ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മ തന്നെ!! എല്ലാത്തിനും കാരണമായ ഫോൺകോൾ!!
ദിലീപ് - മഞ്ജു വിവാഹ ബന്ധം വേർപിരിഞ്ഞതിലെ വൈരാഗ്യം മൂലമാണ് നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിയെ നിയോഗിച്ചത്.
ദിലീപും മഞ്ജു വാര്യരും തമ്മിലിള്ള വിവാഹബന്ധം വേർപിരിയലിന് പ്രധാന കാരണം ദിലീപിന് കാവ്യയുമായുള്ള ബന്ധം തന്നെയാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വേർപിരിഞ്ഞതിനു ശേഷവും വേർപിരിയലിനുള്ള കാരണം എന്താണെന്ന് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപ് മഞ്ജു വിവാഹ ബന്ധം വേർപിരിയാനുള്ള കാരണവും വ്യക്തമാവുകയാണ്. ഇതുവരെ പുറത്തു വരാതിരുന്ന വിവരങ്ങളാണ് ഇക്കാര്യത്തിൽ പുറത്തുവന്നിരിക്കുന്നത്.
ദിലീപ് - മഞ്ജു വിവാഹ ബന്ധം വേർപിരിഞ്ഞതിലെ വൈരാഗ്യം മൂലമാണ് നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിയെ നിയോഗിച്ചത്. എന്നാൽ വിവാഹ ബന്ധം വേർപിരിയലിലേക്ക് നയിച്ചത് കാവ്യയുടെ അമ്മയുടെ ഫോൺകോൾ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവിധ മാധ്യമങ്ങൾ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്.

നിർണായകമായ ആ ഫോൺ
ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കാരണക്കാരിയായത് ആക്രമിക്കപ്പെട്ട നടിയാണ്. എന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ ഫോണിലേക്ക് വന്ന ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യയുടെ അമ്മയുടെ ഫോൺകോള്‍ ആണ് ദിലീപ് മഞ്ജുവാര്യര്‍ വേർപിരിയലിന് നിർണായകമായത്.

സ്ഥിരീകരണം ലഭിച്ച ഫോൺകോൾ
താരസംഘടനയുടെ വിദേശ പ്രോഗ്രാമിനിടെ സംഭവിച്ച കാര്യങ്ങൾ പലരിൽ നിന്ന് കേട്ടറഞ്ഞ മഞ്ജുവിന് കാവ്യ ദിലീപ് ബന്ധത്തെ കുറിച്ച് വ്യക്തമായ സ്ഥിരീകരണം ലഭിച്ചത് ആ ഫോണ്‍ കോളിലൂടെ തന്നെയായിരുന്നു.

ആക്രമണത്തിനിരയായ നടിയുടെ വീട്ടിൽ
ആക്രമണത്തിനിരയായ നടിയുടെ വീട്ടിൽ വച്ചായിരുന്നു ഈ നിർണായക ഫോൺവിളി. ആക്രമണത്തിനിരയായ നടിയുടെ ഫോണിലേക്ക് കാവ്യയുടെ അമ്മ വിളിച്ച് സംസാരിച്ചത് സ്പീക്കറിലിട്ട് നടി മഞ്ജുവിനെ കേൾപ്പിക്കുകയായിരുന്നു.

നടിയെ കാണാനെത്തിയപ്പോൾ
ദിലീപ് കാവ്യ ബന്ധത്തെ കുറിച്ച് ആക്രമണത്തിനിരയായ നടിക്കു പുറമെ സിനിമ മേഖലയിലെ മറ്റ് ചിലരും മഞ്ജുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിക്കുന്നതിനായിരുന്നു മഞ്ജു ആക്രമണത്തിനിരയായ നടിയുടെ വീട്ടിൽ എത്തിയത്.

നടി എല്ലാം പറഞ്ഞത്
ഗൾഫ് ഷോയ്ക്കിടെ ദിലീപ് കാവ്യ ബന്ധത്തെ കുറിച്ച് പറഞ്ഞു കേട്ടിരുന്ന പലതിന്റെയും യാഥാർഥ്യം ആക്രമിക്കപ്പെട്ട നടിക്ക് കാണാൻ കഴിഞ്ഞു. തുടർന്ന് നടി മഞ്ജുവിന്റെ സുഹൃത്തുക്കളും നടിമാരുമായ ഒരാളെ അറിയിച്ചു. അവർ ഇക്കാര്യം മറ്റൊരു നടിയെ അറിയിക്കുകയും ചെയ്തു.

മഞ്ജു എത്തിയത്
എല്ലാം അറിഞ്ഞിട്ടും തന്നോട് പറയാതിരുന്നതിലെ വിഷമം ആക്രമിക്കപ്പെട്ട നടിയെ അറിയിക്കുന്നതിനായിരുന്നു മഞ്ജു നടിയുടെ വീട്ടിലെത്തിയത്. അപ്പോഴായിരുന്നു ആക്രമിക്കപ്പെട്ട നടി അവരുടെ ഫോണിൽ നിന്നു തന്നെ കാവ്യയുടെ അമ്മയെ വിളിച്ചത്.

കാവ്യയുടെ അമ്മ പറഞ്ഞത്
ഫോൺ സംഭാഷണത്തിൽ കാവ്യയുടെ അമ്മ പറഞ്ഞതിന്റെ ഉള്ളടക്കം കാവ്യ ദിലീപ് ബന്ധത്തെ കുറിച്ച് മഞ്ജു അറിയരുതെന്നായിരുന്നു. ഇത് സ്പീക്കറിലൂടെ മഞ്ജു കേൾക്കുകയായിരുന്നു.എല്ലാം കേട്ട ശേഷം മഞ്ജു ഏറെ നേരം പൊട്ടിക്കരഞ്ഞുവെന്നാണ് വിവരങ്ങൾ. ഇതിനു പിന്നാലെയാണ് വിവാഹമോചനത്തിന് തീരുമാനിച്ചത്.

പ്രണയ വിവാഹം
1998ലായിരുന്നു ദിലീപ് മഞ്ജു വിവാഹം. സല്ലാപം സിനിമയിൽ വച്ച് പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാവുകയായിരുന്നു. 2014ലാണ് ഇരുവരും വേരിപിരിഞ്ഞത്. 2016ലായിരുന്നു ദിലീപ് കാവ്യ വിവാഹം.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
'ജയറാമിന് പകരമാണ് കലാഭവനിൽ ദിലീപ് എത്തിയത്, ആ താരവുമായുള്ള പരിചയപ്പെടൽ ദിലീപിന് ഗുണമായി'; കലാഭവൻ റഹ്മാൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications