കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഇനി നടത്തുന്ന നീക്കങ്ങള്‍...എല്ലാം രഹസ്യം!! പോലീസ് ആശങ്കയില്‍!! താരം പുറത്തിറങ്ങുമോ?

ഉടന്‍ സുപ്രീം കോടതിയെ താരം സമീപിച്ചേക്കില്ലെന്ന് സൂചന

  • By Sooraj
Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഉടനെയൊരു നീക്കം താരത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നാണ് സൂചന. തിങ്കളാഴ്ചയാണ് ഹൈക്കോടതി താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

അപ്പുണ്ണിയെ വേണ്ടത് പോലീസിനു മാത്രമല്ല!! ദിലീപിനും വേണം!! കാരണം ഇതാണ്...അപ്പുണ്ണിയെ വേണ്ടത് പോലീസിനു മാത്രമല്ല!! ദിലീപിനും വേണം!! കാരണം ഇതാണ്...

കരുതലോടെ നീക്കം

കരുതലോടെ നീക്കം

വളരെ കരുതലോടെ മാത്രമേ ദിലീപ് അടുത്ത നീക്കം നടത്തുകയുള്ളൂവെന്ന് അടുപ്പമുള്ളവര്‍ വെളിപ്പെടുത്തി. ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ തന്നെ താരം സമീപിക്കാനുള്ള സാധ്യത കുറവാണത്രേ.

നിയമോപദേശം തേടും

നിയമോപദേശം തേടും

നിയമോപദേശം തേടിയ ശേഷമായിരിക്കും അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് ദിലീപ് തീരുമാനിക്കുക. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമോയെന്നും അതിനു ശേഷമേ തീരുമാനമെടുക്കുകയുള്ളൂ.

രാംജെത് മലാനി ഹാജരായേക്കും

രാംജെത് മലാനി ഹാജരായേക്കും

ജാമ്യം തേടി ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ പ്രമുഖ അഭിഭാഷകനായ രാംജെത് മലാനിയായിരിക്കും ഹാജരാവുകയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രാംജെത് മലാനിയെ സമീപിച്ചെന്ന് സൂചന

രാംജെത് മലാനിയെ സമീപിച്ചെന്ന് സൂചന

ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ രാംജെത്ത് മലാനിയെ സമീപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മാതൃഭൂമിയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശയവിനിമയം നടത്തി ?

ആശയവിനിമയം നടത്തി ?

അനുഭവസമ്പന്നനായ അഡ്വ രാംകുമാറാണ് ദിലീപിനു വേണ്ടി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും വാദിച്ചത്. കേസിനെ സംബന്ധിച്ച് രാംകുമാറും രാംജെത് മലാനിയും ആശയവിനിമയം നടത്തിയതായാണ് സൂചന.

രണ്ടു വഴികള്‍

രണ്ടു വഴികള്‍

ദിലീപിനു മുന്നില്‍ പ്രധാനമായും രണ്ടു വഴികളാണ് ഇപ്പോഴുള്ളത്. ഒന്നു ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുകയെന്നതാണ്. രണ്ടാമത്തേത് കുറച്ചു സമയം കൂടി കാത്തിരുന്ന ശേഷം ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയെന്നതും.

ഹൈക്കോടതി പറഞ്ഞത്

ഹൈക്കോടതി പറഞ്ഞത്

ദിലീപിന്റെ ജാമ്യം തള്ളിക്കണ്ട് ഗൗരവമേറിയ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. നടിക്കു നേരെ നടന്നത് ക്രൂരകൃത്യമാണെന്നും കൃത്യമായ ആസൂത്രണവും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

English summary
Dileep may not approach Supreme court soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X