കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും മഞ്ജുവാര്യരും തിരിച്ചെത്തി; ചര്‍ച്ചയില്ല!! അമ്മയ്ക്ക് മൗനം, ഡബ്ല്യുസിസിക്ക് അതൃപ്തി

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടന വീണ്ടും തിരിച്ചടെത്ത വിവരം പരസ്യമായതോടെയാണ് നടിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു. മൂന്ന് പേര്‍ പ്രത്യേക യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു.

ഈ വേളയില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തായിരുന്നു. വനിതാ കൂട്ടായ്മയിലെ പ്രധാനിയായ മഞ്ജുവാര്യരും വിദേശത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും നാട്ടില്‍ തിരിച്ചെത്തിയിട്ടും വാഗ്ദാനം ചെയ്യപ്പെട്ട ചര്‍ച്ച നടക്കുന്നില്ല. അമ്മയുടെ നിലപാട് ഡബ്ല്യുസിസി അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ അതൃപ്തിടയാക്കിയിട്ടുണ്ടെന്നാണ് വിവരം. ചര്‍ച്ച വൈകിയാല്‍ ഡബ്ല്യുസിസി അംഗങ്ങള്‍ കടുത്ത നിലപാടിലേക്ക് കടക്കുമെന്ന സൂചനയും പുറത്തുവന്നു. വിവരങ്ങള്‍ ഇങ്ങനെ...

 നല്‍കിയ ഉറപ്പ് ഇങ്ങനെ

നല്‍കിയ ഉറപ്പ് ഇങ്ങനെ

ദിലീപ് വിഷയം ചര്‍ച്ച ചെയ്യാനും നടിമാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പ്രത്യേക യോഗം വിളിക്കാമെന്ന് അമ്മ ഭാരവാഹികള്‍ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തായതിനാല്‍ അദ്ദേഹം തിരിച്ചെത്തിയിട്ട് യോഗം വിളിക്കാമെന്നായിരുന്നു മറുപടി. ലണ്ടനിലെ ഷൂട്ടിങിന് ശേഷം മോഹന്‍ലാല്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് ദിവസങ്ങളായി.

തിയ്യതി അറിയിക്കാതെ സംഘടന

തിയ്യതി അറിയിക്കാതെ സംഘടന

ചര്‍ച്ചയുടെ തിയ്യതി അറിയിക്കണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ പലതവണ അമ്മ ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞമാസം 28നാണ് മൂന്ന് നടിമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് സമര്‍പ്പിച്ചത്.

രണ്ടു തവണ ഓര്‍മിപ്പിച്ചു

രണ്ടു തവണ ഓര്‍മിപ്പിച്ചു

രേവതി, പാര്‍വതി, പത്മപ്രിയ എന്നീ നടിമാരാണ് അമ്മ പ്രത്യേക യോഗം ചേരണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. 28ന് കത്ത് നല്‍കിയ ശേഷം വീണ്ടും രണ്ടുതവണ അമ്മയെ ഓര്‍മിപ്പിച്ചിരുന്നു. അപ്പോഴാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ എന്ന് ചര്‍ച്ച നടക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

എല്ലാവരുടെയും ഒഴിവ്

എല്ലാവരുടെയും ഒഴിവ്

മോഹന്‍ലാല്‍ നാട്ടില്‍ തിരിച്ചെത്തി മറ്റു ഷൂട്ടിങുകളിലേക്ക് കടന്നു. എന്നിട്ടും യോഗം വിളിക്കാന്‍ അമ്മ തയ്യാറായിട്ടില്ല. എല്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളുടെയും ഒഴിവ് നോക്കി യോഗം വിളിക്കാമെന്നാണ് പറയുന്നത്. എല്ലാവരുടെയും ഒഴിവ് നോക്കിയാല്‍ യോഗം ഇനിയും വൈകാനാണ് സാധ്യത.

