Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കാവ്യയോട് കള്ളം പറഞ്ഞു, എന്നോടും... പണം മുടക്കിയത് പ്രതികാരം, സംവിധായകന്‍ വിമല്‍ പറയുന്നു

കൊച്ചി: എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍എസ് വിമല്‍ നടന്‍ ദിലീപിനെതിരെ രംഗത്ത്. ബിപി മൊയ്തീന്‍ സേവാമന്ദിര്‍ നിര്‍മാണത്തിന് ദിലീപ് 30 ലക്ഷം രൂപ കൊടുത്തത് ഒരുതരത്തില്‍ പകവീട്ടലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ ആദ്യം നായികാ നായകന്‍മാരായി ദിലീപിനെയും കാവ്യയെയുമാണ് ആലോചിച്ചിരുന്നത്.

എന്നാല്‍ ദിലീപ് പിന്‍മാറി. പക്ഷേ, സിനിമ വന്‍ വിജയവുമായി. പിന്നീട് തന്നോടുള്ള പ്രതികാരം വീട്ടാനാണ് സേവാമന്ദിറിന് പണം കൊടുത്തത്. സിനിമയുമായി ബന്ധപ്പെട്ട് എന്നോടും കാവ്യയോടും ദിലീപ് കള്ളം പറഞ്ഞിരുന്നുവെന്നും ആര്‍എസ് വിമല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു....

ദിലീപിനെയും കാവ്യയെയും

ദിലീപിനെയും കാവ്യയെയും

ദിലീപിനെയും കാവ്യയെയുമാണ് ആദ്യം സിനിമയില്‍ ആലോചിച്ചിരുന്നത്. കാഞ്ചനമാലയുടെ ജീവിതം പറയുന്ന, തന്റെ ഡോക്യുമെന്ററി 'ജലം കൊണ്ട് മുറിയേറ്റവള്‍' കാവ്യയെ കാണിച്ചു. ഡോക്യുമെന്ററി ഇഷ്ടപ്പെട്ട കാവ്യ കാഞ്ചനമാലയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. കൂടെ ദിലീപിനെ കാണിക്കാന്‍ ഒരു കോപ്പി വേണമെന്നും പറഞ്ഞു.

ദിലീപ് പിന്‍മാറിയെന്ന് വിമല്‍

ദിലീപ് പിന്‍മാറിയെന്ന് വിമല്‍

അന്ന് വൈകീട്ട് ദിലീപ് തന്നെ വിളിക്കുകയും താല്‍പ്പര്യം അറിയിക്കുകയും ചെയ്തു. പിന്നീട് പല തവണ വിഷയം സംസാരിച്ചിരുന്നു. എന്നാല്‍ ദിലീപ് പിന്‍മാറി. ഒരു നവാഗത സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചത് പരാജയപ്പെട്ടതാണ് ദിലീപിന്റെ പിന്‍മാറ്റത്തിന് കാരണം. എന്നാല്‍ തന്നോടും കാവ്യയോടും ദിലീപ് കള്ളം പറയുകയാണ് ചെയത്തെന്ന് വിമല്‍ പറയുന്നു.

കള്ളം പറഞ്ഞു

കള്ളം പറഞ്ഞു

താല്‍പ്പര്യമില്ലെന്നാണ് തന്നോട് ദിലീപ് പറഞ്ഞത്. ദിലീപിനെ നായകനാക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് കാവ്യയോട് പറഞ്ഞത്. യാഥാര്‍ഥ്യം കാവ്യ അറിഞ്ഞിരുന്നില്ല. അവര്‍ തന്നെ വിളിച്ച് ദേഷ്യപ്പെട്ട് സംസാരിച്ചു. നിങ്ങള്‍ക്ക് നല്‍കിയ അവസരം എന്തിനാണ് ഇല്ലാതാക്കിയത് എന്നു കാവ്യ ചോദിച്ചെന്നും വിമല്‍ പറയുന്നു.

നേരത്തെ പണം കൊടുത്തിരുന്നു

നേരത്തെ പണം കൊടുത്തിരുന്നു

സിനിമയില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് പിന്നീട് അഭിനയിച്ചത്. സിനിമ വന്‍ വിജയമായി. പിന്നീടാണ് ദിലീപ് മൊയ്തീന്‍ സേവാമന്ദിറിന് പണം വാഗ്ദാനം ചെയ്തത്. ആ സമയത്ത് ഞാനും പൃഥ്വിരാജും ഏറെ പഴികേട്ടു. പിന്നീട് ദിലീപ് തന്നെ വിളിച്ചിരുന്നു. കാഞ്ചനമാലക്ക് മുമ്പ് അഞ്ച് ലക്ഷം രൂപ കൊടുത്ത കാര്യം താന്‍ ദിലീപിനോട് പറഞ്ഞുവെന്നും വിമല്‍ വിശദമാക്കി.

വേദന പങ്കുവെക്കുക മാത്രം

വേദന പങ്കുവെക്കുക മാത്രം

സ്മാരകം നിര്‍മിക്കുന്നതിന് താല്‍പ്പര്യമുള്ള കാര്യമാണെന്ന് താന്‍ ദിലീപിനോട് പറഞ്ഞുവെന്ന് വിമല്‍ പറയുന്നു. കാഞ്ചനമാല സിനിമക്കെതിരെ കൊടുത്ത കേസില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ദിലീപ് അറിയിച്ചു. അപ്പോഴാണ് ദിലീപിന്റെ യഥാര്‍ഥ റോള്‍ മനസിലായത്. മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. അനുഭവിച്ച വേദന പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിമല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+