ദിലീപിന് ജയിൽ ജീവിതം ഇഷ്ടപ്പെട്ടോ?സുപ്രീംകോടതിയിൽ പോകേണ്ടെന്ന് താരം,പുതുതന്ത്രങ്ങൾ മെനയുന്നു...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ജൂലായ് 26 ബുധനാഴ്ച ഉച്ചയോടെയാണ് ദിലീപിനെ കാണാനായി അഭിഭാഷകർ ആലുവ സബ് ജയിലിലെത്തിയത്.

അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

കേസിൽ ജാമ്യാപേക്ഷയുമായി ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് ദിലീപ് അഭിഭാഷകരോട് പറഞ്ഞത്. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം സുപ്രീംകോടതിയെ സമീപിച്ചാൽ മതിയെന്നാണ് ദിലീപ് അഭിഭാഷകരോട് നിർദേശിച്ചത്. അതേസമയം, ദിലീപുമായി മറ്റെന്തെല്ലാം കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകർ വ്യക്തമായിട്ടില്ല. ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ദിലീപ് ഇനിയും ജയിലിൽ തുടരേണ്ടി വരും.

ദിലീപിന്റെ മാനേജർ അപ്പുണ്ണി നിലമ്പൂരിൽ!പോലീസ് പിന്നാലെ...ഉടൻ വലയിലാകും!മലപ്പുറത്ത് വൻ പോലീസ് പട...

അപ്രതീക്ഷിതം...

അപ്രതീക്ഷിതം...

തികച്ചും അപ്രതീക്ഷിതമായാണ് ദിലീപിന്റെ അഭിഭാഷകർ ബുധനാഴ്ച ആലുവ സബ് ജയിലിലെത്തിയത്. അഡ്വക്കേറ്റ് രാംകുമാറിന്റെ അഭിഭാഷക സംഘമാണ് തങ്ങളുടെ കക്ഷിയെ കാണാൻ ജയിലിൽ വന്നത്.

കൂടിക്കാഴ്ച...

കൂടിക്കാഴ്ച...

ജയിലിലെത്തിയ അഭിഭാഷകർ നടൻ ദിലീപുമായി അൽപസമയം കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്.

സുപ്രീംകോടതിയിൽ പോകേണ്ട....

സുപ്രീംകോടതിയിൽ പോകേണ്ട....

എന്നാൽ ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്നാണ് ദിലീപ് അഭിഭാഷകരോട് നിർദേശിച്ചത്.

അന്വേഷണ പുരോഗതി....

അന്വേഷണ പുരോഗതി....

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം സുപ്രീംകോടതിയിൽ പോയാൽ മതിയെന്നാണ് ദിലീപ് അഭിഭാഷകരോട് പറഞ്ഞത്.

ഇനിയൊരു തിരിച്ചടി?

ഇനിയൊരു തിരിച്ചടി?

ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതിനാലാണ് സുപ്രീംകോടതിയെ ഉടൻ സമീപിക്കേണ്ടതില്ലെന്ന് ദിലീപ് അഭിപ്രായപ്പെടാൻ കാരണം.

ജയിലിൽ...

ജയിലിൽ...

സുപ്രീംകോടതിയെ ഉടൻ സമീപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, ദിലീപിന് ഇനിയും ഏറെനാൾ ജയിലിൽ കഴിയേണ്ടി വരും.

ജാമ്യം കിട്ടാൻ പ്രയാസം...

ജാമ്യം കിട്ടാൻ പ്രയാസം...

ക്രൂരമായ കുറ്റകൃത്യമാണ് ദിലീപ് നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അങ്കമാലി കോടതിയും ഹൈക്കോടതിയും പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.

English summary
dileep meets his advocates in aluva sub jail.
Please Wait while comments are loading...