Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ അത് തന്നെ നടന്നു... ദിലീപ്, കാവ്യ മാധവനെ കല്യാണം കഴിച്ചു

അടുത്തിടെയാണ് ദിലീപും മഞ്ജു വാര്യരും പിരിഞ്ഞത്. ദിലീപിന് കാവ്യമാധവനുമായുള്ള ബന്ധമായിരുന്നു വിവാഹ മോചനത്തിന് കാരണം എന്നാണ് അന്ന് വാര്‍ത്തകള്‍ വന്നിരുന്നത്.

കൊച്ചി; ഏറെ കാലത്തെ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍ക്കൊടുവില്‍ അത് സംഭവിച്ചു. ജനപ്രിയ താരം എന്ന് അറിയപ്പെടുന്ന ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിച്ചു.

അടുത്തിടെയാണ് ദിലീപും മഞ്ജു വാര്യരും പിരിഞ്ഞത്. ദിലീപിന് കാവ്യമാധവനുമായുള്ള ബന്ധമായിരുന്നു വിവാഹ മോചനത്തിന് കാരണം എന്നാണ് അന്ന് വാര്‍ത്തകള്‍ വന്നിരുന്നത്.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹത്തുക്കളും മാത്രമാണ വിവാഹത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ദിലീപ് ബഹറൈനില്‍ നിന്ന് തിരിച്ചെത്തിയത്. അടുത്ത ചില സുഹൃത്തുക്കളോട് ദിലീപ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. വിവാഹത്തിന് ശേഷം എല്ലാവര്‍ക്കുമായി വേണ്ടി വിവാഹസത്കാരം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

 കൊച്ചിയിലെ ഹോട്ടല്‍

കൊച്ചിയിലെ ഹോട്ടല്‍

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആണ് വിവാഹം നടക്കുന്നത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്.

 മീനാക്ഷിയുടെ പിന്തുണ

മീനാക്ഷിയുടെ പിന്തുണ

മകള്‍ മീനാക്ഷിയുടെ പൂര്‍ണ പിന്തുണ വിവാഹത്തിന് ഉണ്ട് എന്നാണ് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്. മകളുടെ സമ്മതത്തിന് വേണ്ടി ആയിരുന്നു ഇത്ര നാളും കാത്തിരുന്നത്.

 ബഹറിന്‍

ബഹറിന്‍

കഴിഞ്ഞ ദിവസം ആണ് ദിലീപ് ബഹറൈനില്‍ നിന്ന് തിരിച്ചെത്തിയത്. അടുത്ത ചില സുഹൃത്തുക്കളോട് ദിലീപ് വിവാഹക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. വിവാഹത്തിന് ശേഷം എല്ലാവര്‍ക്കുമായി വേണ്ടി വിവാഹസത്കാരം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

മഞ്ജു

മഞ്ജു

വിവാഹ മോചനത്തിന് ശേഷം സഹൃത്തുക്കളായി തുടരും എന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞിരുന്നത്. മഞ്ജു വാര്യര്‍ ഈ വിവാഹത്തില്‍ പങ്കെടുക്കാനെത്തുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

 പ്രമുഖര്‍

പ്രമുഖര്‍

സിനിമ മേഖലയില്‍ ദിലീപുമായും കാവ്യമാധവനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന പല പ്രമുഖരും എത്തിയിട്ടുണ്ട്. മേനക, ചിപ്പി, നിര്‍മാതാവ് രഞ്ജിത്ത്, ജോമോള്‍ എന്നിവര്‍ നേരത്തെ തന്നെ എത്തിയിരുന്നു.

 വിവാഹമോചനം

വിവാഹമോചനം

ദിലീപിന് കാവ്യ മാധവനുമായുളള അടുപ്പമാണ് മഞ്ജുവുമായുള്ള ബന്ധം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം രണ്ട് പേരും തുറന്ന് പറഞ്ഞിരുന്നില്ല.

 രഹസ്യം

രഹസ്യം

അടുത്ത സുഹൃത്തുക്കളെ പോലും ഏറ്റവും അവസാന നിമിഷമാണ് വിവാഹവിവരം ദിലീപ് അറിയിച്ചത്. ഞെട്ടിപ്പോയി എന്നാണ് വിവാഹത്തിനെത്തിയ പലരും പ്രതികരിച്ചത്.

 വാര്‍ത്തകള്‍

വാര്‍ത്തകള്‍

ദിലീപ് കാവ്യ മാധവന്‍ വിവാഹം ഉടന്‍ നടക്കും എന്ന രീതിയില്‍ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. വിവാഹം നടന്നു എന്ന് പോലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അന്ന് ഇരു കൂട്ടരും നിഷേധിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+