വൈകാന്‍ കാരണം

വൈകാന്‍ കാരണം

മോഹന്‍ലാല്‍ നാട്ടിലെത്തിയ ശേഷം കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു. അദ്ദേഹം നല്‍കിയ പല വിശദീകരണങ്ങളും തെറ്റാണെന്ന് നടിമാര്‍ തന്നെ തുറന്നുപറയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇനിയൊരു സമവായ യോഗം വിളിച്ചാലും വിജയിക്കില്ലെന്നാണ് അമ്മയുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് തിയ്യതി തീരുമാനിക്കാന്‍ വൈകുന്നത്.

ഓഗസ്റ്റിലേക്ക് നീണ്ടേക്കും

ഓഗസ്റ്റിലേക്ക് നീണ്ടേക്കും

അമ്മ എക്‌സിക്യുട്ടൂവ് യോഗം ചേര്‍ന്ന് ഡബ്ല്യുസിസിയുമായുള്ള ചര്‍ച്ചയുടെ തിയ്യതി തീരുമാനിക്കാമെന്നാണ് നേരത്തെയുണ്ടാക്കിയ ധാരണ. യോഗം അധികം വൈകാതെ നടത്താമെന്നും അമ്മ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റിലായിരിക്കും യോഗമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

നടിമാര്‍ കടുത്ത തീരുമാനത്തിലേക്ക്

നടിമാര്‍ കടുത്ത തീരുമാനത്തിലേക്ക്

ചര്‍ച്ച നീട്ടിക്കൊണ്ടുപോയി പ്രശ്‌നത്തിന്റെ തീവ്രത കുറയ്ക്കാനുള്ള തന്ത്രമാണോ അമ്മ നടത്തുന്നതെന്ന ആശങ്കയും ഡബ്ല്യുസിസിക്കുണ്ട്. ഇനിയം ചര്‍ച്ച വൈകിയാല്‍ നടിമാര്‍ കടുത്ത ചില തീരുമാനങ്ങലെടുക്കുമെന്നാണ് സൂചന. ചില നടിമാര്‍ രാജിവച്ചേക്കുമെന്നും വിവരമുണ്ട്. എന്നാല്‍ രാജി ഇപ്പോള്‍ വേണ്ടെന്നും ചര്‍ച്ച നടക്കുകയാണെങ്കില്‍ അതാണ് നല്ലതെന്നും ചില നടിമാര്‍ നിലപാട് എടുത്തിരിക്കുകയാണ്.

പ്രതിഷേധ രാജി

പ്രതിഷേധ രാജി

ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരാണ് താരസംഘടന ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ചത്. തൊട്ടുപിന്നാലെയാണ് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ കത്തയച്ചത്. നടിമാര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പത്മപ്രിയ പറഞ്ഞത്

പത്മപ്രിയ പറഞ്ഞത്

മോഹന്‍ലാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പല കാര്യങ്ങളും നടിമാര്‍ ചോദ്യം ചെയ്തിരുന്നു. അമ്മയില്‍ ജനാധിപത്യമില്ലെന്നും താരങ്ങളെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതിയാണുള്ളതെന്നുമാണ് പത്മപ്രിയ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണമായി പറഞ്ഞത്. അമ്മ ഭാരവാഹിത്വത്തിലേക്ക് മല്‍സരിക്കാന്‍ പാര്‍വതി തീരുമാനിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ സെക്രട്ടറിയാണ് പിന്തിരിപ്പിച്ചതെന്നും പത്മപ്രിയ പറയുന്നു.

 ഇടവേള ബാബു പറയുന്നു

ഇടവേള ബാബു പറയുന്നു

പത്മപ്രിയയുടെ പ്രതികരണത്തിനെതിരെ അമമ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. താന്‍ പിന്തിരിപ്പിച്ചെന്ന പത്മപ്രിയയുടെ വാക്കുകള്‍ തെറ്റാണെന്ന് ഇടവേള ബാബു പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണ്. പാര്‍വതിയെ പാനലില്‍ ഉള്‍പ്പെടുത്തി ഭാരവാഹിയാക്കാനാണ് താന്‍ ശ്രമിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഇടവേള ബാബു പറഞ്ഞു.

ചെന്നൈ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; മൊബൈലില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യംചെന്നൈ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; മൊബൈലില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം

English summary
Dileep Issue: AMMA-WCC meeting date yet to Decide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X