കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുഞ്ചാക്കോ ബോബന്റെ മനസാണ് കേരളത്തിന്..അതിന് പ്രസക്തി ഉണ്ടായിരുന്നെങ്കിൽ ദിലീപ് ജയിലിലായേനെ'; രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കടുകുമണയോളം തെളിവ് പോലും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ. മാധ്യമങ്ങൾ നടനെതിരെ വലിയ പുകമറ സൃഷ്ടിക്കാൻ നോക്കുകയാണ്. ദിലീപിനെ ഈ കേസിൽ ഉൾപ്പെടുത്തിയത് പിന്നീട് വന്നവരുടെ താത്പര്യങ്ങളും അവരുടെ ദുരുദ്ദേശങ്ങളുമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് സംബന്ധിച്ച് യുടോക്കിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. വായിക്കാം

1


'ബൈജു കൊട്ടാരക്കരയുടെ മൊബൈൽ കോടതിയിൽ റിംഗ് ചെയ്തതിനാണ് അദ്ദേഹം മാപ്പ് പറഞ്ഞത് അത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പറയുന്നത്. തന്നെ തെറ്റായി വ്യാഖ്യാനിച്ചപ്പോൾ ഇത്രമാത്രം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചെങ്കിൽ വ്യാജ വാർത്തയുടെ പെരുമഴയേറ്റ ദിലീപിന് എന്ത് മാത്രം വേദന തോന്നിക്കാണും. കാവ്യയാണോ കാവ്യയുടെ അമ്മയാണോ മാഡം എന്ന് വരെ ഇവിടെ മാധ്യമങ്ങൾ ചർച്ച ചെയ്തു. അത് എത്ര മാത്രം അവർക്ക് വേദന ഉണ്ടാക്കിക്കാണും.
അന്ധമായ ദിലീപ് വിരോധം പുലർത്തുന്നവർ ദിലീപിനും മകൾ മീനാക്ഷിക്കും കാവ്യയ്ക്കും അമ്മയ്ക്കുമൊക്കെ ഉണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കണം'.

2

'ജഡ്ജി ഹണി വർഗീസിനെതിരെ അതിജീവിത ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിട്ടും വിചാരണ കോടതി തന്നെ കേസ് പരിഗണിച്ചാൽ മതിയെന്നാണ് മേൽകോടതികൾ നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ അവർ കേസിൽ നിന്നും പിൻമാറിയാൽ അവർക്കെതിരായ ആരോപണം ശരിയാണെന്ന വ്യാഖ്യാനം ഉണ്ടാകില്ലേ.തന്റെ 12 വയസുള്ള മകളെ ഒഴിച്ച് എല്ലാവരേയും ഈ കേസിലേക്ക് വലിച്ചിഴച്ചുവെന്ന് വളരെ സങ്കടത്തോടെ അവർ പറയുകയാണ്'.

അത് നടക്കരുത്, തന്ത്രം പൊളിക്കാന്‍ ദിലീപിന്റെ കുതന്ത്രം: ആവശ്യം അംഗീരിക്കുമോ, ഇന്ന് നിർണ്ണായകംഅത് നടക്കരുത്, തന്ത്രം പൊളിക്കാന്‍ ദിലീപിന്റെ കുതന്ത്രം: ആവശ്യം അംഗീരിക്കുമോ, ഇന്ന് നിർണ്ണായകം

3


'ഇത്രമാത്രം ആക്രമണം നേരിട്ട മറ്റൊരു സ്ത്രീ ഉണ്ടാകുമോ? ദിലീപ് വിരോധം തലയ്ക്ക് പിടിച്ചവർ സ്ത്രീ വിരുദ്ധതയുടെ ഏറ്റവും എക്സ്ട്രീം നിലയിലേക്ക് പോയില്ലേ? ഐപിഎസുകാരിയായ ശ്രീലേഖ, ഹണി എം വർഗീസ് എന്നിവരൊക്കെ മോശക്കാരാണ് ഇവർക്ക്. ബൈജു കൊട്ടാരക്കര രാഹുൽ ഈശ്വറിന്റെ പേരിലെന്ന് പറഞ്ഞ് ഒരു വോയിസ് ക്ലിപ്പ് കാവ്യ മാധവനെതിരെ പ്രചരിപ്പിച്ചു'.

