വിവാഹ ദിവസം തന്നെ ദിലീപ് പറഞ്ഞത് 'പെരും നുണയോ' ? മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കൂ...(എന്തൊരു ലോകം)!!
ഗോസിപ്പുകളില്‍ കൂട്ടുകാരിയുടെ പേരുള്ളതിനാല്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് ശരിയല്ലെന്ന് തോന്നി എന്നാണ് ദിലീപ് പറഞ്ഞത്.
കൊച്ചി: കാവ്യ മാധവനുമായി താന്‍ ഇഷ്ടത്തിലായിരുന്നുവെന്ന് ദിലീപ് ഒരിടത്തും പറഞ്ഞിട്ടില്ല. വിവാഹത്തിന് ശേഷം രണ്ട് പേരും ചേര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ദിലീപ് അങ്ങനെ ഒരു കാര്യം പറഞ്ഞില്ല.
ദിലീപ് പഴയ നോട്ട് മാറിയെടുത്തു, അച്ഛന്റെ കല്യാണത്തിന് മീനാക്ഷി 'ലീവ്'... വിവാഹത്തിന് പൊങ്കാല
കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് എടുത്ത തീരുമാനമാണെന്ന് പറഞ്ഞു. ഗോസ്സിപ്പുകള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് കാവ്യയെ തന്നെ വിവാഹം കഴിക്കാന്‍ താരുമാനിച്ചത്. താന്‍ കാരണം ബലിയാടായ കാവ്യയെ ജീവിതത്തിലേക്ക് ക്ഷണിച്ചതും ഇതുകൊണ്ടൊക്കെയാണ്- ഇത്തരത്തിലായിരുന്നു ദിലീപ് പറഞ്ഞത്.
എന്നാല്‍ ദിലീപിന്റെ ക്ഷണം പ്രകാരം വിവാഹത്തില്‍ പങ്കെടുത്ത പലരും പറഞ്ഞത് ഇതൊന്നും ആയിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാവ്യയും ദിലീപും ഇഷ്ടത്തിലായിരുന്നു എന്ന രീതിയില്‍ ആയിരുന്നു അവരില്‍ പലരുടേയും പ്രതികരണം.

പ്രണയം
കാവ്യ മാധവനുമായി പ്രണയം ഉണ്ടായിരുന്നതായി ദിലീപ് എവിടേയും പറഞ്ഞിട്ടില്ല. കാവ്യ തന്റെ അടുത്ത സുഹൃത്താണെന്നും സഹോദരിയെ പോലെ ആണെന്നും ദിലീപ് പറഞ്ഞിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കുറ്റം അല്ല
തന്റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം കാവ്യ മാധവന്‍ അല്ലെന്ന് ദിലീപ് വിവാഹത്തിന് ശേഷം വ്യക്തമാക്കുന്നുണ്ട്. കാവ്യ- ദിലീപ് ബന്ധം ആരോപിച്ച് ഒരുപാട് ഗോസിപ്പുകള്‍ മുമ്പ് പ്രചരിച്ചിരുന്നു.

അവരുടെ വാക്കുകള്‍
എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ, ദിലീപിന്റേയും കാവ്യയുടേയും സുഹൃത്തുക്കള്‍ പറയുന്നത് കേട്ടാല്‍ ഇരുവരും നേരത്തേ തന്നെ ഇഷ്ടത്തിലായിരുന്നു എന്നാണ് തോന്നുക. ഇതും സോഷ്യല്‍ മീഡിയ തന്നെയാണ് പറയുന്നത്.

മീര പറഞ്ഞത്
പരസ്പരം ഇഷ്ടപ്പെടുന്നവര്‍ ഒന്നിക്കണം. അതല്ലേ നിയോഗം ന്നെ് പറയുന്നത്- ഇങ്ങനെ ആയിരുന്നു വിവാഹത്തിനെത്തിയ മീര ജാസ്മിന്‍ പറഞ്ഞത്. മാതൃഭൂമി പത്രത്തിന്റെ ഭാഗമായുള്ള ചിത്രഭൂമിയില്‍ മീരയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ജനാര്‍ദ്ദനന്‍
നമ്മളൊക്കെ ഒരുപാട് ആഗ്രഹിച്ച കാര്യമല്ലേ ഇപ്പോള്‍ നടന്നിരിക്കുന്നത് എന്നാണ് ജനാര്‍ദ്ദനന്‍ പറഞ്ഞത്. ദൈവം വിചാരിച്ചത് നടക്കും. രണ്ട് പേരേയും ഒരുമിച്ച് കാണാനും അനുഗ്രഹം നേരാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

നരേന്‍ പറഞ്ഞത്
ഒരുപാട് പ്രിയപ്പെട്ടവര്‍ ഒന്നാകുന്ന ചടങ്ങില്‍ പങ്കെടുക്കാനായത് സന്തോഷം നല്‍കുന്നതാണെന്നാണ് നരേന്‍ പറഞ്ഞത്. സ്‌നേഹിക്കുന്നവര്‍ ഒന്നാകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍ എന്നും നരേന്‍ പറഞ്ഞു.
ദിലീപിന്റെ വാക്കുകള്‍
എല്ലാവരുടേയും അനുഗ്രഹത്തോടെയാണ് വിവാഹം കഴിക്കുന്നത്. ഗോസിപ്പില്‍ കൂട്ടുകാരിയുടെ പേരുള്ളതിനാല്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് ശരിയല്ലെന്ന് തോന്നി- ഇതായിരുന്നു ദിലീപിന്റെ ഫേസ്ബുക്ക് ലൈവിലെ വാക്കുകള്‍.

സോഷ്യല്‍ മീഡിയ
ഇങ്ങനെ ഒരു വൈരുദ്ധ്യം കണ്ടാല്‍ പിന്നെ സോഷ്യല്‍ മീഡിയ വെറുതേയിരിക്കുമോ? അവര്‍ അവരുടേതായി രീതിയില്‍ പൊങ്കാല തുടങ്ങി.

സമ്മതിക്കണം
കാവ്യയുമായി പ്രണയത്തിലായിരുന്നു എന്ന കാര്യം ദിലീപ് സമ്മതിക്കണമായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ദിലീപ് ഇപ്പോള്‍ പോലും അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല.

നുണപറഞ്ഞുവെന്ന്
വിവാഹം പെട്ടെന്ന് എടുത്ത തീരുമാനം ആണെന്നതും ഗോസിപ്പുകളില്‍ പേര് വന്നതുകൊണ്ട് മാത്രമാണ് കാവ്യയെ വിവാഹം കഴിക്കാന്‍ കാരണമെന്നും ദിലീപ് പറഞ്ഞത് നുണയാണെന്നാണ് വേറൊരു വിഭാഗത്തിന്റെ വാദം.

അവരുടെ ജീവിതം
ഇത് അവരുടെ ജീവിതത്തിന്റെ കാര്യമാണ്. വിവാഹം കഴിയ്ക്കുകയാണെങ്കില്‍ എല്ലാവരേയും അറിയിച്ചിട്ടേ അത് ചെയ്യൂ എന്ന് ദിലീപ് പറഞ്ഞിരുന്നു. ആ വാക്ക അദ്ദേഹം പാലിക്കുകയും ചെയ്തിട്ടുണ്ട്. അതിനും അപ്പുറത്തേയ്ക്ക് എന്തിനാണ് ചര്‍ച്ചകള്‍ എന്ന് ചോദിക്കുന്നവരും ഉണ്ട്.












Click it and Unblock the Notifications