കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയില്‍ രണ്ട് നിയമം; നടിയുടെ വേദന അമ്മ കണ്ടില്ല!! ക്രൂരതകള്‍ തുറന്നുപറഞ്ഞ് പ്രമുഖ നടന്റെ മകള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ ലോകത്തെ അകത്തളങ്ങളിലെ വിവാദങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെയാണ് പുതിയ വിവാദങ്ങളും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മ വീണ്ടും തിരിച്ചെടുക്കാന്‍ തീരുമാനിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

അമ്മയുടെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെയുള്ള നാല് വനിതാ താരങ്ങള്‍ അമ്മയില്‍ നിന്ന് രാജിവച്ചു. ഈ വേളയില്‍ തന്നെയാണ് അമ്മയില്‍ നിന്ന് നേരിട്ട ക്രൂതതകള്‍ വിവരിച്ച് അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകള്‍ സോണിയ രംഗത്തെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട വിഷയത്തിലും അവര്‍ അമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്നു....

 അമ്മ ക്രൂരത കാട്ടി

അമ്മ ക്രൂരത കാട്ടി

ദിലീപിനെ തിരിച്ചെടുത്ത അമ്മയ്‌ക്കെതിരെ രൂക്ഷമായ പരിഹാസവുമായി സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമ്മ പുറത്താക്കിയ തിലകനോട് ഇനിയെങ്കിലും മാപ്പ് പറയുമായിരിക്കും എന്ന പരിഹാസത്തോടെയായിരുന്നു ആഷിഖ് അബുവിന്റെ കുറിപ്പ്. ഇപ്പോള്‍ മകള്‍ സോണിയയാണ് അമ്മയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തിലകനോട് അമ്മ ക്രൂരത കാട്ടിയെന്ന് സോണിയ ആരോപിച്ചു.

ഇരട്ട നിയമം ചോദ്യംചെയ്യുന്നു

ഇരട്ട നിയമം ചോദ്യംചെയ്യുന്നു

ദിലീപിന് നല്‍കിയതിന്റെ ഒരംശം പരിഗണന തന്റെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചില്ലെന്നു സോണിയ പറഞ്ഞു. വിശദീകരണം ചോദിക്കാതെയാണ് ദിലീപിനെതിരെ നടപടിയുണ്ടായത് എന്നാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ ചൂണ്ടിക്കാട്ടുന്ന ന്യായം. അതേ പരിഗണന തിലകന് നല്‍കിയില്ല. അമ്മയില്‍ ഇരട്ട നിയമമാണ് നിലനില്‍ക്കുന്നതെന്നും സോണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

നടിയുടെ വേദന മറന്നു

നടിയുടെ വേദന മറന്നു

അമ്മയുടെ ഭരണഘടനയില്‍ രണ്ടംഗങ്ങള്‍ക്ക് രണ്ട് നിയമമാണ്. കുറ്റാരോപിതനായ നടനുണ്ടായതിനേക്കാള്‍ വലുതാണ് നടിയുടെ വേദന. നടിയുടെ വേദന അമ്മ കാണുന്നില്ല. ഇത് ശരിയായ ഇടപെടലല്ലെന്നും തിലകന്റെ മകള്‍ അഭിമുഖത്തില്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ അമ്മയില്‍ നിന്ന് നാല് വനിതാ താരങ്ങളാണ് രാജിവച്ചിരിക്കുന്നത്.

മഞ്ജുവാര്യരുടെ നിലപാട്?

മഞ്ജുവാര്യരുടെ നിലപാട്?

ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവരാണ രാജിവച്ചിരിക്കുന്നത്. ഇനിയുംചിലര്‍ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബ്ല്യുസിസിയുടെ മുന്‍നില പ്രവര്‍ത്തകരാണിവര്‍. ഇവര്‍ക്കൊപ്പമുള്ള മഞ്ജു നിലപാട് വ്യക്തമാക്കിയിട്ടില്ല. മഞ്ജുവാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മാപ്പ് പറയണമെന്ന് വിനയന്‍, അമ്മയുടെ പ്രതികരണം

മാപ്പ് പറയണമെന്ന് വിനയന്‍, അമ്മയുടെ പ്രതികരണം

അതേസമയം, ദിലീപിനെ തിരിച്ചെടുത്ത അമ്മ ആക്രമിക്കപ്പെട്ട നടിയോട് മാപ്പ് പറയണമെന്ന് സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികരിക്കാനില്ലെന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വാക്കുകള്‍.

പകുതിയോളം പേര്‍ മാത്രം

പകുതിയോളം പേര്‍ മാത്രം

കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. നേരത്തെ ദിലീപ് വിഷയത്തില്‍ കര്‍ശന നിലപാടെടുത്തിരുന്ന വനിതാ താരങ്ങളും പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പകുതിയോളം അംഗങ്ങള്‍ മാത്രം പങ്കെടുത്ത യോഗമാണ് നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത്.

മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടിയില്ല

മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടിയില്ല

നടി ഊര്‍മിള ഉണ്ണി ഉള്‍പ്പെടെയുള്ളവരാണ് ദിലീപ് വിഷയം യോഗത്തില്‍ ചര്‍ച്ചയാക്കിയത്. ഇടവേള ബാബുവും സിദ്ദീഖും പിന്തുണച്ചു സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ പ്രധാന ഭാരവാഹികളെല്ലാം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചു. ഈ വേളയില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും മൗനം പാലിച്ചുവത്രെ.

മാനഭംഗ കേസില്‍ കുറ്റാരോപിതനായ വ്യക്തി

മാനഭംഗ കേസില്‍ കുറ്റാരോപിതനായ വ്യക്തി

അമ്മയുടെ തീരുമാനത്തിനെതിരെ ഡബ്ല്യുസിസി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മാനഭംഗ കേസില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ദിലീപ് എന്നയിരുന്നു അവരുടെ പ്രതികരണം. ഡബ്ല്യുസിസി നേതാക്കളായ മഞ്ജുവാര്യര്‍, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ നടിമാരൊന്നും ഞായറാഴ്ച നടനന അമ്മ ജനറല്‍ ബോഡി യോഗത്തിന് എത്തിയിരുന്നില്ല.

 തിലകന്‍ കേസില്‍ പ്രതിയായിരുന്നില്ല

തിലകന്‍ കേസില്‍ പ്രതിയായിരുന്നില്ല

ഡബ്ല്യുസിസിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ പ്രതികരിച്ചത്. അമ്മ മുമ്പ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്റെ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതാണ് കുറ്റമെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടുന്നു. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ കുറ്റത്തിന് മരണം വരെ സിനിമാ തമ്പുരാക്കന്‍മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന് അമ്മ മാപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു പരിഹസിച്ചു.

Recommended Video

cmsvideo
ദിലീപ് വിഷയത്തിൽ നിലപാടുമായി മോഹൻലാൽ
വനിതകളില്ലാത്ത അമ്മ

വനിതകളില്ലാത്ത അമ്മ

അമ്മയുടെ യോഗ തീരുമാനങ്ങളെ വിമര്‍ശിച്ച് മുരളീ തുമ്മാരുകുടിയും രംഗത്തുവന്നു. പ്രധാന പദവികളില്‍ വനിതകള്‍ ഇല്ലാത്തത് അദ്ദേഹം എടുത്തുകാട്ടി. കോളേജ് യൂണിയന്‍ ഉള്‍പ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകള്‍ക്കായി ഒഴിച്ചിടാറുണ്ടായിരുന്നു.ഇവിടെ അതുപോലും ഇല്ല. വാര്‍ത്ത ശരിയാണെങ്കില്‍ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത് എന്ന ചോദ്യമാണ് മുരളീ തുമ്മാരുകുടി ഉന്നയിച്ചത്.

English summary
Dileep issue AMMA general body meeting in Kochi: Thilakan daughter Sonia Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X