അപ്പുണ്ണിയുടെ അപ്രതീക്ഷിത നീക്കം!! പോലീസ് പകച്ചുപോയി!! കേസില്‍ പുതിയ ട്വിസ്റ്റ് ?

അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി
യുടെ അപ്രതീക്ഷിത നീക്കം. ഹൈക്കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ അറസ്റ്റിനു ശേഷം അപ്പുണ്ണി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയില്‍ തനിക്കു പങ്കില്ലെന്നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്. അതിനിടെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ

കേസില്‍ നാളെ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി അപ്പുണ്ണിയുടെ നീക്കം. ദിലീപിന്റെ ഡ്രൈവറായി എത്തിയ അപ്പുണ്ണി പിന്നീട് മനസാക്ഷി സൂക്ഷിപ്പുകാരും മാനേജരുമായി മാറുകയായിരുന്നു.

 ഗൂഡാലോചനയില്‍ ബന്ധമില്ല

ഗൂഡാലോചനയില്‍ ബന്ധമില്ല

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയില്‍ തനിക്കു ബന്ധമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്പുണ്ണി വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സുനിലിനെ തനിക്ക് അറിയില്ലെന്നും ഇതില്‍ പറയുന്നു.

വാര്‍ത്തകളെത്തുടര്‍ന്ന് പ്രതിയാക്കി

വാര്‍ത്തകളെത്തുടര്‍ന്ന് പ്രതിയാക്കി

മാധ്യമങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെ തുടര്‍ന്നാണ് തന്നെയും ഈ കേസിലെ പ്രതിയാക്കിയിരിക്കുന്നതെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

 തെളിവുകള്‍ ഇല്ല

തെളിവുകള്‍ ഇല്ല

സുനിലുമായോ കേസിലെ മറ്റു പ്രതികളുമായോ തനിക്കു ബന്ധില്ല. പ്രതികളുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പോലീസിന്റെ പക്കലില്ലെന്നും അപ്പുണ്ണി പറയുന്നു.

മാപ്പുസാക്ഷിയാക്കാന്‍ ശ്രമം

മാപ്പുസാക്ഷിയാക്കാന്‍ ശ്രമം

തന്നെയും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും മാപ്പുസാക്ഷിയാക്കി ദിലീപിനെതിരേ രംഗത്തുകൊണ്ടുവരാനാണ് പോലീസിന്റെ ശ്രമമെന്നും അപ്പുണ്ണി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.

അപ്പുണ്ണിക്കായി പ്രത്യേക സംഘം

അപ്പുണ്ണിക്കായി പ്രത്യേക സംഘം

ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം അപ്പുണ്ണി ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിരുന്നു. ഇതിനിടെയാണ് അപ്പുണ്ണി തികച്ചും നാടകീയായി ഹൈക്കോടതിയെ സമീച്ചിരിക്കുന്നത്.

അഭിഭാഷകനും ജാമ്യാപേക്ഷ നല്‍കി

അഭിഭാഷകനും ജാമ്യാപേക്ഷ നല്‍കി

കേസില്‍ സുനിലിന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയും നേരത്തേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താന്‍ അഭിഭാഷകനെ ഏല്‍പ്പിച്ചതായി നേരത്തേ സുനി മൊഴി നല്‍കിയിരുന്നു.

അപ്പുണ്ണിയെ വിളിപ്പിച്ചിരുന്നു

അപ്പുണ്ണിയെ വിളിപ്പിച്ചിരുന്നു

ചോദ്യം ചെയ്യലിനായി അപ്പുണ്ണിയെ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് പോലീസ് തിരഞ്ഞെത്തിയപ്പോഴാണ് ഇയാള്‍ ഒളിവില്‍പ്പോയതായി തെളിഞ്ഞത്.

മൂന്നാം മുറ പ്രയോഗിക്കുമെന്ന്

മൂന്നാം മുറ പ്രയോഗിക്കുമെന്ന്

പോലീസ് തന്നെ കസ്റ്റഡിയിലെടുത്താല്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അപ്പുണ്ണി തന്റെ ജാമ്യാപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്്. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ഇയാള്‍ അറിയിച്ചു.

അപ്പുണ്ണി ഒളിവില്‍പ്പോവാന്‍ കാരണം

അപ്പുണ്ണി ഒളിവില്‍പ്പോവാന്‍ കാരണം

ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കാത്തതിനെ തുടര്‍ന്ന് അപ്പുണ്ണിയെ ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപ്പുണ്ണി ഒളിവില്‍പ്പോയത്.

സുനിലുമായി ബന്ധം

സുനിലുമായി ബന്ധം

അപ്പുണ്ണിയും സുനിലുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പല തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചതായാണ് വിവരം. ജയിലില്‍ നിന്ന് സുനില്‍ നിരവധി തവണ അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചതായി കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+