കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് തമിഴ്താരങ്ങള്‍; മുഖ്യമന്ത്രിക്ക് കത്ത്, കൂടെയുള്ളവരെ സംരക്ഷിക്കണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാ ലോകത്തെ രണ്ടുതട്ടിലാക്കിയിരിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണമെന്ന് വാദിക്കുന്ന ഒരു വിഭാഗവും. പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ല എന്ന് പറയുന്ന മറ്റൊരു വിഭാഗവും. താരസംഘടന പിളര്‍പ്പിന്റെ വക്കോളമെത്തി എന്ന കാര്യം അധ്യക്ഷന്‍ മോഹന്‍ലാല്‍ തന്നെയാണ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചത്.

മലയാള സിനിമാ താരങ്ങള്‍ക്ക് ഇപ്പോഴും ഈ വിഷയത്തില്‍ സംശയം ബാക്കിയാണ്. എന്നാല്‍ തമിഴ് സിനിമാ താരങ്ങള്‍ക്കും താരസംഘടനയ്ക്കും ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവര്‍ ഉറപ്പിച്ചു പറയുന്നു ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന്. വിവരങ്ങള്‍ ഇങ്ങനെ....

 അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പം

അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പം

മോഹന്‍ലാല്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്പോഴും പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ തള്ളിപ്പറഞ്ഞിരുന്നില്ല. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടി.

ചില താരങ്ങള്‍ പരസ്യമായി

ചില താരങ്ങള്‍ പരസ്യമായി

ചില താരങ്ങള്‍ പരസ്യമായി ദിലീപിനൊപ്പം തന്നെ നില്‍ക്കുന്നു. ചില താരങ്ങള്‍ നടിക്കൊപ്പമാണെന്നും പറയുന്നു. താരസംഘടന എന്ന നിലയില്‍ അമ്മ ഇക്കാര്യത്തില്‍ എടുത്ത നിലപാടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും തീര്‍ന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് തമിഴ്താര സംഘടനയുടെ നിലപാട് വ്യത്യസ്തമാകുന്നത്.

കാര്‍ത്തി പറയുന്നത്

കാര്‍ത്തി പറയുന്നത്

എന്തുസംഭവിച്ചാലും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയായിരിക്കുമെന്ന് തമിഴ്താര സംഘടനയായ നടികര്‍ സംഘം ട്രഷറര്‍ കാര്‍ത്തി പറയുന്നു. താന്‍ നടിക്കൊപ്പം തന്നെയാണ്. താന്‍ മാത്രമല്ല, തമിഴ്താര സംഘടനയും നടിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

ആക്രമിക്കപ്പെട്ട നടി അംഗമാണ് നടികര്‍ സംഘത്തില്‍. അതുകൊണ്ടുതന്നെയാണ് വിഷയത്തില്‍ തുടക്കം മുതല്‍ നടികര്‍ സംഘം ഇടപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നടികര്‍ സംഘം കത്തയച്ചിരുന്നു. ശക്തമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

സ്ത്രീകളെ സംരക്ഷിക്കുക

സ്ത്രീകളെ സംരക്ഷിക്കുക

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയന്‍ നടികര്‍ സംഘത്തിന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. തന്നോടൊപ്പമുള്ള സ്ത്രീകളെ സംരക്ഷിക്കുക എന്നത് ഏതൊരു പുരുഷന്റെയും കടമയാണെന്ന് കാര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പുരുഷന്റെ ബാധ്യത

പുരുഷന്റെ ബാധ്യത

സിനിമാ രംഗത്തു മാത്രമല്ല, സകല മേഖലകളിലും സ്ത്രീകളെ പുരുഷന്‍ സംരക്ഷിക്കണം. ചില സ്ത്രീകള്‍ക്ക് സ്വന്തമായി സംരക്ഷണം ഒരുക്കാന്‍ സാധിക്കും. എന്നാല്‍ അല്ലാത്തവരുമുണ്ട്. അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടത് പുരുഷന്റെ ബാധ്യതയാണെന്നും കാര്‍ത്തി അഭിപ്രായപ്പെട്ടു.

ആവശ്യമുണ്ടെങ്കില്‍ കൂടെ

ആവശ്യമുണ്ടെങ്കില്‍ കൂടെ

ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യ വിഷയങ്ങളിലേക്ക് കടന്നുകയറാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ കൂടെയുണ്ടാകും. ഒപ്പം നില്‍ക്കുമെന്നും കാര്‍ത്തി വ്യക്തമാക്കി. ആര്‍ക്കൊപ്പമാണ് മലയാള താരസംഘടന എന്ന ചോദ്യത്തിന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ നടിക്കൊപ്പമാണെന്നായിരുന്നു കഴിഞ്ഞ ദിവസം നല്‍കിയ മറുപടി.

വിയോജിച്ച് പ്രകടിപ്പിച്ച്

വിയോജിച്ച് പ്രകടിപ്പിച്ച്

എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളില്‍ വിയോജിച്ച് പ്രകടിപ്പിച്ച് വനിതാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നായിരുന്നു നടിമാരുടെ പ്രതികരണം. നടി അവസരങ്ങള്‍ നഷ്ടമാകുന്നത് സംബന്ധിച്ച് സംഘടനയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെന്നും നടിമാര്‍ വ്യക്തമാക്കിയിരുന്നു.

വളച്ചൊടിച്ചെന്ന് മോഹന്‍ലാല്‍

വളച്ചൊടിച്ചെന്ന് മോഹന്‍ലാല്‍

എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച്് നല്‍കിയതെന്ന് നടന്‍ പറയുന്നു. തന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ വളച്ചൊടിച്ചു. കൊച്ചിയില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രണ്ടുപേരല്ല, നാലു പേരും രാജിവച്ചു

രണ്ടുപേരല്ല, നാലു പേരും രാജിവച്ചു

മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനത്തിലെ ചില കാര്യങ്ങള്‍ എടുത്തുപറഞ്ഞ് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി വിമര്‍ശിച്ചിരുന്നു. രണ്ടുപേര്‍ മാത്രമേ രാജിവച്ചിട്ടുള്ളൂവെന്ന മോഹന്‍ലാലിന്റെ വാദം തെറ്റാണെന്ന് അവര്‍ പറയുന്നു. നാല് വനിതാ താരങ്ങളും രാജികത്ത് ഇമെയില്‍ വഴി അയച്ചുവെന്നാണ് നടിമാര്‍ പറയുന്നത്.

കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം; ആശങ്കയോടെ മുസ്ലിം നേതാക്കള്‍!! വീട്ടിലെത്തിയവരോട് രാഹുലിന്റെ മറുപടി...കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം; ആശങ്കയോടെ മുസ്ലിം നേതാക്കള്‍!! വീട്ടിലെത്തിയവരോട് രാഹുലിന്റെ മറുപടി...

English summary
Dileep Issue: Tamil actors Team with Actress, says Actor Karthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X