കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിനെ പുറത്താക്കല്‍, നടിമാരുടെ രാജി... ടൊവിനോയുടെ പ്രതികരണം ഇങ്ങനെ

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
നടി ആക്രമിക്കപ്പെട്ട കേസിൽ ടൊവിനോയുടെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

മുംബൈ: മലയാള സിനിമാ ലോകം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ മേഖലയെ കീഴടക്കിയിരിക്കുന്നു. നടി ആക്രമക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമാ മേഖല സംഘര്‍ഷഭരിതമായതെന്ന അഭിപ്രായം നേരത്തെ ഉയര്‍ന്നതാണ്. സംഭവത്തില്‍ ദിലീപ് അറസ്റ്റിലാകുക കൂടി ചെയ്തതോടെ സിനിമാ പ്രവര്‍ത്തകര്‍ രണ്ടുതട്ടിലായി. വിഷയത്തില്‍ താരസംഘടന നടത്തിയ ഇടപെടല്‍ അസ്ഥാനത്തായി എന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യുവനടന്‍ ടൊവിനോ തോമസ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലുള്‍പ്പെടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. കേസിന്റെ സാഹചര്യങ്ങളും ടൊവിനോയുടെ പ്രതികരണവും ഇങ്ങനെ...

കശ്മീരികള്‍ക്ക് പ്രത്യേക അവകാശം വേണ്ട; ഹര്‍ജി 27ലേക്ക് മാറ്റി, എതിര്‍പ്പുമായി പ്രതിപക്ഷംകശ്മീരികള്‍ക്ക് പ്രത്യേക അവകാശം വേണ്ട; ഹര്‍ജി 27ലേക്ക് മാറ്റി, എതിര്‍പ്പുമായി പ്രതിപക്ഷം

ക്വട്ടേഷന്‍ സംഘങ്ങള്‍

ക്വട്ടേഷന്‍ സംഘങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം ദിലീപിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നില്ല. ക്വട്ടേഷന്‍ സംഘങ്ങളാണ് അറസ്റ്റിലായത്. ഇവരെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് സംശയത്തിന്റെ മുന ദിലീപിലേക്ക് നീണ്ടത്.

പുറത്താക്കി...

പുറത്താക്കി...

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. ഇതോടെ താരസംഘടനയുടെ അവൈലബിള്‍ എക്‌സിക്യുട്ടീവ് യോഗം ചേരുകയും ദിലീപിനെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത യോഗം തന്നെ തീരുമാനം മരവിപ്പിച്ചുവെന്ന് അടുത്തിടെ വിവരങ്ങള്‍ പുറത്തുവന്നു.

നടിമാരുടെ തീരുമാനം

നടിമാരുടെ തീരുമാനം

ദിലീപിനെ തിരിച്ചെടുത്തിട്ടുണ്ടോ ദിലീപ് സംഘടനയില്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അടുത്തിടെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഊര്‍മിള ഉണ്ണി ഉന്നയിച്ചതോടെയാണ് കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. നേരത്തെ തിരിച്ചെടുത്തതാണെന്ന് പിന്നീട് ഭാരവാഹികളുടെ വിശദീകരണം വന്നു. ഇതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.

ടൊവിനോ പറയുന്നു

ടൊവിനോ പറയുന്നു

എന്നാല്‍ ഇത്തരം സംഭവങ്ങളെല്ലാം ഒഴിവാക്കേണ്ടിയിരുന്നുവെന്നാണ് നടന്‍ ടൊവിനോ അഭിപ്രായപ്പെട്ടത്. ദിലീപിന്റെ പുറത്താക്കല്‍, തിരിച്ചെടുക്കല്‍, നടിമാരുടെ രാജി എന്നിവയെല്ലാം ധൃതിപ്പെട്ട നടപടിയായിപ്പോയി. ആലോചിച്ച്് തീരുമാനിക്കേണ്ട കാര്യങ്ങളായിരുന്നുവെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

സംഘടനാ പ്രശ്‌നമല്ല

സംഘടനാ പ്രശ്‌നമല്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപപ്പെട്ടത്. അമ്മയുടെ തീരുമാനങ്ങളും ഡബ്ല്യുസിസിയുടെ നിലപാടും രണ്ടാകുന്ന കാഴ്ചയുമുണ്ടായി. ഈ സാഹചര്യത്തില്‍ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമായും ചിത്രീകരിക്കപ്പെട്ടു. എന്നല്‍ നടി ആക്രമിക്കപ്പെട്ട സംഭവം സംഘടനാ പ്രശ്‌നമല്ലെന്ന് ടൊവിനോ പറയുന്നു.

കുറ്റകൃത്യം... ശിക്ഷിക്കപ്പെടണം

കുറ്റകൃത്യം... ശിക്ഷിക്കപ്പെടണം

നടി ആക്രമിക്കപ്പെട്ട സംഭവം സംഘടനാ പ്രശ്‌നമല്ല. കുറ്റകൃത്യമായി കാണേണ്ട കാര്യമാണ്. കുറ്റം തെളിയിക്കപ്പെടണം. കുറ്റവാളിയാണെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണം. കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.

നിയമക്കുരുക്കുകള്‍

നിയമക്കുരുക്കുകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ഹൈക്കോടതി ഉടന്‍ തീരുമാനമെടുക്കുമെന്ന് കരുതുന്നു. ശേഷമായിക്കും വിചാരണ നടപടികളിലേക്ക് കടക്കുക.

English summary
Dileep Issue: Actor Tovino Thomas reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X