Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് മഞ്ജു വാര്യരേക്കാൾ സ്നേഹിച്ചത് കാവ്യ മാധവനെ,അനുഭവിച്ചത് മുഴുവൻ അവൾക്ക് വേണ്ടിയെന്നാണ് പറഞ്ഞത്'

അന്തരിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലോടെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ പുനരന്വേഷണം നടക്കുന്നത്. കേസിൽ ദിലീപിന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാർ ആരോപിച്ചത്. ദിലീപിനെതിരായ നിരവധി തെളിവുകളും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. ബാലചന്ദ്രകുമാറിൻറെ അന്നത്തെ വെളിപ്പെടുത്തലോടെ ചർച്ചയായ മറ്റൊരു കാര്യം കേസിൽ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് പങ്കുണ്ടോയെന്നതായിരുന്നു.

കാവ്യയെ പരാമർശിക്കുന്ന തരത്തിലുള്ള ചില ഓഡിയോകളും പിന്നീട് ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.ഇതൊന്നും ഞാൻ അനുഭവിക്കേണ്ടതല്ല, മറ്റൊരു പെണ്ണിന് വേണ്ടിയാണെന്ന് ദിലീപ് പറയുന്നതായുള്ള ഓഡിയോകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് കാവ്യയാണെന്നാണ് അന്ന് ചർച്ചകളുണ്ടായത്. അതേസമയം എന്തുകൊണ്ട് ഈ കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് പറയുന്ന ഡബ്ബിഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. റിപ്പോർട്ടർ ചാനലിനോടായിരുന്നു അവരുടെ പ്രതികരണം. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്

dileepbagya-17647

' ഇത് ഞാൻ അനുഭവിക്കേണ്ടതല്ല, മറ്റൊരു പെണ്ണാണ് എന്ന് പറയുന്ന പ്രസ്താവന ഞാൻ ചെയ്തതല്ല എന്ന അർത്ഥമായിട്ട് എനിക്ക് തോന്നുന്നില്ല. അതായത്, ആ പെണ്ണിന് വേണ്ടി അല്ലെങ്കിൽ അങ്ങനെ ഇത്രയും കാലം ഈ ഒരു വ്യക്തിക്ക് വേണ്ടിയാണ് ഞാൻ എന്റെ ജീവിതത്തിൽ ഇത്തരത്തിലുള്ള പല കാര്യങ്ങളും ചെയ്തത് എന്ന് വ്യാഖ്യാനിക്കാനാണ് എനിക്ക് തോന്നുന്നത്. യഥാർത്ഥത്തിൽ ഞാൻ അനുഭവിക്കേണ്ടതല്ല, അനുഭവിക്കേണ്ട ആവശ്യമൊന്നുമില്ല. ഇത് ഞാൻ അവർക്ക് വേണ്ടിയാണ് മുഴുവനും അനുഭവിക്കുന്നത്. അവരെ എന്റെ വീട്ടിൽ കൊണ്ടുവന്നത് അല്ലെങ്കിൽ എന്റെ ഭാര്യ ആക്കിയതിനും, അതിനൊക്കെ ഞാൻ അനുഭവിക്കുന്നതാണെന്ന് പറയുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. '

100% കാവ്യ മാധവൻ ഇത് അറിയാതിരിക്കില്ലെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം കുറെ കാലം ഭാര്യ അല്ലായിരുന്നു എന്ന് മാത്രമാണ് ,അല്ലാത്ത പക്ഷം ദിലീപ് മഞ്ജുവിനേക്കാൾ അധികം സ്നേഹിക്കുകയും, മഞ്ജുവിനേക്കാൾ അധികം വിശ്വസിക്കുകയും ചെയ്തതാണ് കാവ്യ മാധവൻ എന്ന് പറയുന്ന വ്യക്തി. നമ്മളൊക്കെ ഈ ഇൻഡസ്ട്രിയിൽ തന്നെ ആയിരുന്നല്ലോ.അങ്ങനെ ഒരു വ്യക്തിക്ക് ഇത് ഒരിക്കലും അറിയാതിരിക്കില്ല. അതുകൊണ്ടാണ്, ഇതേ ബാലേന്ദ്രകുമാർ തന്നെ പറയുന്നുണ്ട്, പോയ കാര്യം എന്തായി അങ്ങനെ എന്തോ ഒരു ഡയലോഗ് കാവ്യ മാധവൻ ചോദിക്കുന്നുണ്ടല്ലോ. ആ വീട്ടിൽ, അത് ബാലേന്ദ്രകുമാർ ഒരിക്കൽ പറഞ്ഞിരുന്നല്ലോ.

ഇതെല്ലാം കാവ്യ മാധവനും ദിലീപും അറിഞ്ഞു തന്നെയാണ് പൂർണമായിട്ടും ഇവരെല്ലാം ഇത് ചെയ്തിരിക്കുന്നത്. പക്ഷേ, ആ വീട്ടിലുള്ള മറ്റുള്ളവർ അതിനുശേഷം അറിഞ്ഞവരായിരിക്കാം. ഒരുപക്ഷേ എനിക്ക് തോന്നുന്നത് അങ്ങനെയാണ്. അവർ ഒരുപക്ഷേ ഇത്രയും കൂടാലോചനകളും ഒക്കെ അവര് കാണുന്ന ചേട്ടൻ ഒരിക്കലും ഇത് ചെയ്യില്ല. ചേട്ടൻ അങ്ങനെ ഒരാളല്ല എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ആ വീട്ടിൽ എല്ലാവരും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ, ഇവര് ഭാര്യ ഭർത്താവും അല്ലെങ്കിൽ മുമ്പ് കാമുകനും കാമുകിയായിരുന്നു. പിന്നെ, ഭാര്യയും ഭർത്താവുമായി. അതുകൊണ്ട് അവരെ സംബന്ധിച്ച് കാവ്യ അറിയാതെ ആ വീട്ടിൽ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. തീർച്ചയായിട്ടും, കാവ്യക്ക് ഇത് അറിയാം.

പ്രതിക്ക് ദിലീപിൻ്റെ വീട്ടിലേക്ക് കയറി ചെല്ലാൻ പറ്റില്ല, കാരണം വീട്ടിലുള്ളവർ ഉള്ളവർ ഒന്നും അറിയാതെ തന്നെ ആയിരിക്കും ഇയാൾ ഇത് ചെയ്തത്. പക്ഷേ, കാവ്യക്ക് ഇത് അറിയാം. അതുകൊണ്ടാണ്, ഇദ്ദേഹം വല്ല ഷൂട്ടിങ്ങിലോ അല്ലെങ്കിൽ ഇദ്ദേഹം ഇല്ലാതിരുന്ന സമയമോ, ഏതോ സമയമായിരുന്നിരിക്കാം, അപ്പൊ, വീട്ടിൽ കൊണ്ട് കൊടുക്കുന്നതിലും നല്ലത്, പിന്നെ ലക്ഷ്യയിൽ കൊണ്ട് കൊടുക്കുന്നത് തന്നെ ആയിരിക്കും. അതായിരിക്കാം സേഫ്. മ സഹോദരനും അളിയനും മറ്റേ സഹോദരിയും പിന്നെ അമ്മയും ആരും അറിയാതിരിക്കാൻ മകളും ആരും അറിയാതിരിക്കാൻ, രണ്ടുപേരും സേഫ് ആയിട്ട് കളിച്ച് കളി തന്നെയാണല്ലോ. ഇത് ഇതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് അതല്ലേ?', ഭാഗ്യലക്ഷ്മി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+