Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പുണ്ണിയും കൈവിട്ടു...! അറ്റകൈ പ്രയോഗത്തിന് ദിലീപ്...!! കിട്ടിയാൽ കിട്ടി...പോയാൽ പോയി...!!

കൊച്ചി: മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണി എന്ന സുനില്‍രാജ് ദിലീപിനെതിരെ മൊഴി നല്‍കിയതോടെ ജനപ്രിയന്‍ ശരിക്കും കുരുക്കിലായിരിക്കുകയാണ്. പള്‍സര്‍ സുനിയെ ഫോണ്‍വിളിച്ചതടക്കം ദിലീപിന് അറിയാമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് അപ്പുണ്ണിയുടെ മൊഴി. ഇതോടെ കേസന്വേഷണം ദിലീപില്‍ തന്നെ കേന്ദ്രീകരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുറത്ത് കടക്കാനുള്ള എല്ലാ വഴികളും തേടുകയാണ് ദിലീപും അഭിഭാഷകരും.

ജാമ്യത്തിന് ശ്രമങ്ങൾ

ജാമ്യത്തിന് ശ്രമങ്ങൾ

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങാന്‍ ഇതുവരെ നടത്തിയ ശ്രമങ്ങളൊക്കെ തന്നെ പരാജയപ്പെടുകയായിരുന്നു. അങ്കമാലി മജിസ്‌ട്രേററ് കോടതിയും ഹൈക്കോടതിയും ഒരുപോലെ ദിലീപിന് ജാമ്യം നിഷേധിച്ചു.

സുപ്രീം കോടതിയിലേക്കോ

സുപ്രീം കോടതിയിലേക്കോ

ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത ദിലീപിന്റെ അഭിഭാഷകര്‍ തേടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി അഭിഭാഷകന്‍ ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തി ചര്‍ച്ച നടത്തിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പുണ്ണിയും കൈവിട്ടു

അപ്പുണ്ണിയും കൈവിട്ടു

ദിലീപിന്റെ വലംകൈ ആയ അപ്പുണ്ണിയുടെ മൊഴി കൂടി എതിരായ സാഹചര്യത്തിലാണ് പുതിയ നീക്കം എന്നാണ് സൂചന. അപ്പുണ്ണി പിടിയിലാകും മുന്‍പ് ജാമ്യം നേടി പുറത്തിറങ്ങുക എന്ന ദിലീപിന്റെ ഉദ്ദേശം ലക്ഷ്യം കണ്ടിരുന്നില്ല.

കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് രാംകുമാറിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു കൂടിക്കാഴ്ച.

കൈവിട്ട് പോയി

കൈവിട്ട് പോയി

ജാമ്യാപേക്ഷയുമായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ല എന്ന് അന്ന് ദിലീപ് അഭിഭാഷകരോട് പറഞ്ഞതായാണ് വിവരം. കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം മതി സുപ്രീം കോടതിയെ സമീപിക്കല്‍ എന്നാണത്രേ ദിലീപ് നിര്‍ദേശിച്ചത്. എന്നാലിപ്പോൾ കാര്യങ്ങൾ ദിലീപിന് കൈവിട്ട് പോവുകയാണ്.

വീണ്ടും ഹൈക്കോടതിയിലേക്കോ

വീണ്ടും ഹൈക്കോടതിയിലേക്കോ

അതേസമയം ജാമ്യാപേക്ഷയുമായി ഒരുവട്ടം കൂടി ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സുപ്രീം കോടതിയെ സമീപിച്ചാലും വിധി പറയാന്‍ കുറഞ്ഞത് 40 ദിവസമെങ്കിലും വേണ്ടി വരുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണത്രേ ഇത്. ഇവിടെ നിന്നും വിധിവിശദാംശങ്ങള്‍ ലഭിക്കാനുളള കാലതാമസം ഉള്‍പ്പെടെ ആണിത്.

തിരിച്ചടിക്ക് സാധ്യത

തിരിച്ചടിക്ക് സാധ്യത

ഹൈക്കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ പോയാല്‍ തിരിച്ചടി നേരിട്ടേക്കാം എന്ന സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സുപ്രീം കോടതിയെ ജാമ്യത്തിനായി നടൻ സമീപിക്കാതിരുന്നത്. എന്നാലിപ്പോൾ അപ്പുണ്ണിയും പോലീസിന് മുന്നിലെത്തിയതോടെ ദിലീപിന് പുതിയ വഴികൾ തേടേണ്ടതായി വന്നിരിക്കുന്നു.

കടുത്ത തിരിച്ചടി

കടുത്ത തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപിപ്പോൾ. ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കടുത്ത തിരിച്ചടിയാണ് ദിലീപിന് ഉണ്ടായത്..പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും എന്നതടക്കമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം തള്ളിയത്.

പ്രതീക്ഷ അസ്ഥാനത്ത്

പ്രതീക്ഷ അസ്ഥാനത്ത്

ജൂലൈ പതിനേഴിനാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ ആദ്യം തള്ളിയത്. കോടതി ദിലീപിനെ റിമാന്‍ഡില്‍ വിട്ടു. എന്നാല്‍ ജാമ്യത്തിനായി ഉടൻ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയാണ് പിന്നീടുണ്ടായത്.ഹൈക്കോടതിയില്‍ ദിലീപിന് ജാമ്യം ലഭിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതും. എന്നാല്‍ ഹൈക്കോടതി അങ്കമാലി കോടതിയുടെ നിലപാട് തന്നെ പിന്തുടര്‍ന്നപ്പോള്‍ ദിലീപിന്റെ മുന്നില്‍ പുറത്തിറങ്ങാനുള്ള വലിയൊരു വഴിയാണ് അടഞ്ഞത്

ഹൈക്കോടതി ഇനിയും കൈവിട്ടാൽ

ഹൈക്കോടതി ഇനിയും കൈവിട്ടാൽ

ഇത്രയും സ്വാധീനശക്തിയുള്ള ഒരാള്‍ പീഡനക്കേസില്‍ പ്രതിയാണെന്നിരിക്കേ സാക്ഷികളേയും മറ്റും സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യത കൂടുതലാണ് എന്നിരിക്കേ സുപ്രീം കോടതിയും ദിലീപിന്റെ രക്ഷയ്ക്ക് എത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ടാണ് ഒരു തവണ കൂടി ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് ദിലീപിന് മുന്നിലുള്ള ബുദ്ധിപരമായ നീക്കം.

കൊടികെട്ടിയ വക്കീൽ

കൊടികെട്ടിയ വക്കീൽ

ഇനി സുപ്രീം കോടതിയിലേക്ക് പോകാനാണ് തീരുമാനമെങ്കില്‍ കൊടികെട്ടിയ വക്കീലാവും ദിലീപിന് വേണ്ടി കോട്ടണിയുക.സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി ദിലീപിന് വേണ്ടി കേസില്‍ ഹാജരാകും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെ ഉപയോഗിച്ച് ജാമ്യം ഉറപ്പിക്കാൻ തന്നെയാവും ഇനിയുള്ള ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+