കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കൈവിട്ട കളിക്ക്... ഇനി ബെഹ്‌റ തന്നെ രക്ഷ, പക്ഷെ എല്ലാം വഴികളും അടയ്ക്കാന്‍ പോലീസ്...

ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ദിലീപ് പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുറ്റപത്രത്തിന് മുൻപ് കൈവിട്ട കളിക്കൊരുങ്ങി ദിലീപ് | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തിരക്കിട്ട ശ്രമങ്ങള്‍ തുടരവെ ദിലീപ് കൈവിട്ട കളിക്ക് ഒരുങ്ങുന്നതായി സൂചന. നേരത്തേ കേസില്‍ 11ാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനിച്ചതെന്നാണ് സൂചന.

പാലായില്‍ പാലക്കാടന്‍ കാറ്റ് വീശിത്തുടങ്ങി... കായികമേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്

കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 85 ദിവസം ജയിലില്‍ കിടന്ന ദിലീപ് ഒക്ടോബര്‍ മൂന്നിനാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കര്‍ശന ഉപാധികളോടെയായിരുന്നു ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

പരാതി നല്‍കാന്‍ ദിലീപ്

പരാതി നല്‍കാന്‍ ദിലീപ്

കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറ്റപത്രം അടുത്തയാഴ്ച

കുറ്റപത്രം അടുത്തയാഴ്ച

കേസിനെക്കുറിച്ച് ദിലീപ് പരാതി നല്‍കാന്‍ തയ്യാറെടുക്കവരെ അടുത്തയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്‍റെ നീക്കം. കുറ്റപത്രം നല്‍കിയാല്‍ പിന്നീട് ദിലീപ് നല്‍കുന്ന പരാതി പരിഗണിക്കാന്‍ സാധ്യതയില്ലെന്നതിനാല്‍ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇനി താരത്തിനു മുന്നിലുള്ളത്.

കെട്ടിച്ചമച്ച കേസ്

കെട്ടിച്ചമച്ച കേസ്

തന്നെ തേജോവധം ചെയ്യുന്നതിനു വേണ്ടി കെട്ടിച്ചമച്ച കേസാണ് ഇതെന്നും ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടും. കൃത്രിമമായും ഭീഷണിപ്പെടുത്തിയുമാണ് അന്വേഷണസംഘം തെളിവുകളുണ്ടാക്കുന്നതെന്നും പരാതിയില്‍ ദിലീപ് ആരോപിക്കും.

ക്രൈംബ്രാഞ്ച് വരണം

ക്രൈംബ്രാഞ്ച് വരണം

നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര മാറ്റി ക്രൈം ബ്രാഞ്ചിനെക്കൊണ്ടോ പുതിയ സംഘത്തെക്കൊണ്ടോ അന്വേഷണം നടത്തണമെന്നും ദിലീപ് പരാതിയില്‍ ആവശ്യപ്പെടും.

ഭാവി ഇല്ലാതാക്കാന്‍ ശ്രമം

ഭാവി ഇല്ലാതാക്കാന്‍ ശ്രമം

തന്റെ ഭാവി എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ പുതിയ സിനിമയായ രാമലീല സൂപ്പര്‍ ഹിറ്റായി മാറിയ സാഹചര്യത്തില്‍ ഭാവി തകര്‍ക്കുകയാണ് ലക്ഷ്യമെുന്നും ദിലീപ് ആരോപിക്കുന്നു.

അന്വേഷണം വഴി തെറ്റിക്കുന്നു

അന്വേഷണം വഴി തെറ്റിക്കുന്നു

ഡിജിപിക്ക് മുമ്പ് താന്‍ നല്‍കിയ കത്തിലെ കാര്യങ്ങളെക്കുറിച്ചൊന്നും ഇതുവരെ പോലീസ് അന്വേഷിച്ചിട്ടില്ല. ആരൊക്കെയോ ചേര്‍ന്നു അന്വേഷണം വഴിതെറ്റിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

പോലീസിന്റേത് കെട്ടുകഥ

പോലീസിന്റേത് കെട്ടുകഥ

പള്‍സര്‍ സുനി തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ അതേ ദിവസം തന്നെ ഡിജിപിയെ ഈ വിവരം അറിയിച്ചിരുന്നു. 20 ദിവസം വൈകിയാണ് താന്‍ പരാതി നല്‍കിയതെന്ന പോലീസ് ഭാഷ്യം തെറ്റാണ്. പോലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപ് പരാതിയില്‍ കുറിക്കും.

