Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിമാര്‍ക്ക് വഴങ്ങി താരസംഘടന; അടിയന്തര യോഗം വിളിക്കുന്നു!! ഇടവേള ബാബുവിന്റെ കത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നടപടി ചോദ്യം ചെയ്ത നടിമാരുടെ ആവശ്യങ്ങള്‍ എഎംഎംഎ കണക്കിലെടുക്കുന്നു. താരസംഘടന അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം വിശദീകരിച്ച് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാര്‍ക്ക് കത്തയച്ചു.

വിവാദം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരസംഘടനയുടെ നീക്കങ്ങള്‍. ദിലീപിനെ തിരിച്ചെടുത്തത് വന്‍ വിവാദമായിരുന്നു. നാല് നടിമാര്‍ രാജിവയ്ക്കുകയും മൂന്ന് നടിമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടനയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ദിലീപിനെ പിന്തുണച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ പുരോഗമക്കുന്നതിനിടെയാണ് പുതിയ നീക്കങ്ങള്‍. വിവരങ്ങള്‍ ഇങ്ങനെ...

തലയൂരാന്‍ ശ്രമം

തലയൂരാന്‍ ശ്രമം

ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാനാണ് പുതിയ യോഗം വിളിക്കുന്നത്. അടിയന്തര യോഗം വിളിക്കാന്‍ തയ്യാറാണെന്ന് ഇടവേള ബാബു നടിമാര്‍ക്ക് അയച്ച കത്തില്‍ വിശദമാക്കി. മൂന്ന് നടിമാരാണ് അമ്മയ്ക്ക് യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നത്. വിവാദങ്ങൡ നിന്ന് തലയൂരാന്‍ ശ്രമിക്കുകയാണ് അമ്മ.

സൗകര്യംപോലെ യോഗം

സൗകര്യംപോലെ യോഗം

നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് അമ്മ നേതൃത്വത്തിന് കത്തയച്ചിരുന്നത്. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ചായിരുന്നു കത്ത്. ഇതിന് മറുപടിയായി ഇടവേള ബാബു അയച്ച കത്തില്‍, എല്ലാ അംഗങ്ങളുടെയും സൗകര്യംപോലെ യോഗം വിളിക്കാമെന്ന് അറിയിച്ചു.

മോഹന്‍ലാല്‍ ലണ്ടനില്‍

മോഹന്‍ലാല്‍ ലണ്ടനില്‍

ജൂലൈ 13, 14 തിയ്യതികളില്‍ യോഗം വിളിക്കാനായിരുന്നു നടിമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇടവേളബാബുവിന്റെ മറുപടി കത്തില്‍ പ്രത്യേക തിയ്യതി പറയുന്നില്ല. പകരം അംഗങ്ങളുടെ സൗകര്യം നോക്കി വിളിക്കാമെന്നാണ് അറിയിച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തമിഴ് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലാണ്.

Recommended Video

cmsvideo
    മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ് ഊര്‍മിള ഉണ്ണി | Oneindia Malayalam
    മാറ്റിചിന്തിപ്പിച്ചത് കടുത്ത പ്രതിഷേധം

    മാറ്റിചിന്തിപ്പിച്ചത് കടുത്ത പ്രതിഷേധം

    ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് താരസംഘടന ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചത്. തൊട്ടുപിന്നാലെയാണ് മറ്റു മൂന്ന് താരങ്ങള്‍ കത്തയച്ചത്. നടിമാര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതാണ് സംഘടനെ മാറ്റി ചിന്തിപ്പിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+