നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി ദിലീപ് തന്നെ; കുറ്റപത്രം ഉടനെന്ന് എവി ജോര്‍ജ്
നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി ദിലീപ് തന്നെ; കുറ്റപത്രം ഉടനെന്ന് എവി ജോര്‍ജ്
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന്റെ ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയാകുമെന്നുറപ്പായി. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിനെതിരേ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് എസ്പി എ.വി.ജോര്‍ജ് വ്യക്തമാക്കി. അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം വ്യാഴാഴ്ച വൈകിട്ട് ആലുവ പോലീസ് ക്ലബ്ബില്‍ ചേര്‍ന്നിരുന്നു.
ഇതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗൂഢാലോചന കേസില്‍ ദിലീപ് ഒന്നാം പ്രതിയാക്കാന്‍ യോഗത്തില്‍ ധാരണയായതാണു സൂചന. ദിലീപിനെതിരായ കുറ്റപത്രം യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. അടുത്തകാലത്ത് പോലീസ് നല്‍കിയതില്‍ തീര്‍ത്തും കുറ്റമറ്റ രീതിയിലാകും ദിലീപിനെതിരായ കുറ്റപത്രമെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിനെതിരെ 19 തെളിവുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവയെല്ലാം സാധൂകരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘം കണ്ടെത്തി. ശക്തമായ തെളിവുകളാണ് ദിലീപിനെതിരായുള്ളതെന്നാണ് യോഗത്തില്‍ വിലയിരുത്തല്‍. കേസില്‍ നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ സുനില്‍ കുമാര്‍ ആയിരിക്കും രണ്ടാം പ്രതി.
ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണു സുനില്‍ കുമാര്‍ എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കും. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണു താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു സൂചന. ഡിജിപിയുടെ നിര്‍ദ്ദേശം കിട്ടിയാല്‍ അടുത്തദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും.












Click it and Unblock the Notifications