വന്‍ ഗൂഡാലോചന

വന്‍ ഗൂഡാലോചന

നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കിയതിനും അറസ്റ്റിനു പിന്നില്‍ വന്‍ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്. സിനിമാരംഗത്തെ ചിലര്‍ തന്നെയാണ് ഇതിനു പിന്നില്‍. രാഷ്ട്രീയ, മാധ്യമ പിന്തുണയോടു കൂടി ചിലര്‍ തന്നെ വേട്ടയാടുകയായിരുന്നു. ഇതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെടും.

സുനിയുമായി ബന്ധമില്ല

സുനിയുമായി ബന്ധമില്ല

പള്‍സര്‍ സുനിയുമായി തനിക്കു യാതൊരു ബന്ധവുമില്ലന്ന് ദിലീപ് ആണയിടുകയാണ്. ചെയ്യാത്ത കുറ്റത്തിനാണ് താന്‍ ക്രൂശിക്കപ്പെടുന്നത്. ഒരു തെളിവും തനിക്കെതിരേ പോലീസിന്റെ പക്കല്‍ ഇല്ല. സുനിയും താനും ഒരേ ടവര്‍ ലൊക്കേഷന്റെ കീഴിലുണ്ടായെന്നു കരുതി ഗൂഡാലോചന നടത്തിയെന്ന് പറയാന്‍ സാധിക്കില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

 അത് തെളിവാകില്ല

അത് തെളിവാകില്ല

ഒരു ഹോട്ടലില്‍ ഒരുമിച്ച് ഉണ്ടായെന്നു കരുതി അത് ഗൂഡാലോചനയ്ക്കു തെളിവാകില്ല. തന്റെ ഒമ്പത് ഫോണുകളാണ് പോലീസ് കണ്ടെടുത്തത്. എന്നാല്‍ ഒന്നില്‍ നിന്നു പോലും തന്റെ കോള്‍ പോയതായി കണ്ടെത്താന്‍ അവര്‍ക്കു സാധിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു.

കള്ളന്റെ കുമ്പസാരം

കള്ളന്റെ കുമ്പസാരം

നിരവധി കേസുകളിലെ പ്രതിയാണ് പള്‍സര്‍ സുനി. അങ്ങനെയൊരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചു പോലീസ് തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുകയാണ്. കേസില്‍ തനിക്കെതിരേ സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കള്ളക്കഥ മെനയുകയാണന്നും ദിലീപ് ആരോപിക്കുന്നു.

ഒതുക്കാന്‍ ശ്രമിക്കില്ലേ ?

ഒതുക്കാന്‍ ശ്രമിക്കില്ലേ ?

നടിയെ ആക്രമിക്കാന്‍ താന്‍ ഒന്നര കോടി വാഗ്ദാനം ചെയ്തുവെന്നാണ് സുനിയുടെ വാദം. അത് സത്യമാണെങ്കില്‍ പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ താന്‍ ശ്രമിക്കില്ലേയെന്നും ദിലീപ് ചോദിക്കുന്നു. കേസിലെ യഥാര്‍ഥ പ്രതികളെ പുറത്തു കൊണ്ടുവരാന്‍ തന്റെ വാക്കുകള്‍ കൂടി പോലീസ് വിശ്വാസത്തിലെടുക്കണമെന്നും ദിലീപ് പരാതിയില്‍ ആവശ്യപ്പെടും.

ചികില്‍സ തേടിയെത്തി

ചികില്‍സ തേടിയെത്തി

നടി ആക്രമിക്കപ്പെടുന്ന സമയത്ത് താന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് തെളിയിക്കാന്‍ ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് ദിലീപിനെ ചികില്‍സിച്ച അന്‍വര്‍ ആശുപത്രിയിലെ ഡോ. കെ ഹൈദരാലി വ്യക്തമാക്കി. പനിയെത്തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിയ ദിലീപ് കുത്തിവയ്പ്പ് എടുക്കുകയും ഡ്രിപ്പിട്ട് വിശ്രമിക്കുകയും ചെയ്ത ശേഷം വൈകീട്ട് തിരിച്ചുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English summary
Actress attacked case: Dileep may give complaint to DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X