• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിടാതെ ദിലീപ്; ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക്, തനിക്കെതിരെ തെളിവില്ലെന്ന് വാദം

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ദിലീപ് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. അടുത്താഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. തന്നെ പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം.

ക്രിമിനല്‍ പശ്ചാത്തലമുള്ള കേസിലെ പ്രതികളുടെ മൊഴി അടിസ്ഥാനമാക്കിയാണ് തന്നെ പ്രതിയാക്കിയതെന്നും തനിക്ക് കുറ്റകൃത്യങ്ങളുടെ പൂര്‍വകാലമില്ല എന്നും ദിലീപ് വാദിച്ചെങ്കിലും വിചാരണ കോടതി പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദിലീപ് കോടതിയില്‍ ഹാജരാകാത്തതില്‍ വിചാരണ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

തിങ്കളാഴ്ച പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തും. അന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. അടച്ചിട്ട മുറിയില്‍ വച്ചാകും പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുക. കുറ്റം ചുമത്തുന്നത് പത്ത്് ദിവസം വൈകിപ്പിക്കണമെന്ന ദിലീപിന്റെ ആവശ്യവും വിചാരണ കോടതി തള്ളി. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഹൈക്കോടതി തള്ളിയാല്‍ ഒരുപക്ഷേ മേല്‍ക്കോടതിയെ സമീപിച്ചേക്കും. എന്നാല്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കോടതിയുടെ സമയം കളയരുതെന്ന് വിചാരണ കോടതിയും വ്യക്തമാക്കി. ദിലീപ് ഹൈക്കോടതിയെ സമീപിച്ചാല്‍ നടപടികള്‍ ഇനിയും വൈകാനാണ് സാധ്യത.

ദിലീപിനെ ഒരിക്കലും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശക്തനായ ഒരാളുടെ പിന്തുണയില്ലാതെ പ്രതികള്‍ക്ക് ഇത്തരം ക്രൂരകൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നും ദിലീപും പ്രധാന പ്രതി പള്‍സര്‍ സുനിയും ഒരേ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളിലുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

English summary
Dileep Likely to Approach the High Court with Discharge petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X