അത് അറിഞ്ഞെങ്കില്‍ ഞാന്‍ അപ്പോള്‍ അതില്‍ കയറി തൂങ്ങിയേനെ: വേദിയെ കുടുകുടെ ചിരിപ്പിച്ച് ദിലീപ്
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള'. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നടന്‍ ദിലീപ്, സംവിധായകന്‍ ബ്ലെസി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബ്ലെസിയും ദിലീപും ഏറെ നേരെ സംസാരിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടുകൂടിയാണ് ഇവിടെ നിൽക്കുന്നത് . ദിലീപ് എന്റെ അടുത്ത് ചേർന്ന് നിൽക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് രണ്ടായിരത്തി എട്ടിലാണ് ഞങ്ങൾ കൽക്കട്ട ന്യൂസിന്റെ ഷൂട്ടിങ്ങുമായിട്ട് ബന്ധപ്പെട്ട് കൽക്കട്ടയിൽ പോകുന്നത്. ഷൂട്ട് കഴിഞ്ഞിട്ട് തിരിച്ച് റൂമിലേക്ക് പോകുമ്പോഴാണ് ദുബായിൽ നിന്ന് എനിക്കൊരു കോൾ വരുന്നത്. പി കെ സജീവിന്റെ കോളായിരുന്നു അതെന്നും ബ്ലെസി പറയുന്നു.

ആ സമയത്ത് എന്റെ അടുത്ത് ആദ്യം അദ്ദേഹം ചോദിച്ചത് 'നിങ്ങളുടെ ഏറ്റവും നല്ല സിനിമ എനിക്ക് വേണം, അത് നിങ്ങൾക്ക് ചെയ്തു തരാൻ പറ്റുമോ' എന്നായിരുന്നു. പ്രത്യേകിച്ച് ദിലീപ് കൂടെ ചേർന്ന് നിൽക്കുമ്പോൾ എനിക്ക് ആ നിമിഷങ്ങളാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബ്ലസി പറഞ്ഞപോലെ ഞങ്ങള്‍ ഒരുമിച്ച് വരുന്ന സമയത്താണ് ഫോണ്‍കോള്‍ വരുന്നത്. പക്ഷെ അദ്ദേഹം അത് എന്നോട് പറഞ്ഞില്ല എന്നായിരുന്നു അടുത്ത് നില്‍ക്കുകയായിരുന്നു ദിലീപിന്റെ ഉടനടിയുള്ള പ്രതികരണം. അദ്ദേഹം എന്തോ മാറി നിന്ന് സംസാരിക്കുന്നതാണ് ഞാന്‍ കണ്ടത്. ഏറ്റവും നല്ല സിനിമക്ക് വേണ്ടിയുള്ള കോളായിരുന്നു അതെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അപ്പോള്‍ അതില്‍ കയറി തൂങ്ങിയേനെ. എന്തായാലും ഇപ്പോഴും നിങ്ങൾക്ക് അത് മിസ്സ് ആയിട്ടില്ല. അവർ രണ്ടുപേരും ഇവിടെ ഇരിപ്പുണ്ട് നമ്മൾ രണ്ടുപേരും അടുത്ത് നിൽക്കുന്നുണ്ടെന്നും ദിലീപ് ബ്ലസിയോടായി പറയുന്നു.
വലിയ സന്തോഷം ഞാൻ ഇവർ രണ്ടുപേരും ആദ്യമായിട്ടാണ് കാണുന്നത്. അഗസ്റ്റിയേട്ടനാണ് എനിക്ക് പരിചയമുള്ളത്. ഒരുപാട് പഴകിയ ബന്ധമുള്ള ആൾക്കാരാണ് ഞങ്ങൾ. ഞാനും ബിജുമേനോനും അഗസ്റ്റിയേട്ടനും ലാൽ ജോസും സുധീഷും ചേർന്ന് ഒരു കാസറ്റ് കമ്പനി തുടങ്ങിയിരുന്നു. ഗുഡ് ഫൈവ് എന്നായിരുന്നു ആ കമ്പനിയുടെ പേര്.
കുറച്ച് മുന്നോട്ട് പോയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾ അഞ്ചും ശരിയല്ലെന്ന്. അത് അതുകൊണ്ട് പിന്നെ കമ്പനി മുന്നോട്ട് പോയില്ല.ഞങ്ങൾ തമ്മിലുള്ള ഐക്യവും കാര്യങ്ങളൊക്കെ ഇപ്പോഴും അങ്ങനെ തന്നെയാണ് പിന്നെ അദ്ദേഹം ലാല്‍ ജോസിന്റെ ആദ്യത്തെ സിനിമയായ മറവത്തൂർ കനവ് ചെയ്തു. കൂടെ ഒരുപാട് ബിസിനസ് കാര്യങ്ങളും നോക്കിനടത്തുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും ദിലീപ് വ്യക്തമാക്കി.
സിനിമ ഗംഭീര വിജയമാവട്ടെ. കാരണം തിയേറ്ററൊക്കെ ഉള്ളതുകൊണ്ട് എല്ലാ സിനിമയും ഓടാൻ വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ആൾക്കാരാണ്. ഇവിടെ വന്നിരിക്കുന്ന എല്ലാവർക്കും നന്മകള്‍ നേരുന്നു. യുണൈറ്റഡ് കിംഡം ഓഫ് കേരളക്ക് എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഒരിക്കല്‍ കൂടെ അർപ്പിക്കുന്നു.
പുതിയ ആളുകളുടെ കൂടെ വർക്ക് ചെയ്യാന്‍ എനിക്ക് നല്ല താല്‍പര്യമാണ്. നല്ല ശ്രമങ്ങൾ വരട്ടെ. നല്ല സിനിമകൾ ഉണ്ടാകട്ടെ. പുതിയ ആൾക്കാർ എന്ന് പറയുമ്പോൾ ഇദ്ദേഹം (ബ്ലെസി) എന്നെ മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം എന്ന് പറഞ്ഞാൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സല്ലാപം എന്ന സിനിമ ചെയ്യുമ്പോൾ മെയിൻ അസോസിയേറ്റ് ബ്ലസി ആയിരുന്നു. അന്ന് തുടങ്ങിയിട്ടുള്ള ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications