം വിദേശത്ത് നിന്നായിരുന്നു. അതൊന്നും എടുത്തില്ല..

എവിടെയെങ്കിലും വെച്ച് ഒരാക്രമണം നമുക്ക് നേരെ ഉണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ദിലീപ് തന്നെയാണ്. കൊട്ടേഷന്‍ കൊടുക്കാനും അതില്‍ നിന്ന് ഊരിപ്പോരാനും വളരെ മിടുക്കന്‍ ആയത് കൊണ്ട് തന്നെ ഇതും അങ്ങനെ തന്നെയാണ് കരുതുന്നത്.

അല്ലെങ്കില്‍ അയാള്‍ക്ക് വേണ്ടി പെയ്ഡ് പിആര്‍ വര്‍ക്ക് നടത്തുന്നവരോട് അയാള്‍ പരസ്യമായി പറയണം, ഇത് തന്നെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് എന്ന്. അങ്ങനെ ഒരു പ്രസ്താവന അയാള്‍ ഇറക്കാത്തിടത്തോളം കാലം ഇത് അയാള്‍ തന്നെ ആണെന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ദിലീപിന്റെ സിനിമയ്ക്ക് എതിരെ താന്‍ പോസ്റ്റ് ഇട്ടിട്ടില്ല. അത് തന്റെ പേരില്‍ ആരോ ഇട്ടതാണ്. അതിന്റെ പേരിലും പരാതി കൊടുത്തിട്ടുണ്ട്'', ഭാഗ്യലക്ഷ്മി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+