Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂഢാലോചന തന്നെ!! പിന്നില്‍ ഇവരാണ്... നടിയെ വിളിച്ചിരുന്നു, ദിലീപിന് ചിലത് പറയാനുണ്ട്!!

ഒരു ഇംഗ്ലീഷ് പത്രമാണ് തനിക്കെതിരായ ഗൂഢാലോചനയ്ക്കു പിന്നിലെന്ന് ദിലീപ്

തൃശൂര്‍: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായി നടന്‍ ദിലീപ്. തൃശൂരില്‍ തന്റെ പുതിയ സിനിമയായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയ ദിലീപ് വികാരധീനനായാണ് സംസാരിച്ചത്. സംഭവത്തിനു ശേഷം ദിലീപ് ആദ്യമായി പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു ഇത്.

ക്വട്ടേഷന്‍ തന്നെ

പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരേ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നത്. സത്യം പുറത്തുവരേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണെന്ന് ദിലീപ് പറഞ്ഞു. തന്നെ വളര്‍ത്തി വലുതാക്കിയ പ്രേക്ഷകരോട് മാത്രമാണ് കാര്യങ്ങള്‍ വിശദമാക്കാനുള്ളതെന്നും താരം പറഞ്ഞു.

പിന്നില്‍ ഇംഗ്ലീഷ് പത്രം

സംഭവത്തിനു പിന്നില്‍ താനാണെന്നു വരുത്തിതീര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് പത്രമാണ് ഈ ഗൂഢാലോചനയ്ക്കു പിന്നില്‍. ഇതിനെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ ഏറ്റുപിടിച്ച് വാര്‍ത്തകളുണ്ടാക്കുകയായിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കു ചെവി കൊടുക്കാറില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നേരിട്ടു വന്നാണ് ശീലം.

വ്യാജവാര്‍ത്ത

പോലീസിനോടു പോലും അന്വേഷിക്കാതെയാണ് തന്റെ വീട്ടില്‍ മഫ്തിയില്‍ പോലീസെത്തി ചോദ്യം ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രതിച്ഛായ തകര്‍ക്കാനുള്ള ക്വട്ടേഷന്റെ ഭാഗമാണിത്. ഇത്രയും ശത്രുക്കള്‍ തനിക്കുണ്ടെന്ന് അറിയില്ലായിരുന്നു.

പേര് പറഞ്ഞില്ല, പക്ഷെ എല്ലാവര്‍ക്കും മനസ്സിലായി

തന്റെ പേര് നേരിട്ടു പറയാതെ ആലുവയിലെ ഒരു പ്രമുഖ നടനെയാണ് മഫ്തിയിലെത്തിയ പോലീസ് ചോദ്യം ചെയ്തത് എന്നായിരുന്നു വാര്‍ത്തകള്‍. ആലുവയിലുള്ള ആ നടന്‍ താനാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയാമെന്നും ദിലീപ് പറഞ്ഞു. ഇതിനു ശേഷമാണ് കാര്യങ്ങളെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുത്ത് നല്‍കിയില്ല

തനിക്കെതിരേ വാര്‍ത്ത നല്‍കിയവര്‍ പിന്നീട് സത്യമറിഞ്ഞിട്ടും ഇതു തിരുത്തിക്കൊടുക്കാന്‍ തയ്യാറായില്ലെന്ന് ദിലീപ് ആരോപിച്ചു. മാധ്യമവേട്ടയാണ് തനിക്കെതിരേ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റു ചെയ്തിട്ടില്ല

മകളും സഹോദരിയും അമ്മയുമെല്ലാം ഉള്ള താന്‍ കൊച്ചു കുട്ടിയോടു പോലും തെറ്റ് ചെയ്യാത്തയാളാണെന്ന് ദിലീപ് വ്യക്തമാക്കി. ആരോപണങ്ങള്‍ പുറത്തു വന്നതിനു ശേഷം ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസമുണ്ട്

ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലും തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും അതുകൊണ്ടു തന്നെ സത്യം പുറത്തുവരുമെന്നു ഉറപ്പുണ്ടെന്നും ദിലീപ് പറഞ്ഞു.

തുടങ്ങിയത് ഇങ്ങനെ

കുറേ നാളുകളായി ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതെന്നും അതുകൊണ്ടു തന്നെ രണ്ടു വാക്ക് പറയണമെന്ന് തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് ദിലീപ് സംസാരിച്ച് തുടങ്ങിയത്.

വിളിച്ചുസംസാരിച്ചു

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് എനിക്കൊപ്പം ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ച നടിക്കെതിരേ ആക്രമണമുണ്ടായത്. എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു അത്. സംഭവശേഷം താന്‍ അവരെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നതായി ദിലീപ് പറഞ്ഞു.

വെടിക്കെട്ടിന്റെ നടുവില്‍

സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ആരോപങ്ങളെല്ലാം എനിക്കു നേരെയായത്. വെടിക്കെട്ടിന്റെ നടുവില്‍ പെട്ടവന്റെ അവസ്ഥയിലായിരുന്നു ഞാന്‍. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. പിന്നീടാണ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്നും ക്വട്ടേഷനാണെന്നുമൊക്കെ കേട്ടത്. എന്നാല്‍ ആ ക്വട്ടേഷന്‍ തനിക്കെതിരേ ആയിരുന്നുവെന്നു ദിലീപ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+