Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്ക് നീതി കിട്ടണം; അനുഭവിച്ചത് റേപ്പിന് തുല്യം, ഡബ്ല്യുസിസി നന്നായെന്ന് സംവിധായകന്‍

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമം ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നടി വളരെ ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. കോടതിയില്‍ നില്‍ക്കുന്ന വിഷയത്തില്‍ നീതിയുണ്ടാകുമെന്ന് ഉറപ്പാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ ലോകം രണ്ടുതട്ടിലായിരിക്കെയാണ് ശക്തമായ നിലപാടുമായി സംവിധായകന്‍ രംഗത്തെത്തുന്നത്. ഡബ്ല്യുസിസിയുടെ രൂപീകരണം നന്നായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ വിവാദങ്ങള്‍ സിനിമയില്‍ നിന്ന് ആളുകളെ അകറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.....

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായത്. ഒന്നര വര്‍ഷമായിട്ടും കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. പ്രതികള്‍ തുടര്‍ച്ചയായി ഓരോ ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് നടപടികള്‍ മന്ദഗതിയിലാക്കിയിട്ടുണ്ട്.

എട്ടാം പ്രതി ദിലീപ്

എട്ടാം പ്രതി ദിലീപ്

കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ആദ്യം ക്വട്ടേഷന്‍ സംഘത്തെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീടാണ് അന്വേഷണം ദിലീപിലേക്ക് എത്തിയത്.

തുടര്‍ച്ചയായ വിവാദങ്ങള്‍

തുടര്‍ച്ചയായ വിവാദങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടന അമ്മയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുകയും സംഘടനയുടെ നിലപാട് പല കോണുകളില്‍ നിന്നു ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെ സിനിമാ മേഖല വിവാദത്തില്‍ മുങ്ങിയിരിക്കുകയാണ്. തുടര്‍ച്ചയായ വിവാദങ്ങള്‍ സിനിമയില്‍ നിന്ന് ആളുകളെ അകറ്റുകയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

നടിക്ക് നീതി ലഭിക്കണം

നടിക്ക് നീതി ലഭിക്കണം

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. കുറ്റം ചെയ്തത് ആരായാലും ശിക്ഷ കിട്ടിയേ മതിയാകൂ. കോടതിയിലെത്തിയ വിഷയത്തില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ ക്രൂരത നേരിട്ടത് സ്ത്രീയാണ്. റേപ്പിന് തുല്യമാണ് അവര്‍ അനുഭവിച്ചതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഡബ്ല്യുസിസി നന്നായി

ഡബ്ല്യുസിസി നന്നായി

നമുക്കെല്ലാം നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്‌നമാക്കേണ്ട കാര്യമില്ല. നടി ഇപ്പോള്‍ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്നു. സ്ത്രീകളുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ടത് നന്നായി എന്നാണ് തന്റെ അഭിപ്രായമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

യാതൊരു പ്രശ്‌നവും തോന്നുന്നില്ല

യാതൊരു പ്രശ്‌നവും തോന്നുന്നില്ല

സിനിമാ മേഖലയില്‍ ഒട്ടേറെ സംഘടനകളുണ്ട്. കൂടെ ഒരെണ്ണം കൂടി ഉണ്ടായി എന്നതുകൊണ്ട് എന്താണ് പ്രശ്‌നം. ഡബ്ല്യുസിസി രൂപീകരണത്തില്‍ തനിക്ക് യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്നും വിവാദങ്ങള്‍ സിനിമയില്‍ നിന്ന് ആളുകളെ അകറ്റുമെന്നും റോഷന്‍ ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+