'മഹാരാജാവാണ്, അമൃതേത്തിന് കുശിനിക്കാരനെ കൊണ്ട് പോയാലും തെറ്റ് പറയാനില്ല', പരിഹസിച്ച് ജയശങ്കർ'മഹാരാജാവാണ്, അമൃതേത്തിന് കുശിനിക്കാരനെ കൊണ്ട് പോയാലും തെറ്റ് പറയാനില്ല', പരിഹസിച്ച് ജയശങ്കർ

4


'ഏതോ ഗായകൻ കാവ്യയുടെ പഴയ അമ്മായി അമ്മയോട് സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ കാവ്യയെ കുറിച്ച് പറഞ്ഞതാണെന്ന് ആരോപിച്ചാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ താൻ കേസ് കൊടുത്തിട്ടുണ്ട്. ഇതിൽ പോലീസ് അന്വേഷണം നേരിടുന്ന ആളാണ് ബൈജു കൊട്ടാരക്കര. ദിലീപിനോടുള്ള അസൂയ, വിരോധമൊക്കെ കൊണ്ട് അദ്ദേഹത്തിനെതിരെ വ്യാജമായ വാർത്ത പ്രചരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം എത്ര മാത്രം വേദനിച്ച് കാണും'.

5


'സുപ്രീം കോടതിയും ഹൈക്കോടതിയും വിചാരണ കോടതി തന്നെ കേസ് കേട്ടാൽമതിയെന്ന് പറയുമ്പോൾ തന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്ന ജഡ്ജിയാണോ വേണ്ടത്. ശ്രീലേഖ ഐപിഎസും ജസ്റ്റിസ് ഹണി എം വർഗീസുമെല്ലാം ഗ്രൗണ്ടിൽ ഉറച്ച് നിന്ന് അവരുടെ ബോധ്യങ്ങൾക്ക് വേണ്ടി പോരാടിയവരാണ്. അതൊന്നും കാണാതിരിക്കാനാകുമോ?'

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കുരുക്ക്; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർനയൻതാരയ്ക്കും വിഘ്നേഷ് ശിവനും കുരുക്ക്; അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

6


'ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് പി ഗോപിനാഥ് ഇങ്ങനെ എത്ര ബെഞ്ചുകളിൽ ദിലീപ് കേസ് വന്നു. ഈ കേസ് ആഴത്തിൽ പഠിച്ചാൽ തന്നെ മനസിലാകും ദിലീപിനെതിരെ യാതൊരു തെളിവൊന്നുമില്ല. ദിലീപ് കേസിൽ ഉൾപ്പെട്ടിട്ടില്ല. ദിലീപിനെ ഈ കേസിൽ ഉൾപ്പെടുത്തിയത് പിന്നീട് വന്നവരുടെ താത്പര്യങ്ങളും അവരുടെ ദുരുദ്ദേശങ്ങളുമാണ്.
അതിജീവിതയുടെ ഒപ്പം തന്നെയാണ് എന്നാലും ദിലീപിനെ ഈ കേസിൽ കുടുക്കിയതാണ്'.

7


'നാല് വർഷം നോക്കൂ, ദിലീപിനെതിരെ കടുകമണിയോളം തെളിവില്ല. ഇമോഷ്ണൽ ഡ്രാമ കളിച്ച് ദിലീപിനെ കുടുക്കാമെന്നാണ് ഇവർ കരുതിയത്. കാവ്യ മാധവനെയടക്കം എത്ര ദിവസം വേട്ടയാടി. കുഞ്ചാക്കോ ബോബന്റെ മനസാണ് കേരളത്തിന്. അതിജീവിതയുടെ ഒപ്പമാണോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞപ്പോൾ സത്യത്തിന്റെ ഒപ്പമാണ്. ഇവിടെ സത്യത്തിന്റെ മുകളിൽ സിമ്പതി വരുത്താനുള്ള ശ്രമമാണ്. ഇവിടെ ദിലീപിനൊപ്പമാണ് സത്യം. അതോടൊപ്പം പൾസർ സുനി അടക്കം ശിക്ഷിക്കപ്പെടണം'. ദിലീപിനെതിരെ ബാലചന്ദ്രകുമാർ നൽകിയ ഗ്രൂപ്പിലിട്ട് തട്ടുക എന്ന എട്ട് സെക്കന്റ് ദൈര്യഘ്യമുള്ള ഓഡിയോ ആണ് ഏറ്റവും വലിയ തെളിവായി ദിലീപ് വിരോധികൾ പറയുന്നത്. എന്നാൽ ദിലീപ് ബാലചന്ദ്രകുമാറിനെതിരെ നൽകിയത് ഒന്നര സെക്കന്റ് ദൈർഘ്യമുള്ള ഓടിയോ ആണ്. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോക്ക് പ്രസക്തി ഉണ്ടായിരുന്നുവെങ്കിൽ ദിലീപ് ഇപ്പോൾ ജയിലിൽ കിടന്നേനെ.

English summary
Dileep Kavya Madhavan Meenakshi Faced a lot; There is No Evidence Against Him, Rahul Eswar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X